Network Followers

Share this Post

"ഭൂമിയുടെ മരണം"

എത്ര ശ്രമിച്ചിട്ടും പിടിച്ചു നില്‍ക്കാനാവാതെ വഴുതി വഴുതി ഭൂമിയുടെ ആഴങ്ങളിലേക്ക് വീണുപോയ പഴുത്ത ഇലകളെ ഓര്‍ത്തു തേങ്ങുമ്പോള്‍...
ദിവാസ്വപ്നങ്ങളുടെ ചീഞ്ഞളിഞ്ഞ ജഡങ്ങള്‍ക്ക് മീതെ ധൂമപടലം പോലെ ഇരുട്ട് വന്നടിഞ്ഞു കനം വെക്കുന്നു ,  വൃത്തിഹീനയായ ഒരു  ഒരു വേശ്യയെപ്പോലെ കണ്‍തടങ്ങളില്‍ കറുപ്പും മഞ്ഞച്ച പല്ലുകളുമായി രാത്രി...

ശൂന്യതയിലേക്ക് ശിഖരങ്ങള്‍ നീട്ടി ശിശിരത്തില്‍  നഷ്ട വസന്തങ്ങളുടെ ദുഃഖഭാരവുമായി  നൊമ്പരത്തിന്‍റെ പ്രതീകങ്ങള്‍ പോലെ നഗ്നമായി നില്‍ക്കുന്ന ഒലീവ് മരങ്ങള്‍ ...

വിജന വീഥികളില്‍ അനാഥരായി ഇഴഞ്ഞു നീങ്ങുന്ന പാമ്പിന്‍ കുഞ്ഞുങ്ങളുടെ എണ്ണക്കറുപ്പിനു വിളറിയ നിലാവിലും തിളക്കം .

കാലമേ .., നീ നഷ്ടസ്വപ്നങ്ങളുടെ കാവല്‍കാരനാക്കപ്പെടുമ്പോള്‍ , എന്‍റെ സ്വപ്‌നങ്ങള്‍ ചിറകുവിരിച്ച് നീലവിഹായസ്സിലേക്ക് പറന്നുയരാന്‍ വെമ്പുന്നു ..

സൂര്യന്‍ നാളെ ഉദിച്ചാലും ഇല്ലെങ്കിലും ...

ഈ തമസ്സിന്‍റെ ക്രൂരനേത്രങ്ങളുടെ കടുത്ത ചൂടില്‍ പെട്ട് ഞാന്‍ പിടഞ്ഞു പിടഞ്ഞു മരിച്ചിരിക്കും...

അല്ലാതെ എന്‍റെ ദുഖങ്ങള്‍ക്ക് അറുതിയുണ്ടാവില്ലല്ലോ..!

59 comments:

  1. ആദ്യമായിട്ടാണ് സിദ്ധീക്ക് തൊഴിയൂരിന്റെ കഥ വായിക്കുന്നത്,
    "ശൂന്യതയിലേക്ക് ശിഖരങ്ങള്‍ നീട്ടി ശിശിരത്തില്‍ ഇലകള്‍ നഷ്ടമായ ദുഃഖത്തോടെ നൊമ്പരത്തിന്‍റെ പ്രതീകങ്ങള്‍ പോലെ നഗ്നമായി നില്‍ക്കുന്ന ഒലീവ് മരങ്ങള്‍.."

    ഇവിടെ ഒരു ചെറിയ പിശകുണ്ട്
    The olive tree is an evergreen tree.
    അതായത് ഒലിവ് മരങ്ങള്‍ ഇലപൊഴിക്കുന്നില്ല.... :)

    ReplyDelete
  2. ഇതു മിനിക്കഥയോ അതോ കവിതയോ? എന്തായാലും സംഭവം കിടിലന്‍ തന്നെ!

    ReplyDelete
  3. കഥ കവിതയായി പെയ്യുന്നു,
    ഭൂമി മരിക്കാതിരിക്കാൻ പ്രാർത്ഥിക്കാം.

    ReplyDelete
  4. Maranam kaarunna bhoomi...!

    Manoharam, Ashamsakal...!!!

    ReplyDelete
  5. നന്നായി കേട്ടോ. സൂപ്പര്‍.

    ReplyDelete
  6. മുഹമ്മദ്കുട്ടിക്ക ചോദിച്ചത് തന്നെ ഞാനും ചോദിക്കുന്നു. കഥയോ കവിതയോ. ഭൂമിയുടെ ആസന്ന മരണത്തെപ്പറ്റിയുള്ള ആകുലതകലാണ് വരികളില്‍ എന്ന് മനസ്സിലായി. പ്രകൃതിക്ക് വേണ്ടിയുള്ള ഈ നല്ല ചിന്തക്ക് ആശംസകള്‍.

    ReplyDelete
  7. കവിത കൊള്ളാം എന്ന് പറയാനെ അറിയൂ കാരണം ഞാനൊരു കവി അല്ല.

    ReplyDelete
  8. തോഴിയൂരിനെ വായിക്കാറുണ്ട്. ഹൃദ്യമാണ് ഈ ഭാഷ. കവിതയോ എന്ന് പലരും ചോദിച്ചില്ലേ... അത് തന്നെ സാക്ഷ്യപത്രം.

    ReplyDelete
  9. പ്രകൃതിക്കുവേണ്ടിയുള്ള, ഭൂമിക്കുവേണ്ടിയുള്ള ഈ നല്ല ചിന്തകള്‍ നന്നായിരിക്കുന്നു.

    ReplyDelete
  10. കവിത പോലെ മനോഹരം വാക്കുകള്‍ ......അതില്‍ കൂടുതല്‍ .....
    അവസാന വരി മരണം ഒര്മിപിക്കുന്നു ...
    ആര്‍ക്കും വേണ്ടാത്ത ഒരു വേശ്യയെപ്പോലെ കണ്‍തടങ്ങളില്‍ കറുപ്പും മഞ്ഞച്ച പല്ലുകളുമായി രാത്രി...
    ഇതില്‍ ഇത്തിരി പിശക് ഉണ്ട് ..............ആര്‍ക്കും വേണ്ടാത്ത ഒരു വേശ്യ.........അത് ശരിയല്ല ....വേശ്യകലെ കാത്ത്തിരിക്കുനത് രാത്രികള്‍ ആണ്..
    ഉപയോഗ ശുന്യമായ വേശ്യ എന്നായാല്‍ ഒക്കെ ....
    "ഉപയോഗ ശുന്യമായവേശ്യയെപ്പോലെ കണ്‍തടങ്ങളില്‍ കറുപ്പും മഞ്ഞച്ച പല്ലുകളുമായി രാത്രി..."
    ഇവടെ വന്നു വായിച്ചവരില്‍ ചിലര്‍ ഇത് കവിത ആണോ കഥ ആണോ എന്ന് കൂടി നോക്കാതെ ആണ് കമന്റ് ഇട്ടു പോയത് ..:)
    ഒരു കാര്യം മന്ന്ക്യം ചൂണ്ടി കാണിച്ചു

    ReplyDelete
  11. മാണിക്യത്തിനും ഡ്രീംസിനും പിശകുകള്‍ കാണിച്ചു തന്നതിന് പ്രത്യേക നന്ദി . അത് തിരുത്തി .
    മോമുട്ടിക്കാ, മിനി , ആളവന്താന്‍, ശ്രദ്ധേയന്‍, അക്ബര്‍ ഭായ്, സുല്‍ഫി.. മിനിക്കഥ എന്ന ലേബല്‍ ആണ്, പ്രസിദ്ധീകരിക്കപ്പെട്ടതും അങ്ങിനെ ആയിരുന്നു, ഒരു കവിത പോലെ നിങ്ങള്‍ക്കെല്ലാം തോന്നി എന്നറിഞ്ഞതില്‍ സന്തോഷം ...എനിക്ക് കവിതയും വഴങ്ങുമെന്നൊരു തോന്നല്‍..
    സുരേഷ് കുമാര്‍ , കൊലുസ്, തെച്ചിക്കോടന്‍ , ചെറുവാടി... വന്നതിലും അഭിപ്രായത്തിലും വളരെ സന്തോഷം...ഇനിയും കാണുമെന്ന് കരുതുന്നു..

    ReplyDelete
  12. ഒരാവര്‍ത്തി വായിച്ചു ... എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാന്‍ എന്റെ അറിവില്ലായ്മക്ക് കുറെയേറെ വായന വേണ്ടി വരും എന്ന് തോന്നുന്നു.

    ReplyDelete
  13. കാലമേ .., നീ നഷ്ടസ്വപ്നങ്ങളുടെ കാവല്‍കാരനാക്കപ്പെടുമ്പോള്‍ , എന്‍റെ സ്വപ്‌നങ്ങള്‍ ചിറകുവിരിച്ച് നീലവിഹായസ്സിലേക്ക് പറന്നുയരാന്‍ വെമ്പുന്നു ..
    വാക്കുകളുടെ പെരുമീന്‍ ചാട്ടം

    ReplyDelete
  14. urupadd viyichu sambbavam ok ok ok

    ReplyDelete
  15. ബേജാര്‍ ആകാതെ നമുക്ക് പരിഹാരം ഉണ്ടാക്കാം :)

    ReplyDelete
  16. ഞാനിപ്പോളൊരു കമന്റിട്ടത് എവിടെപ്പോയി ?

    എന്നാൽ ഒന്ന് കൂടി നോക്കാം

    ഭൂമിയുടെ ആസന്ന മരണത്തിന്റെ ആകുലതകൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

    ആർക്കും വേണ്ടാത്ത എന്ന വരിയിലെ വേണ്ടാത്ത എന്ന വാക്ക് വേണ്ടതല്ലേ കാർന്നോരെ ?

    ഓ.ടോ:
    ശ്രദ്ധിയ്ക്കേണ്ട ബ്ലോഗുകൾ എന്ന ലിസ്റ്റിൽ എന്റെ ബ്ലോഗിന്റെ പേരു കൊടുക്കാത്തത് ഭയങ്കര തെറ്റ്. ഇക്കാക്കയാണെന്ന് നോക്കില്ല. ക്വട്ടേഷൻ റ്റീമിനെ വിടണോ ?

    ReplyDelete
  17. കവിതപോലെ കഥ നന്നായി.
    ഒരു വേവലാധി പോലെ ഭൂമിയെക്കുറിച്ച ആകുലതകള്‍..

    ReplyDelete
  18. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ദുഖങ്ങൾക്ക് അറുതിയുണ്ടാകുമെന്നു തോന്നുന്നില്ല.ഏറിവന്നാൽ ഒരവധി......

    ReplyDelete
  19. സുനില്‍ജീ...സന്തോഷം...കുറെ നാളായി കണ്ടിട്ട്..കവിതഎഴുത്തില്‍ മാസ്റ്റര്‍ ആയ താങ്കള്‍ തന്നെ അല്ലെ ഇത്? ..
    ആയിരതൊന്നാംരാവ്...വാക്കുകള്‍..അതാണല്ലോ എല്ലാം..
    റാസ്...പിടികിട്ടി അല്ലെ?
    ബേജാറ് കൂടാതെ ജീവിക്കനാവുന്നില്ലന്നേ..എന്‍റെ ഒഴാക്കാ..
    ഡാ ഉണ്ണീ..നിന്‍റെ ബ്ലോഗ്‌ അതില്‍ ഇട്ടിരുന്നല്ലോ ..നിന്‍റെ കമന്റ് പോലെതന്നെ അതെവിടെയോ പോയി ..ഒന്നൂടെ നോക്കട്ടെ..
    റാംജിസാബ്..നമ്മുടെ ഭൂമിക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ.
    അവധി ആവട്ടെ എല്ലാത്തിനും അറുതിയാവും..ഉസ്മാനെ..
    റിയാസ്‌..വളരെ സന്തോഷം.

    ReplyDelete
  20. നന്നായി കേട്ടോ.

    ReplyDelete
  21. നല്ല കടുകട്ടി ഭാഷ..ആകുലതകൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  22. കവിത പോലെ സുന്ദരം, കഥ പോലെ ലളിതം, എന്തായാലും ഹൃദ്യം,തോഴിയൂരിനു തൊഴുകൈ

    ReplyDelete
  23. മരിക്കുന്ന ഭൂമിയേക്കുറിച്ചും, നശിക്കുന്ന മരങ്ങളേക്കുറിച്ചുമൊക്കെ ആര്‍ദ്രമായ വരികള്‍.

    ReplyDelete
  24. കൊള്ളാം സിദ്ധീഖ്‌ ഭായി

    ReplyDelete
  25. ഭൂമിയുടെ മരണം നമുക്ക് കാണേണ്ടി വരുമോ?
    അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.

    ReplyDelete
  26. നന്നായിട്ടുണ്ട്, ഭൂമി ജീവിച്ചിരിക്കട്ടേ!

    ReplyDelete
  27. നന്നായി മാഷേ.
    ആശംസകള്‍!

    ReplyDelete
  28. നന്നായിരിക്കുന്നു...
    എഴുത്ത്‌ തുടരുക..
    എല്ലാവിധ ആശംസകളും..

    ReplyDelete
  29. സൂര്യന്‍ നാളെ ഉദിച്ചാലും ഇല്ലെങ്കിലും ...

    ഈ തമസ്സിന്‍റെ ക്രൂരനേത്രങ്ങളുടെ കടുത്ത ചൂടില്‍ പെട്ട് ഞാന്‍ പിടഞ്ഞു പിടഞ്ഞു മരിച്ചിരിക്കും...

    ishtappettu

    ReplyDelete
  30. മിനിക്കഥ എന്ന ലേബല്‍ കണ്ടിട്ടും “കവിത” എന്നു വായനക്കാര്‍ പറയുന്നു. കഥയുടെ സൌന്ദര്യമാവാം അതിനു കാരണം .. നല്ലത് ( പിന്നെ എഴുതിയ രീതിയും കവിത പോലെ തന്നെ )

    എന്തായാലും മിനിക്കഥ നന്നായി .. ബഷീര്‍ പറഞ്ഞ പോലെ “ഭൂമിയുടെ ആസന്ന മരണത്തിന്റെ ആകുലത“ എന്നൊക്കെ പറഞ്ഞ് ഞാനും ഒരു ബുദ്ധിജീവിയാ എന്നു കാണിക്കുന്നില്ല ... ( സത്യായിട്ടും ബഷീറിനിട്ട് കൊട്ടിയതല്ലാട്ടോ ,, അങ്ങനെ തോന്നിയാല്‍ സിദ്ധീഖിക്കയാണ് അതിനു ഉത്തരവാദി .. മൂപ്പരുടെ കഥയില്‍ അതൊക്കെ തന്നെയല്ലെ വിഷയം )

    ReplyDelete
  31. " കാലമേ .., നീ നഷ്ടസ്വപ്നങ്ങളുടെ കാവല്‍കാരനാക്കപ്പെടുമ്പോള്‍ , എന്‍റെ സ്വപ്‌നങ്ങള്‍ ചിറകുവിരിച്ച് നീലവിഹായസ്സിലേക്ക് പറന്നുയരാന്‍ വെമ്പുന്നു .."
    എല്ലാവരും പറഞ്ഞപോലെ കഥ കവിതയായി തന്നെ ഒഴുകി വന്നു മുന്നില്‍ നില്‍ക്കും പോലെ ...മനോഹരമായിരിക്കുന്നു ..ചില വരികള്‍ അടര്‍ത്തി എടുത്താല്‍ അതിനു തന്നെയുണ്ട് ഒരു പാട് പറയാന്‍ ...ഒരു നോവല്‍ കണക്കെ ...

    ReplyDelete
  32. കൊള്ളാം നല്ല വരികള്‍ ഇഷ്ടായി

    ReplyDelete
  33. കൊള്ളാം നല്ല കഥ..

    ReplyDelete
  34. പ്രിയപ്പെട്ട കഥാകാരാ താങ്കളുടെ ദുഃഖം അസ്ഥാനത്താകുന്നു. നല്ല എഴുത്തും ,മനോഹരമായ ശൈലിയും കൊണ്ട് മിനിക്കഥയെ താങ്കള്‍ കാവ്യമാക്കി . അതിനു നമോവാകം . സ്വപ്നങ്ങളുടെയും , യാഥാര്‍ത്യങ്ങളുടെയും , ഭാവിയുടെയും കാവല്‍ക്കാരനായ കാലത്തിനു നഷ്ട സ്വപ്‌നങ്ങള്‍ എന്നപ്രയോഗം വെറും ആലങ്കാരികം മാത്രം . ഇലകള്‍ പൊഴിക്കാത്ത മരമാണ് ഒലീവുമരം. സമാധാനത്തിന്റെ സന്ദേശമാണ് ഒലീവിലകള്‍ എന്നൊക്കെ വായിച്ചതോര്‍ക്കുന്നു .

    ReplyDelete
  35. ''ഭൂമി മരിക്കരുത്; നമുക്ക് ജീവിക്കണം''

    ആവാസഗോളത്തെ ഗളച്ചേദം ചെയ്യുന്ന ആധുനിക മനുഷ്യനുള്ള സന്ദേശം. വളരെ മികച്ച രചന.

    ReplyDelete
  36. ടോംസ്...സന്തോഷം..
    ഹാപ്പികളെ ...അത്രയ്ക്ക് കട്ടിയുണ്ടോ?
    ജിഷാദ്...വീണ്ടും കാണാം
    വഴിപോക്കന്‍ ..എല്ലാം വരവുവെച്ചു ..
    ഉമേഷ്‌..കണ്ടതില്‍ സന്തോഷം
    അനില്‍ കുമാര്‍ വളരെ നന്ദിയുണ്ടേ..
    ഗീത...ഇവിടെ വന്നതില്‍ സന്തോഷം
    ഗ്രാമശ്രീ...ഇനിയും കാണുമെല്ലോ
    അലിഭായ് ...അങ്ങിനെ തന്നെ..
    ശ്രീ ...വീണ്ടും കാണുമെല്ലോ..സന്തോഷം
    ശ്രീനാഥന്‍ ..ഇടയ്ക്കിടെ കാണണെ..
    സുനില്‍...അഭിപ്രായം അറിഞ്ഞതില്‍ സന്തോഷം.
    മേന്‍..നന്ദി
    ഒറ്റയാന്‍..നന്ദി ..
    ഹംസക്കാ...കൊട്ടല്ലേ...ഇത് നമ്മുടെ പച്ചമലയാളം തന്നെ അല്ലെ..
    ഒന്നാകര്‍ഷണീയമാക്കി എന്ന് മാത്രം.
    ആദിലാ...!..എന്റുമ്മോ...എന്താ ഞാന്‍ പറയ്യാ..
    വിഷ്ണുപ്രിയാ...വളരെ വളരെ സന്തോഷം.
    മനോരാജ്...എന്നും കാണന്നെ..
    ഖാദര്‍ ഭായ് ...താങ്കളുടെ അഭിപ്രായം ഞാന്‍ വളരെ ഗൌരവത്തില്‍ തന്നെ എടുക്കാറുണ്ട്...എന്നും വസന്തങ്ങളുടെ പ്രതീകമായ ഒലിവിനും
    കഷ്ടകാലം എന്നെ ഉദ്ദേശിച്ചുള്ള്‌..
    റഫീഖ്..തീര്ച്ചായും നമുക്ക് പ്രാര്‍ഥിക്കാം..
    കുസുമ ടീച്ചര്‍..സന്തോഷം
    സോണാ..വളരെ സന്തോഷം.

    ReplyDelete
  37. കഥയുടെ ഭാഷ അല്ല കവിതയുടേതാണ്. കഥ കുറച്ച് വസ്തുനിഷ്ഠ ഭാഷ ഉപയോഗിക്കേണ്ട ഒന്നാണ്. ഇതൊരു വികാരം ഒരു മാനസിക ഭാവം ആണല്ലോ. വല്ലാതെ കനംതൂങ്ങി നിൽക്കുന്ന ജീവിതത്തിന്റെ മുകളിലുള്ള ഒരു വിചാരപ്പെടൽ.

    വളരെ നല്ല വൈകാരികത നൽകുന്ന ഒരു ആഖ്യാന കവിത എന്ന് ഞാൻ ഇതിനെ വിളിക്കുന്നു.

    ReplyDelete
  38. ഇതു കഥയാണോ?
    കവിതയല്ലേ?
    നന്നായി. അഭിനന്ദനങ്ങൾ.

    ReplyDelete
  39. ഭൂമിയെ തൊഴിച്ചു തൊഴിച്ചു ഒരു വഴിക്കാക്കി നാം.
    തൊഴിയൂരിന്റെ എഴുത്ത് പുഴയായോഴുകട്ടെ ...

    ReplyDelete
  40. കവിത എനിക്ക് മനസ്സിലാകില്ല മാഷേ എന്നാലും വന്നു കണ്ടു ഇഷ്ടപ്പെട്ടു...

    ReplyDelete
  41. നന്നായി മാഷെ ..

    ReplyDelete
  42. കവിതയോ കഥയോ............. വായിക്കാന്‍ സുഖമുണ്ട്........... ആശംസകള്‍

    ReplyDelete
  43. നാളെയെന്ന പ്രതീക്ഷയില്‍ തളച്ചിടാതെ മരണമെന്ന സത്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ .നല്ല വരികള്‍ മാഷേ

    ReplyDelete
  44. സുരേഷ്..അഭിപ്രായത്തിനു നന്ദി .ലേബല്‍ ഞാന്‍ ആഖ്യാനകവിത എന്നാക്കുന്നു
    എച്ചുമുട്ടി ..വരവിനും അഭിപ്രായത്തിനും നന്ദി
    കുറുമ്പടി...വളരെ സന്തോഷം.
    ഗുണ്ട മാഷേ ഇതില്‍ മനസ്സിലാകാത്ത ഒന്നുമില്ല
    പകല്‍കിനാവന്‍ നന്ദി , സന്തോഷം
    ലക്ഷ്മി ..ഇനിയും കാണണം ..കണ്ടതില്‍ സന്തോഷം.
    പ്രയാണ്‍ ..ലേബല്‍ മാറ്റി ആഖ്യാന കവിത എന്നാക്കി .
    ജീവി കണ്ടതില്‍ വളരെ വളരെ സന്തോഷം .
    റഷീദ്‌ ഇവിടെ കണ്ടതില്‍ സന്തോഷം ഇനിയും കാണുമല്ലോ!

    ReplyDelete
  45. എല്ലാവിധ ആശംസകളും..

    ReplyDelete
  46. ആകുലതകളുടെ അറുതി ഒരു കിനാവാകാം മനുഷ്യന്‌.ആകുലതകൾ തമസ്കരിക്കാനാകാത്ത
    ഹൃദയങ്ങളുടെ വിലാപമായിരിക്കുന്നു വരികൾ. തുടരുക....അതു തീരുന്നില്ല.

    ReplyDelete
  47. നല്ല വരികള്‍.....

    ReplyDelete
  48. ഇത് കഥയല്ല, നല്ല അസല്‍ കവിത.
    നന്നായി.

    ReplyDelete
  49. നന്നായിരിക്കുന്നു..ആശംസകള്‍ സിദ്ധീക്ക്..

    ReplyDelete
  50. കര്‍മ്മബാഹുല്യത്താല്‍ സന്ദര്‍ശിക്കാന്‍ വൈകിയതില്‍ സന്താപമുണ്ട്‌.

    സര്‍ഗ്ഗാത്മകത്ത്വം സിദ്ധാന്തങ്ങളുടെ അകമ്പടിയോടെ മാത്രം ആവേശിക്കണമെന്നില്ല എന്ന അടിവരയോടെ എഴുതപ്പെട്ട സിദ്ധീക്കാന്റെ ഒരു ഗദ്യകവിതയാണ്‌ ഞാന്‍ വായിച്ചത്‌ എന്നുറപ്പുണ്ട്‌. ചടുലതയാര്‍ന്ന സാഹിത്യ ശൈലി, ഒട്ടും തര്‍ക്കമില്ല!
    കാലത്തിന്ന്‌ കറുപ്പ്‌ ചായം നല്‍കാന്‍ ഇരുണ്ട മനസ്സുകൊണ്ടേ ആവൂ.
    'എന്റെ സ്വപ്നങ്ങള്‍ ചിറകുവിരിച്ച്‌ നീലവിഹായസ്സിലേക്ക്‌ പറന്നുയരാന്‍ വെമ്പുന്നു...
    സൂര്യന്‍ നാളെ ഉദിച്ചാലും ഇല്ലെങ്കിലും...
    ഈ തമസ്സിന്റെ ക്രൂരനേത്രങ്ങളില്‍പെട്ട്‌ ഞാന്‍ പിടഞ്ഞു പിടഞ്ഞു മരിക്കും...'
    എവിടെയോ ഒരു പൊരുത്തപ്പെടായ്മ. ഇവിടെ, 'മാനസിക സംഘര്‍ഷം' കാഴ്ചയില്‍ പെടപ്പെടാതെ, സങ്കല്‍പ്പങ്ങളുടെ പൊലിമ എന്തുകൊണ്ടോ അറിയാതെ ചോര്‍ന്നുപോകുന്നു (അല്ലെങ്കില്‍, ഒലീവിലകള്‍ പോലും ആരുടെയും ശ്രദ്ധയില്‍ പെടുത്താതെ പൊഴിയിപ്പിക്കാമായിരുന്നു).
    ലേഖകന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പ്രതിബിംബങ്ങള്‍ വെറും കറുത്ത നിഴലുകള്‍ മാത്രമായി മാറിപ്പോയതില്‍(?) ഖേദമുണ്ട്‌. ദുഃഖൈകദര്‍ശനത്തിന്റെ (pessimistic outlook) അതിര്‍കടപ്പ്‌ വരുത്തിയ വിനയാണെന്ന്‌ എന്റെ(മാത്രം?) തീര്‍പ്പ്‌.
    എന്തായാലും, ഒരു സന്ദേഹം മുഴച്ചു നില്‍ക്കുന്നു: ആത്മരോദനമോ, ആത്മരോഷമോ?

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍