Network Followers

Share this Post

ഇരകളുടെ നീതി.


"ഇരകളുടെ നീതി."
ചൂണ്ടയില്‍ കോര്‍ക്കപ്പെടുന്ന ജീവനുള്ള 
ഇരകള്‍ക്ക് കിട്ടാത്ത നീതി ..
ഇര കൊത്തി വിഴുങ്ങുന്ന മത്സ്യങ്ങള്‍ക്കു-
മില്ലാത്ത നീതി..
അറുത്തെയെറിയപ്പെടുന്ന ഇരുകാലി
തലകള്‍ക്കും കിട്ടുന്നില്ലല്ലോ നീതി.



"വിധവ"
ഒഴുക്ക് നിലച്ച നദിപോലെ..
തളം കെട്ടിക്കിടന്ന്;
മണ്ണിലേക്കുള്‍വലിഞ്ഞ്
വരണ്ടുണങ്ങി ; വിണ്ടുകീറി..
ഒടുവിലൊരു നാളമായ്..
അഗ്നിയായ്‌..ധൂളിയായ്‌..

(ചിത്രങ്ങള്‍ക്ക് കടപ്പാട് : വര - മജ്നി തിരുവങ്ങൂര്‍ & ധൂല്‍ ന്യൂസ്‌)


72 comments:

  1. ഒഴുക്ക് നിലച്ച നദിപോലെ..
    തളം കെട്ടിക്കിടന്ന്;
    മണ്ണിലേക്കുള്‍വലിഞ്ഞ്
    വരണ്ടുണങ്ങി ; വിണ്ടുകീറി..
    ഒടുവിലൊരു നാളമായ്..
    അഗ്നിയായ്‌..ധൂളിയായ്‌..


    ചെറിയ വരികള്‍ക്കിടയില്‍ ഒരു പാട്
    വായിക്കാനുണ്ട്

    നന്നായിട്ടുണ്ട് , രണ്ടും , പക്ഷെ എനിക്ക് കൂടുതല്‍ ഇഷ്ടമായത് വിധവ
    ആശംസകള്‍

    ReplyDelete
  2. ഇരകളാകുന്ന ഇരുകാലികൾ...
    അത്പോൽ
    ഒടുവിലൊരു നാളമായ്..
    അഗ്നിയായ്‌..ധൂളിയായ്‌...പോകുന്ന വിധവകളും

    ReplyDelete
  3. ബലവാന്റെ കയ്യിൽനിന്നും നീതി ഇരന്നു വാങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണിന്നു ബലഹീനർ. മാറാലകെട്ടിയ നീതിശാസ്ത്രത്തിനു മുന്നിൽ സത്യം പോറലേറ്റ് വീഴുമ്പോൾ ആരുടെ മുന്നിലാണു സാർ നാമിനി കൈനീട്ടി കെഞ്ചേണ്ടത് ?
    പച്ചനോട്ടുകളുടെ തിളക്കത്തിനു മുന്നിൽ സത്യം പല്ലിളിച്ചുവരുന്ന ആധുനിക നീതിശാസ്ത്രത്തിൽ നീതി ഇരന്നുവാങ്ങാനല്ല,ആജ്ഞാപിച്ചു നേടുന്നതാണു‘അർഹതപ്പെട്ടവർ’ക്കുചിതം.

    (ഈവഴി വന്നു പോകാം.www.moideenangadimugar.blogspot.com)

    ReplyDelete
  4. "ഒഴുക്ക് നിലച്ച നദിപോലെ..
    തളം കെട്ടിക്കിടന്ന്;
    മണ്ണിലേക്കുള്‍വലിഞ്ഞ്"

    അര്‍ത്ഥവത്തായ കുറഞ്ഞ വരികള്‍ കൊണ്ട് ഒരു പാട് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. കവിതയുടെ ശക്തി ഇത് തന്നെ.
    ആശംസകള്‍

    ReplyDelete
  5. കാപ്സൂള്‍ കവിതകള്‍ ,,പ്രതിരോധത്തിന്റെ വേറിട്ട ശബ്ദം ,,
    വിധവയാണ് കൂടുതല്‍ സംവദിച്ചത് ...

    ReplyDelete
  6. രണ്ടാമത്തെ കവിത കൂടുതല് ഇഷ്ട്ടായി
    കുഞ്ഞ് കവിത വരണ്ടുണങ്ങി വേദനകള്‍ നിഴലിച്ച വരികള്‍

    ReplyDelete
  7. കവിതകള്‍ രണ്ടും ഇഷ്ടമായി

    ReplyDelete
  8. അതെ, വിധവയെ കൂടുതല്‍ ഇഷ്ട്ടായി.

    ReplyDelete
  9. നന്നായിരിക്കുന്നു

    ReplyDelete
  10. ആദ്യ കവിതയില്‍ :
    നീതിയെന്നത് ശരിതെറ്റുകള്‍ തിരയുമ്പോള്‍ ഉണ്ടാവുന്നതാണ് .ഇവിടെ പറയുന്ന കാര്യങ്ങളില്‍ ദയാശംമാണ് വരണ്ടത് .

    രണ്ടാമത്തെ കവിതയില്‍
    ഒഴുക്ക് നിലച്ച നദിപോലെ.
    ഒരു വിധവയുടെ മാനസികവസ്ഥകള്‍ മാത്രമാണോ അത് ശൂന്യത സൃഷ്ടിക്കപെടുന്ന എല്ലാ മാനുഷികവസ്ഥയും അങ്ങനെയല്ലേ..?

    ReplyDelete
  11. സിദ്ദിക്ക് ബായ്.... കവിത രണ്ടും നല്ലത്. ചിന്തക്ക് വക നല്‍കുന്നു

    ReplyDelete
  12. രണ്ടും നന്നായി മാഷേ

    ReplyDelete
  13. ആത്മരോഷം.. ഐസ് ക്രീം പാർലർ, ട്രയിനിൽ നിന്നും തള്ളിയിട്ട് ബലാൽക്കാരം,ഈജിപ്റ്റിലെ ലഹള,....ചൂണ്ടയില്‍ കോര്‍ക്കപ്പെടുന്ന ജീവനുള്ള ഇരകള്‍ക്ക് കിട്ടാത്ത നീതി.....ഒഴുക്ക് നിലച്ച നദിപോലെ.. മനസ്സിലെ ചിന്തകൾ കെട്ടിക്കിടക്കുന്നൂ.. എന്നാണ് അനീതിയുടെ അന്തകനായി കതിരപ്പുറമേറി... ആ അവതാരം എത്തുക....?

    ReplyDelete
  14. ഇരകള്‍ നീതി കിട്ടാന്‍ വിധിക്കപ്പെട്ടവരല്ലല്ലോ. രണ്ടാമത്തേത് കൂടുതല്‍ ശക്തമായിരിക്കുന്നു.

    ReplyDelete
  15. നന്നായിരിക്കുന്നു

    ReplyDelete
  16. ആദ്യത്തേത് , രോഷാകുലമായ മനസ്സിന്റെ ഉറക്കെപ്പറച്ചിലുകളായി.
    രണ്ടാമത്തേത്തിന്റെ അവസാന വരികള്‍ ഇന്നത്തെകാലത്ത് പ്രസക്തമാണ് എന്ന് തോന്നുന്നില്ല.വിധവകള്‍ക്ക്‌ ഇന്ന് സാധ്യതകള്‍ പലതുമുണ്ട്.
    (അഥവാ മരണശേഷം സ്വാഭാവികമായ ചിതയാണ് ഉദേശ്യമെങ്കില്‍ അര്‍ഥവത്താണ് താനും!)

    ReplyDelete
  17. നന്നായിരിക്കുന്നു

    ReplyDelete
  18. നന്നായിരിക്കുന്നു രണ്ടും ഇഷ്ടമായി

    ReplyDelete
  19. വിധവ വളരെ ഇഷ്ട്ടായി...കുറഞ്ഞ വരികളിൽ കുറെ പറഞ്ഞു... അഭിനന്ദനീയം...

    ReplyDelete
  20. ഇരകളുടെ നീതി- തലക്കെട്ടിൽ
    വിധവകളേയും????

    ReplyDelete
  21. വിവിധ ചിന്തകളിലേക്ക് രണ്ടു ഗുളികകള്‍.

    ReplyDelete
  22. കുറഞ്ഞ വരികളില്‍ തന്നെ
    വ്യക്തതയുണ്ട്..
    ചിത്രങ്ങള്‍ ‘apt' ആണ്..

    ReplyDelete
  23. കൊച്ചു വരികൾക്കിടയിൽ അർത്ഥതലങ്ങളൊട്ടേറെയുണ്ട്.. ഒരുപാട് സന്ദേശവും
    അശംസകൾ!

    ReplyDelete
  24. കവിതയായതു കൊണ്ടു “നന്നായി ” എന്നു പറഞ്ഞു തടി തപ്പട്ടെ!

    ReplyDelete
  25. വിധവ എന്ന വാക്കിനു ഇപ്പോൾ വലിയ അർത്ഥങ്ങൾ ഉണ്ടോ? ...നന്നായിരിക്കുന്നു..

    ReplyDelete
  26. കൊള്ളാം നന്നായിട്ടുണ്ട്.നനാലും. മോളുടെ അത്രേം പോരാ....

    ReplyDelete
  27. ആദ്യം വരച്ചത് ഒരു നീതി നിഷേധം രണ്ടാമത് വരണ്ടുണങ്ങി ഉള്‍വലിഞ്ഞു

    വിധവ അതും നന്നായി ഇരിക്കുന്നു

    ReplyDelete
  28. 2 Kavithakalum valare nannnayittund.....Ellavidha Ashamsakalum nerunnooo..

    ReplyDelete
  29. നന്നായിട്ടുണ്ട്

    ReplyDelete
  30. ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്. ഒന്നുറക്കെ കലിച്ചു കരയാനെങ്കിലും അവര്‍ക്ക് ശേഷിയുണ്ടാവട്ടെ..!!!

    "ഭരിക്കാന്‍ ഒരാളില്ലാ എന്നതാണ് ഞങ്ങള്‍ വിധവകള്‍ക്കുള്ളൊരു ആശ്വാസം" എന്നൊരു മതവും കൂടെ ഉണ്ട്.
    വഴക്കത്തെ പ്രോത്സാഹിപ്പിക്കുകയത്രേ കരണീയം.

    വരയും കുറിയും അസ്സലായി.

    ReplyDelete
  31. കവിതകള്‍ രണ്ടും ഇഷ്ടമായി

    ReplyDelete
  32. നീതിക്കുവേണ്ടി പോരാടുക

    ReplyDelete
  33. ശക്തമായ രണ്ടു പ്രമേയങ്ങള്‍
    കൊച്ചു വരികളിലൂടെ .അഭിനന്ദനം .

    ReplyDelete
  34. രണ്ടും ഇഷ്ടപ്പെട്ടു.
    രണ്ടാമത്തേത്‌ - കാലം മാറിയിരിക്കുന്നു.. ഇതു പഴയ കാര്യമാണ്‌ പറഞ്ഞതെന്ന് വിശ്വസിക്കുവാനാണിഷ്ടം.
    അഭിനന്ദനങ്ങൾ.

    ReplyDelete
  35. ഞാന്‍ കുസുമം ആന്റിയുടെ അഭിപ്രായത്തെ പിന്താങ്ങുന്നു .

    ReplyDelete
  36. ഒടുവിലൊരു നാളമായ്.. അഗ്നിയായ്‌..ധൂളിയായ്‌...

    shaaarp!!

    ReplyDelete
  37. നീതി പുലരുമെന്ന് തന്നെ പ്രതീക്ഷിക്കാം..

    ReplyDelete
  38. വായിച്ചു. ഇഷ്ടപ്പെട്ടു

    ReplyDelete
  39. 2nd one ..really toching ...nice ...

    ReplyDelete
  40. കുഞ്ഞു കവിതയില്‍ വിധവ തന്നെ എനിക്കും ഇഷ്ടപ്പെട്ടത്.

    ReplyDelete
  41. നല്ല കവിതകൾ, ഒരു പാട് ചിന്തകൾക്ക് വഴി മരുന്നിടുന്നു,
    ആശംസകൾ

    ReplyDelete
  42. രണ്ടും ഇഷ്ടമായി

    ReplyDelete
  43. കവിതകളില്‍ വിധവ മറ്റേതിനേക്കാള്‍ മികച്ചു നില്‍ക്കുന്നു.....

    ReplyDelete
  44. @ സ്നേഹപൂര്‍വ്വം അനിയന്‍ ...
    വിധവ എന്ന വാക്കിന് അര്‍ത്ഥങ്ങള്‍ ഒരുപാടുണ്ട്...നഷ്ടപ്പെടലിന്റെ വേദനയുടെ അങ്ങനെയങ്ങനെ...അറിയാത്ത കാര്യങ്ങള്‍ ഇല്ല എന്നു വിചാരിക്കരുത്....

    കവിതകള്‍ ഹൃദയത്തെ തൊട്ടു .....

    ReplyDelete
  45. ഒഴുക്ക് നിലച്ച്,വരണ്ടുണങ്ങി ഒടുവിലൊരു നാളമായ്..
    അഗ്നിയായ്‌..ധൂളിയായ്‌..
    തളം കെട്ടിക്കിടന്ന വൈധവ്യത്തിന്റെ നേരറിവിന് ആറ്വരികള്‍...!
    രണ്ടും ഇഷ്ടമായി, ആശംസകള്‍.

    ReplyDelete
  46. അര്‍ത്ഥാലങ്കാരത്തിലൂടെ ഏതാനും ഉത്തമ ദൃഷ്ടാന്തങ്ങള്‍ നിരത്തി, അനിഷേധ്യമായ പ്രകൃതി നിയമങ്ങള്‍ക്ക്‌ നാമെല്ലാം ഇരകളാകുന്നു എന്ന ദുഃഖസത്യത്തിന്‌ അടിവരയിട്ടുകൊണ്ട്‌ കവി കേഴുന്നു...
    രണ്ടാമതായി, ഒരു നാടിന്റെ ചീഞ്ഞളിഞ്ഞ വ്യവസ്ഥയെ ആലങ്കാരികമായി കവി വീണ്ടും തൊട്ടു കാട്ടുന്നു.
    അന്നെന്നോ, സമൂഹം കാലില്‍ കെട്ടിക്കുടുക്കിയ അക്ഷന്തവ്യമായ സമാനധര്‍മ്മങ്ങളുടെ ഉരുക്കുചങ്ങലകള്‍ തുരുമ്പെടുത്തു കഴിഞ്ഞു എന്നും, അവ അറുത്തെറിയപ്പെടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു എന്നും കവി ആക്രോശിക്കാത്തതെന്തേ. എന്ന്‌ ഞാന്‍ നിരാശപ്പെടുന്നു! ഇന്നത്തെ സ്ത്രീ ഇതിനകം അന്തര്‍ബലം നേടിക്കഴിഞ്ഞു എന്നാവാം കവിയുടെ തീര്‍പ്പെങ്കില്‍ കവിതയുടെ ഭംഗിക്കു മാത്രം പ്രസക്തി

    ReplyDelete
  47. ചെറിയ വരികളിലൂടെയുള്ള യാത്ര ദീപ്തം.

    ReplyDelete
  48. നന്നായിരിക്കുന്നു രണ്ടും...

    ReplyDelete
  49. ഇസ്മയില്‍ .ആദ്യ കമ്മന്റിനു നന്ദി ,
    മുരളീ മുകുന്ദന്‍ ...ഒരു സംഭവം കണ്ടതില്‍ നിന്നും മനസ്സില്‍ തോന്നിയ വരികളാണ് ..
    മൊയ്തീന്‍ ..പച്ചനോട്ടുകളുടെ തിളക്കത്തിനു മുന്നിൽ സത്യം പല്ലിളിച്ചുവരുന്ന ആധുനിക നീതിശാസ്ത്രത്തിൽ നീതി ഇരന്നുവാങ്ങാനല്ല,ആജ്ഞാപിച്ചു നേടുന്നതാണു‘അർഹതപ്പെട്ടവർ’ക്കുചിതം
    ഈ വാചകങ്ങള്‍ കാലിക പ്രസക്തം ..നന്ദി
    വീ കെ ..സന്തോഷം .
    സലാം ഭായ് ..കണ്ടതില്‍ സന്തോഷം
    രമേഷ് പ്രതിരോധത്തിന്റെ വേറിട്ട ശബ്ദം ,അഭിപ്രായത്തില്‍ ..സന്തോഷവും നന്ദിയും .
    വളരെ സന്തോഷം സാബീ ..

    ReplyDelete
  50. jayaraj ,ആളവന്‍താന്‍ ,Manoraj..സന്തോഷം .

    പാവപ്പെടവനെ..ദയ നീതിയുടെ ഒരു മുഖമല്ലേ ..
    ഇവിടെ വിധവയെ കുറിച്ച് മാത്രമേ പരാമര്ശിച്ചുള്ളൂ..

    പാലക്കുഴി , ശ്രീ , the man to walk with ,ബിഗു..വന്നതിലും അഭിപ്രായത്തിലും സന്തോഷം .

    ചന്തു നായർ,ആരഭി: ആ അവതാരം എത്തും നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം .

    പ്രയാണ്‍ ..ഇരകള്‍ക്ക് നീതി വേണ്ടെന്നാണോ ?

    ReplyDelete
  51. ഇസ്മായില്‍ കുറുമ്പടി, ഭായ് വിധവയാകുന്ന ഒരു സ്ത്രീയുടെ മന സംഘര്‍ഷങ്ങള്‍ നമുക്ക്‌ ഊഹിക്കാനാവുമോ ! .

    Shameer T K , jayarajmurukkumpuzha , snehitha ,
    പള്ളിക്കരയില്‍ , ഉമ്മുഅമ്മാർ , nikukechery ..സന്തോഷം
    @ nikukechery രണ്ടും കൂടി വേണ്ടെന്നു കരുതി .

    റാംജി സാബ് ; Muneer N.P ; മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ;
    മോമുട്ടിക്കാ ..ഇനിയും ഇനിയും കാണാം ..വളരെ സന്തോഷവം നന്ദിയും അറിയിക്കട്ടെ .

    ReplyDelete
  52. സ്നേഹപൂര്‍വ്വം അനിയന്‍;
    കുസുമം ആര്‍ പുന്നപ്ര ;
    ayyopavam ;
    റിയാസ് (മിഴിനീര്‍ത്തുള്ളി;
    Muthalif;
    Naushu;
    നാമൂസ് ;
    വരവിലും അഭിപ്രായത്തിലും വളരെ സന്തോഷം ..വീണ്ടും കാണുമെന്ന് വിശ്വസിക്കുന്നു ..

    ReplyDelete
  53. പ്രവാസം..ഷാജി രഘുവരന്‍;
    mini//മിനി ;
    ente lokam ;
    Sabu M H ; പക്ഷെ കാലത്തിനൊപ്പം കോളം മാറാത്ത അനേകരുണ്ട് സാബു ..
    ശ്രദ്ധേയന്‍ | shradheyan ; അങ്ങിനെ തന്നെ ..
    നേന സിദ്ധീഖ് : നിനക്ക് ഞാന്‍ നേരില്‍ തരാം
    ജിപ്പൂസ് : തീര്‍ച്ചയായും .
    hafeez ;
    MyDreams..
    എല്ലാവര്ക്കും നന്ദി .

    ReplyDelete
  54. Areekkodan | അരീക്കോടന്‍ ;
    കമ്പർ ;
    Jishad Cronic ;

    ഇഷട്മായി കണ്ടതില്‍ വളരെ സന്തോഷം ..

    ReplyDelete
  55. നീര്‍വിളാകന്‍ : വരവിനു നന്ദി സുഹൃത്തേ ,
    മഞ്ഞുതുള്ളി (priyadharsini: അനിയനുള്ള മറുപടി നന്നായി .
    ishaqh : സന്തോഷം .
    V P Gangadharan, Sydney : അഭിപ്രായത്തിനു നന്ദി സുഹൃത്തേ ,ഗ്രാമ വഴികളിലൂടെ നടക്കുമ്പോള്‍ ..ഇപ്പഴും അന്തര്മുഖികലായ ഒരു പാട് സ്ത്രീകള്‍ ഉണ്ടെന്നാണ് എന്റെ അറിവ് ..

    UNNIKRISHNAN : സന്തോഷം .

    ReplyDelete
  56. അന്ന്യൻ : സന്തോഷം

    ReplyDelete
  57. രണ്ട് കവിതകളും അര്‍ഥപൂര്‍ണം.
    രണ്ടക്ഷരപ്പിശക്:
    1)മത്സ്യം
    2)ചരിത്രത്തിന്‍റെ ബലാബലം

    ReplyDelete
  58. സന്തോഷം റഫീ ..രണ്ടും തിരുത്തി ..
    സ്നേഹത്തോടെ സിദ്ധീക്ക്

    ReplyDelete
  59. ഇഷ്ടാ‍യി വരികള്‍, അതിനേക്കാള്‍ ഇഷ്ടായി വരകള്‍......

    ReplyDelete
  60. രണ്ടും ഒന്നിനൊന്നു മികച്ചതാണ്

    ReplyDelete
  61. ഇതെന്തൊരനീതി!'

    രണ്ടു കവിതകളും ഗംഭീരം...
    ആശംസകള്‍.

    ReplyDelete
  62. 'വിധവ' കൂടുതല്‍ ഇഷ്ട്ടമായി

    ReplyDelete
  63. പഥികാ ..കണ്ടത്തില്‍ സന്തോഷം ..
    ഡി പി കെ ..വരവിലും അഭിപ്രായത്തിലും സന്തോഷമുണ്ടെ ..
    ലിപി ..എന്റെ എല്ലാ ബ്ലോഗുകളിലും എത്തി അഭിപ്രായം അറിയിച്ചതില്‍ പ്രത്യേക നന്ദിയും സന്തോഷവും അറിയിക്കട്ടെ
    സിബൂ ..ഭൂരിപക്ഷം വിധവയെ അനുകൂലിക്കുന്നു ..സന്തോഷം

    ReplyDelete
  64. എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി

    ReplyDelete
  65. കുഞ്ഞു “വാചകങ്ങൾ” നന്നായിരിക്കുന്നു... അർത്ഥപൂർണ്ണമാണു രണ്ടും

    ReplyDelete
  66. ചെറുതും ശക്തവുമായ വരികൾ. ആശംസകൾ

    ReplyDelete
  67. വാക്കിന്റെ ശക്തി....

    ആശംസകള്‍........

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍