Network Followers

Share this Post

അമരന്‍.

സിദ്ധാര്‍ത്ഥന്‍ വേര്പിരിഞ്ഞതിന്‍റെ മൂന്നാംനാള്‍ ...
അവന്‍റെ ആത്മാവിനു  മോക്ഷ പ്രാപ്തിക്കുള്ള പരിഹാര ക്രിയയകള്‍ക്കൊടുവില്‍ ശേഷം ചിന്തിയ തുണ്ട് ഒഴുക്ക് വെള്ളത്തില്‍ ഉപേക്ഷിച്ച്, ചുറ്റും നില്‍കുന്നവരുടെ കൈവെള്ളകളിലേക്ക്എള്ളണ്ണ ഇറ്റിച്ചു കഴിഞ്ഞു ഉപ്പും മീനും നുള്ളിക്കൊടുക്കുമ്പോള്‍ മുന്നില്‍ സിദ്ധാര്‍ത്ഥന്‍റെ അമ്മ ..
നീട്ടിയകൈകളിലേക്ക് ഉപ്പും മീനും വെക്കുമ്പോള്‍ കൈകള്‍ വിറച്ചു. അമ്മയുടെ മുഖത്തേക്ക് നോക്കാതിരിക്കാന്‍  കഴിയുന്നില്ല. നീണ്ടു വരുന്ന  ശുഷ്കിച്ച കൈകളില്‍ നിന്ന് തെന്നി മാറുവാനും ആവുന്നില്ല 
" ദിവാകരാ ..ഇന്‍റെ മോന്‍ ..!"
ഇടറിയ വാക്കുകളില്‍ അമ്മയുടെ പിടയുന്ന നെഞ്ചിന്‍റെ നീറ്റല്‍ ..
ഉള്ളില്‍ ഏതൊക്കെയോ സന്ധികള്‍ തപിച്ചുരുകുന്നു, എങ്ങോക്കെയോ ശീതമുറയുന്നു ,ഏതൊക്കെയോ അവയവങ്ങള്‍ വിണ്ടു കീറുന്നു , ഹൃദയം ഉരുകി ഇറ്റിറ്റു വീഴുന്ന പ്രതീതി ..
അവന്‍ ; രക്തസാക്ഷി  അമരനാണ് എന്നാണു കവലയില്‍ പ്രസംഗിച്ച പ്രമുഖരെല്ലാം പറഞ്ഞത് , സ്മാരകങ്ങളിലൂടെയും രക്തസാക്ഷി ദിനങ്ങളിലൂടെയും അവന്‍ എന്നെന്നും ഒര്‍മ്മിക്കപ്പെടുമെന്നും അവര്‍ ഉറപ്പു തന്നതാണ് . അവന്‍റെ ശവകുടീരത്തില്‍ വര്‍ഷാവര്‍ഷം പുഷ്പാര്‍ച്ചനകള്‍ നടക്കുമെന്നും അവിടെനിന്നും ദീപശിഖകള്‍ കൊളുത്തപ്പെടുമെന്നും അവ അഷ്ടദിക്കുകളിലേക്കും ആനയിക്കപ്പെടുമെന്നും നമുക്കൊക്കെ അറിയാം , എന്നിട്ടും ..മകന്‍റെ ചാവിന്‍റെ വലയത്തില്‍ നിന്നും മോചനം നേടാതെ ഉപ്പും  മീനും കൈകളില്‍ വെച്ച് അമ്മ ഏങ്ങലടിച്ചു കരയുന്നതെന്തേ...!?

*ഫാസില്‍ കല്ലൂരിന്‍റെ ചില വരികള്‍ കടമെടുത്തു .

13 comments:

  1. ഈ പോസ്റ്റുകള്‍ ചോര മണക്കുന്നു....

    (ഉപ്പും മീനും എന്താണെന്ന് പിടിയില്ല കേട്ടോ)

    ReplyDelete
  2. ഇസ്മായില്‍ജി.. ഒരു സമുദായത്തിന്‍റെ മരണാനന്തര ക്രിയകളില്‍ പെട്ട ഒരാചാരമാണ്, ശവക്കച്ചയില്‍ നിന്നും ശേഷം ചിന്തിയ തുണ്ടുകള്‍ ,എണ്ണ ഉപ്പും മീനും തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് ചെയ്യുന്നതാണ്..
    ഇവിടെ കണ്ടതില്‍ സന്തോഷം.

    ReplyDelete
  3. താങ്കളുദ്ദേശിച്ചത് മുഴുവൻ വായനയിൽ കിട്ടുന്നില്ല.
    കുറച്ചുകൂടി ലളിതമാക്കാമായിരുന്നു.

    ആശംസകൾ

    ReplyDelete
  4. കമന്റിലെ വിശദീകരണത്തില്‍ നിന്നാണ് എന്താണ് സംഗതി എന്ന് മനസ്സിലായത്.

    ReplyDelete
  5. ഏതായാലും മനസിലായി

    ReplyDelete
  6. കൊള്ളാം.
    ഖ എന്ന അക്ഷരമെഴുതാൻ kha കീ യുടെ കോമ്പിനേഷൻ ആണു വരമൊഴിയിലും കീ മാനിലും ഉപയോഗിക്കുന്നത്.
    പ്രമുകരെല്ലാം
    ദീപശികകള്‍
    എന്നതിൽ ആ “ക“ എഡിറ്റു ചെയ്തു “ഖ“ യാക്കി മാറ്റുമല്ലോ
    വരമൊഴിയിൽ ഹെപ്പ് മെനുവിൽ ലിപി എന്ന ഓപ്ഷൻ ക്ലിക്കിയാൽ ഒരു ചാർട്ട് പിക്ചർ ഫോർമാറ്റിൽ കിട്ടും അതു നോക്കിയാൽ ഏതൊക്കെ കീ കോമ്പ്നേഷനാണു മലയാള അക്ഷരങ്ങൾക്കു ഉപയോഗിക്കേണ്ടതെന്നു പെട്ടെന്നു മനസ്സിലാവും

    ആശംസകളോടെ!

    ReplyDelete
  7. @ അലിഭായ് ...താങ്കളുടെ അഭിപ്രായപ്രകാരം സംഭവം ഒന്നൂടെ വിപുലപ്പെടുത്തി..ഒന്നൂടെ വായിച്ച് മാറ്റത്തെ കുറിച്ച് അറിയിക്കണം...നിങ്ങളോക്കെയാണ് എഴുത്തിന്‍റെ പ്രചോദനം മറക്കരുത്...
    @ ശ്രീ : എന്‍റെ എല്ലാ പോസ്റ്റുകളിലും എത്തി അഭിപ്രായം പറയുന്ന താങ്കളോട് ഒരുപാട് നന്ദിയുണ്ട്
    ഇപ്പോള്‍ ശേരിയായെന്നു തോന്നുന്നു നോക്കുമെല്ലോ..
    @ ഷുക്കൂര്‍..അനിയാ അതുമതി..എന്നെ കറക്റ്റ് ആയി മനസ്സിലാക്കിയല്ലോ..വളരെ വളരെ സന്തോഷം.
    @ ഹാവു..മാഷ്‌ വന്ന് ഒരഭിപ്രായം പറഞ്ഞല്ലോ..പറഞ്ഞറിയിക്കാനാവാത്ത സന്തോഷം , 'ക'ഖ' ആക്കി .

    ReplyDelete
  8. വായിച്ചു; രക്തസാക്ഷികളെ നേടുന്നവരും, രക്തബന്ധങ്ങള്‍ നഷ്ടപ്പെടുന്നവരും..
    :(

    (ഉപ്പും മീനും എന്നൊരു ആചാരം ആദ്യമായാണ്‌ അറിയുന്നത്‌.)

    ReplyDelete
  9. kollamallo. thikachchum veritta gauravamaya blog.
    aazamsakal

    ReplyDelete
  10. ചന്ദീകാന്തം : ഉപ്പും മീനും നുള്ളിക്കൊടുക്കുന്നത് ചെറുമക്കളുടെ മരണാനന്തരം ഉള്ള ഒരാചാരം ആണെന്നാണ് എന്‍റെ അറിവ്...
    ഭാനു : ഹായ് ..ഇവിടെ വന്നല്ലോ , സന്തോഷം.

    ReplyDelete
  11. കഥ വളരെ നന്നായി എഴുതിയിരിക്കുന്നു. പ്രത്യേകിച്ച് ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ വായിക്കുമ്പോള്‍...ആശംസകള്‍....

    ReplyDelete
  12. നന്നായി.. അവസാനം കുറേ അമ്മമാരുടെ കണ്ണിരു മാത്രം ബാക്കിയായി. അവർക്ക് എന്ത് രക്തസാക്ഷി..

    ReplyDelete
  13. സന്തോഷം മുല്ലാ..പഴയപോസ്റ്റ് എന്‍റെതന്നെ മറ്റൊരു ബ്ലോഗില്‍ നിന്നും ഇതിലേക്ക് കയറ്റിയതാണ്.
    സുമേഷ്‌ജീ : നഷ്ടങ്ങള്‍ കുടുംബത്തിന്തന്നെ, പാവം അമ്മമാര്‍

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍