Network Followers

Share this Post

മത്സരഫലം - കണ്ണ് കണ്ടെത്തല്‍



മത്സരത്തില്‍ ഉള്‍പ്പെടുത്തിയ കണ്ണുകളുടെ യഥാര്‍ത്ഥ അവകാശികള്‍ താഴെ..
 നമ്മുടെ ബൂ ലോക കണ്ണ് കണ്ടെത്തല്‍ മത്സരത്തിലേക്ക് ഇരുപത്തിയാറു എന്ട്രികള്‍ ലഭിച്ചു അവയില്‍ പൂര്‍ണ്ണമായി ശരിയുത്തരം തീരെയില്ല , രണ്ടു തെറ്റുകള്‍ വരുത്തിയ ഒരു എന്‍ട്രിയും മൂന്ന്‌  തെറ്റുകള്‍ വീതം വരുത്തിയ രണ്ടു എന്‍ട്രികളും ഉണ്ട് , മറ്റു പലതും മുപ്പതു കണ്ണുകള്‍ പോലും കണ്ടെത്താത്തവരായിരുന്നു , കിട്ടിയവയില്‍ ഇരുപത്തി അഞ്ചു ഉത്തരങ്ങളും ഗള്‍ഫ്‌ നാടുകളില്‍ നിന്നാണ് കോട്ടയത്തുനിന്നുമുള്ള ഒരു എന്‍ട്രി മാത്രമാണ് കേരളത്തില്‍ നിന്നായി ലഭിച്ചത് , ഈ മത്സരത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹര്‍ രണ്ടു പേര്‍ ഉള്ളതിനാല്‍ രണ്ടു പേര്‍ക്കും ഓരോ  ലാപ്‌ ടോപ്‌ ആക്സസ്സറീസ് കിറ്റ്‌ നല്‍കുന്നതാണ് , കൂടാതെ മത്സരത്തിലേക്ക് എന്ട്രികള്‍ അയച്ച ഒന്നും രണ്ടും സമ്മാനങ്ങള്‍ക്കര്‍ഹരായവരല്ല്ലാത്ത എല്ലാ ബ്ലോഗര്‍മാര്‍ക്കും LG-KP 105 -മോഡല്‍ ഓരോ മൊബൈല്‍ ഫോണുകള്‍ ലഭിക്കുന്നതാണ്.
ഫെബ്രുവരി പത്താം തീയ്യതിക്കുള്ളില്‍ സമ്മാനം ലഭിക്കാത്തവര്‍ വിവരം അറിയിക്കാന്‍ 
താല്പര്യപ്പെടുന്നു.

ഖത്തര്‍ ഫാമിലി ഫുഡ്‌ സെന്റെര്‍ നടത്തിയ സീസന്‍  പ്രൊമോഷന്‍ നറുക്കെടുപ്പ്

എയര്‍ പോര്‍ട്ട്‌ റോഡ്‌ ബ്രാഞ്ചിലെ നറുക്കെടുപ്പ് 

മെയിന്‍ ബ്രാഞ്ച് നറുക്കെടുപ്പ് .

മൂന്ന്‌ ബ്രാഞ്ചുകളിലായി മൂന്ന്‌ കാഡിലാക്ക് SRX 2010 കാറുകളായിരുന്നു ഉപപോക്താക്കള്‍ക്ക് സമ്മാനമായി നല്‍കിയത് , ഇതിനു മുമ്പ് നടത്തിയിരുന്ന പ്രോമോഷനുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ സമ്മാനങ്ങള്‍ റയാന്‍ ബ്രാഞ്ചിലെത് മലയാളിയായ രമേഷിനും മെയിന്‍ ബ്രാഞ്ചില്‍ മലയാളിയായ മുസ്തഫക്കും ലഭിച്ചു , രണ്ടു പേരും അറബിവീടുകളിലെ ഡ്രൈവര്‍മാരായി ജോലി നോക്കുന്നവരാണ്‌. എയര്‍പോര്‍ട്ട് ബ്രാഞ്ചില്‍ സമ്മാനം ലഭിച്ചത് കാറല്‍ എന്നൊരു ഇന്‍ഡോനേഷ്യക്കാരനാണ്.
ഈ മത്സരത്തോട്‌ സഹകരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .






നയാഗ്ര പോലെ ഒന്ന് ..

ഇത് മെയില്‍ വഴി ലഭിച്ച കുറച്ചു ഫോട്ടോസ് ആണ് , നയനമനോഹരമായ ഒരു കാഴ്ച, കാണാത്തവര്‍ക്കായി ഇവിടെ ചേര്‍ക്കുന്നു ..ഈ ഫോട്ടോകള്‍ എടുത്ത  Mr: തോമസ്‌ വര്‍ഗീസിന് കടപ്പാടും നന്ദിയും അറിയിക്കട്ടെ.
 പ്രകൃതി കനിഞ്ഞു നല്‍കിയ  വശ്യ സുന്ദരമായ ഈ കാഴ്ചകള്‍മനസ്സില്‍ നിന്നും ഒരിക്കലും  മാഞ്ഞു പോകില്ല ജീവന്‍ നിലനില്‍ക്കുന്നിടത്തോളം കാലം  ഈ ഭൂമിയില്‍ ..

ഇത് എവിടെയാണെന്നുള്ള വിവരം മെയിലില്‍ ഉണ്ടായിരുന്നെങ്കിലും അന്വേഷനങ്ങളില്‍ നിന്നും പലരുടെയും കമ്മന്റുകളില്‍ നിന്നും അങ്ങിനെ ഒരെണ്ണം ഇല്ലെന്ന വസ്തുതയാണ് വെളിപ്പെടുന്നത്  .

എങ്കിലും അകലങ്ങളില്‍ നിന്നും  പാറക്കെട്ടുകളില്‍ തലതല്ലി ചിന്നിചിതറുന്ന ഈ വന സൗന്ദര്യം ചിത്രങ്ങളിലൂടെ ആസ്വദിക്കാം ..
അഗാതമായ ആഴങ്ങളിലേക്ക് നുരഞ്ഞു പതഞ്ഞ്..
മാരിവില്ലുകള്‍ വിരിയുന്ന മനോഹാരിത .

നിശ്ചയം ഈ ഭൂമി ഒരു പാട് സുന്ദരമാണ്.

ഫോട്ടോകള്‍ക്ക് കടപ്പാട് -  Mr : തോമസ്‌ വര്‍ഗീസ്‌

എന്റെ സുഹൃത്തുക്കള്‍