Network Followers

Share this Post

‍ധാരണകള്‍

    ചിലകാര്യങ്ങള്‍  ചെയ്യാനാവില്ലെന്ന് മുന്‍ധാരണ ഉണ്ടാവാം..

                     എന്നാല്‍ ചുറ്റുപാടുകള്‍ ശ്രദ്ധിച്ച്‌ നോക്കൂ

                       പിന്നെ സര്‍വശക്തിയും സംഭരിച്ച് മുന്നോട്ട്..

    തീര്‍ച്ചയായും എത്തിപ്പിടിക്കാനാവും എന്ന വിശ്വാസം..

      ആത്മധൈര്യത്തിന്‍റെ അന്തസത്ത ഇവിടെ സമ്മേളിക്കുന്നു..
                  പൂര്‍ണവിജയിതനായി ഇനിയും മുന്നോട്ട്...

ഡാര്‍വിനും കോമുവും പിന്നെ കോയാജിയും..

പള്ളിപ്പടിയിലെ കുമാരേട്ടന്‍റെ ചായക്കട, മകരമാസത്തിലെ ഒരു കുളിരുള്ള പ്രഭാതത്തിന്‍റെ തുടക്കം..
കടയുടെ പുറത്തെ നീളന്‍ വാരാന്തയുടെ ഒരറ്റത്ത് ചമ്രംപടിഞ്ഞിരുന്ന് ബീഡിവലിക്കുന്ന അണ്ണാച്ചി ശെല്‍വന്‍റെ കയ്യില്‍ നിന്നും ഒരു ബീഡി കടംവാങ്ങി കൊളുത്തികൊണ്ട് ഞാന്‍ കടക്കുള്ളിലേക്ക് നീങ്ങി, അവിടെ സ്ഥലത്തെ പ്രധാന ബുജിയും കടുത്ത കമ്മ്യൂണിസ്റ്റുഅനുഭാവിയുമായ കോരന്‍മകന്‍മുരളി എന്ന കോമു (കോരനിലെ 'കോ'യും മുരളിയിലെ 'മു'വും എടുത്ത് ലോപിപ്പിച്ചതാണ് പേരില്‍ ഒരു ബുജി ടച്ച് കിട്ടാനായി 'കോമു'), മിനി ദൂരദര്‍ശന്‍കേന്രം വട്ടോത്തുകുന്നിക്കല്‍ കോയാജി, പൂങ്ങാടന്‍ വേലുമൂപ്പനാശാന്‍, ഓ.വി. വാസു അഥവാ ബഡായി വാസു , കാണൂര് മറിയ മകന്‍ജോസൂട്ടി , ഓസാന്‍ബീരാന്‍; ബീരാന്‍റെ കക്ഷത്തിലെ പഴയ ബാഗ് , കോടാലി മൊയ്തുട്ടി തുടങ്ങിയ പതിവുപറ്റുപടികാരെല്ലാം അവരവരുടെ പതിവ് ഇരിപ്പിടങ്ങളില്‍ഹാജരുണ്ട്, കുമാരേട്ടന്‍റെ ഭാര്യ രുക്മിണിചേച്ചിയും മകള്‍പ്രഭാവതിയും അടുക്കളയിലും കുമാരേട്ടന്‍ചായ അടിച്ചുകൊണ്ട് സമാവറിന്നരികിലും പണിതിരക്കിലാണ്, കുമാരേട്ടന്‍റെ കുറുഞ്ഞി പൂച്ച കൊയാജിയുടെ കാലില്‍ മുട്ടിയുരുമ്മിനിന്നു കൊണ്ട് പല്ലില്ലാത്തതിനാല്‍ പപ്പടവട മോണകൊണ്ട് കഷ്ടപ്പെട്ട് തിന്നുമ്പോള്‍ അതിനൊപ്പം ഇളകുന്ന അയാളുടെ വായിലേക്ക് നോക്കി

 ഇടയ്ക്കിടെ മ്യാവു എന്നു കരഞ്ഞുകൊണ്ടിരുന്നു, വേലുമൂപ്പന്‍റെ കറുമ്പന്‍പട്ടി കടയുടെ കാവല്‍കാരനെ പോലെ വാതിലിന്നരികില്‍കിടപ്പുണ്ട്. ഈ സമയത്താണ് മീന്‍കാരന്‍ കുഞ്ഞോനുട്ടി പടിഞ്ഞാറേ റോഡില്‍ നിന്നും മീന്‍കൊട്ട ഏന്തിയ സൈക്കിളു തള്ളി ചാള.. ചാളെ..എന്ന് ഇടയ്ക്കിടെ വിളിച്ചുപറയുകയും അതിന്നിടയില്‍ നീട്ടിക്കൂവുകയും ചെയ്തുകൊണ്ട് അങ്ങോട്ടുവന്നുകയറിയത്, കുഞ്ഞോനുട്ടിയുടെ തലവെട്ടം കണ്ടതും അതുവരെ തന്നെ മൈന്‍ഡ്‌ ചെയ്യാതിരുന്ന കൊയാജിയെ പോടാപുല്ലേ എന്നമട്ടില്‍ ഒന്നുനോക്കി കുമാരേട്ടന്‍റെ പൂച്ച, പിന്നെ ഒരൊറ്റ ഓട്ടത്തിന് കുഞ്ഞോനുട്ടിയുടെ കാല്‍കലെത്തി മുട്ടിഉരുമ്മാനും പൂര്‍വാധികം ശബ്ദത്തില്‍ കരയാനും തുടങ്ങി.

പത്രത്തിലേക്ക് തലയും കുത്തിക്കിടന്ന കോമു ഇടക്കിടെ ചുണ്ടിലിരുന്ന ബീഡിക്കുറ്റി ആഞ്ഞുവലിച്ചു പുകയെടുക്കാന്‍ശ്രമിച്ചുകൊണ്ടിരുന്നു, അതിന്നിടയില്‍ എന്തോ ഓര്‍ത്തപോലെ തലയുയര്‍ത്തി അടുത്തിരുന്ന് ചൂട്കട്ടന്‍ചായ ഊതിക്കുടിക്കുന്ന വാസുവിനെ ഒന്ന് നോക്കി പിന്നെ പത്രവാര്‍ത്ത വിലയിരുത്തുംപോലെ സ്വയമെന്നോണം പറഞ്ഞു :

"ആര് എന്തൊക്കെ പറഞ്ഞാലും ഡാര്‍വിന്‍റെ സിദ്ധാന്തം തിരുത്തിക്കുറിക്കാനൊന്നും ആര്‍ക്കും പറ്റുമെന്നെനിക്ക് തോന്നുന്നില്ല..! ചരിത്രപുരോഗതികള്‍ ഒന്നൊന്നായി വിലയിരുത്തുമ്പോഴും നമ്മുടെ ഓള്‍ഡ്‌ ജനറേഷന്‍ വാനരഗണത്തില്‍നിന്ന് തന്നെയെന്നു ഉറപ്പിച്ചുപറയാനാവുന്നതല്ലേ.."

നാട്ടിലെ മറ്റൊരു കമ്മ്യുണിസ്റ്റുപ്രവര്‍ത്തകനാണ് വാസു എങ്കിലും വലിയ വലിയ ബഡായികള്‍ വെള്ളം കൂട്ടാതെ വിടുമെന്നല്ലാതെ ഇമ്മാതിരിയുള്ള ലോക പരിജ്ഞാനത്തിന്‍റെ കാര്യത്തില്‍ ആളോരല്‍പം പിറകിലാണ് അതുകൊണ്ടാണെന്ന് തോന്നുന്നു കോമു പറഞ്ഞത് മൈന്‍ഡ്‌ ചെയ്യാതെ അവന്‍ തന്‍റെ കട്ടനിലേക്ക് തന്നെ ശ്രദ്ധതിരിച്ചത്.
വായിലിട്ട് തൊണ്ണകൊണ്ട് അമര്‍ത്തി കഷ്ടപ്പെട്ട് കുതിര്‍ത്തു ഒരു പരുവമാക്കികൊണ്ടിരുന്ന പപ്പടവടയുടെ കാര്യം മറന്ന് കോയാജി കോമു പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലാവാതെ അവനെതന്നെ ഉറ്റുനോക്കി വായുംപോളിച്ചിരുന്നുപോയി.
താനറിയാതെ ഇന്നാട്ടില്‍ അങ്ങിനെ ഒരു സംഭവോ! കൊയാജിയുടെ ആകാംക്ഷ പത്തിവിടര്‍ത്തി.
"കാര്യം എന്താച്ചാ മനുഷേര്‍ക്ക് മനസ്സിലാവണമാതിരി പറയെന്‍റെ ചെക്കാ.." കൊയാജി ബെഞ്ചിലൂടെ ചന്തി നിരക്കി കോമുവിന്നരികിലേക്ക് അല്പം കൂടി നീങ്ങിയിരുന്നു.

"അതിപ്പോ നിങ്ങള്‍ക്ക് പറഞ്ഞാ മനസ്സിലാവില്ല എന്‍റെ ഹാജ്യെരെ.,ഡാര്‍വിന്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച ഒരു സിദ്ധാന്തത്തെപറ്റി പറഞ്ഞതാ..' കോമു ഒഴിവു കഴിവ് പറഞ്ഞ് കോയാജിയില്‍ നിന്നും മെല്ലെ തടിയൂരാന്‍ നോക്കി, അല്ലാത്ത പക്ഷം ഡാര്‍വിന്‍റെ മുതുമുത്തച്ഛന്‍റെ ജനനം തൊട്ട് ഇങ്ങോട്ടു ഇപ്പോള്‍ നിലവില്‍ ഡാര്‍വിന്‍റെ ആരൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നു വരെയുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുമെന്ന് അവനറിയാമായിരുന്നു .
"ഹേയ്..അതെന്ത്ഹലാക്കാന്ന്..മനസ്സിലാവാണ്ടിരിക്കാന്‍! അങ്ങനേംണ്ടാ ഒരു കാര്യം? യ്യ് പറേടോ..ഞമ്മക്ക് മന്‍സ്സലാവോന്നു നോക്കാലോ!"
കൊയാജി അല്‍പംകൂടി നിരങ്ങി നീങ്ങി കോമുവിന്‍റെ മേലുള്ള പിടി മുറുക്കി , മേലും കീഴും നോക്കാതെ ഒരു വാര്‍ത്തയെകുറിച്ച് പറഞ്ഞൊരു അഭിപ്രായം വല്യൊരു ഊരാംകുടുക്കായല്ലോ എന്നൊരു ദയനീയഭാവത്തില്‍ ഇരുന്ന കോമുവിനെ തല്‍കാലത്തേക്ക് രക്ഷപ്പെടുത്തികൊണ്ടാണ് മറിയ മകന്‍ ജോസൂട്ടി ആ വിഷയത്തിലേക്ക് ഇടപെട്ട് സംസാരം തുടങ്ങിയത്, അയാള്‍ ഒരു കറകളഞ്ഞ സത്യക്രിസ്ത്യാനിയും തികഞ്ഞ ഈശ്വരവിശ്വാസിയുമാണെന്ന കാര്യത്തില്‍ ആ നാട്ടില്‍ രണ്ടുപക്ഷക്കാര്‍ ഇല്ല.

" ദൈവവിശ്വാസമില്ലാത്തവരുടെ ഓരോരോ സിദ്ധാന്തങ്ങള്‍ ഇപ്പോള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ് സ്നേഹിതാ..ആദവും ഹവ്വയും തന്നെ നമ്മുടെ പൂര്‍വികര്‍ എന്ന വിശ്വാസത്തിലേക്കു ഇപ്പോള്‍ ലോകം കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണല്ലോ. മനുഷ്യജീനുകളെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും അതാണല്ലോ ശെരിവെക്കുന്നത്..!"

ജോസൂട്ടി കൂടി ആ വിഷയത്തിലേക്ക് എത്തിയതോടെ കോമു ഉഷാറായി, തന്‍റെ മുറിവിജ്ഞാനശകലങ്ങള്മായി വാസുവും; വായ്താരികളുമായി കോടാലിയും അതില്‍ പങ്കാളിയായതോടെ അന്നത്തെ ചായക്കടചര്‍ച്ച ചൂടുപിടിച്ചു..മൌനത്തില്‍ മുറുകെ പിടിച്ച ഒരു വിദ്വാനായി എല്ലാം കേട്ടും കണ്ടും ഞാനും, ആ വിഷയത്തെ കുറിച്ച് ആദ്യാക്ഷരി പോലും അറിഞ്ഞുകൂടാത്ത ഓസാന്‍ ബീരാനും മൂകസാക്ഷികളായി ഇരുന്നു. ഓരോരുത്തരും തന്താങ്ങളുടെ വാദഗതികള്‍സ്ഥാപിച്ചെടുക്കാന്‍ പൊടിപ്പും തൊങ്ങലും വെച്ച് സംഭവം വിപുലപ്പെടുത്തിക്കൊണ്ടിരുന്നു, സംഗതി അങ്ങനെ ബഹുജോറായി തുടരവേ കോയാജിക്ക് കാര്യങ്ങളുടെ ഒരേകദേശരൂപം പിടികിട്ടികഴിഞ്ഞിരുന്നു. അങ്ങിനെ ഒരര മണിക്കൂറോളം സാധാരണ പോലെ എവിടെയും എത്താതെ നീങ്ങിയ ആ ചര്‍ച്ചവേളക്കൊടുവില്‍ കൊയാജി തനിക്ക് ആ സംവാദത്തില്‍നിന്നും മനസ്സിലാക്കാനായ കാര്യങ്ങള്‍ സംശയ നിവാരണം ചെയ്യാന്‍ തയ്യാറായി .

" ചുരുക്കി പറഞ്ഞാല്‍ പടച്ചോന്‍ ഉണ്ടെന്നു വിശ്വസിക്കുന്നോരുടെ പൂര്‍വികര് മനുഷന്മാരും..പടച്ചോന്‍ ഇല്ലെന്ന് പറഞ്ഞുനടക്കണ കോമുനെപോലുള്ള കമ്യുണിസ്റ്റകാരുടെ വല്യുപ്പമാര് കൊരങ്ങന്മാരും ആണെന്നല്ലേ നിങ്ങളീ പറഞ്ഞുവരുന്നത്! " കൊയാജി അത്രയും പറഞ്ഞുനിറുത്തി ചോദ്യഭാവത്തില്‍ എന്നെ ഒന്ന് ഇരുത്തി നോക്കി.
ആ നോട്ടത്തിന്‍റെ അര്‍ഥം എനിക്ക് പെട്ടെന്ന് മനസ്സിലായി, കാരണം ഞാനും ഒരു കമ്മ്യൂണിസ്റ്റ്ആണെന്നൊരു സംസാരം നാട്ടില്‍പ്രചാരത്തിലുണ്ട്, ഒരുനിലക്കു നോക്കുമ്പോള്‍സംഗതിയില്‍സത്യമില്ലാതില്ല , അത് ഓര്‍ത്തുകൊണ്ട്തന്നെ കൊയാജിയെ നോക്കി ഞാനൊരു വളിച്ച ചിരി പാസ്സാക്കി, പിന്നെ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടക്കുന്നതിന്നിടയില്‍ ഞാന്‍പറഞ്ഞു:

" നിങ്ങള്ടെ കാര്യത്തില്‍ഡാര്‍വിന്‍റെ സിദ്ധാന്തം തന്നെയാണ് കറക്റ്റ് എന്നാണെന്‍റെ വിശ്വാസം.. പക്ഷേ, ഞാനൊരു കമ്മ്യൂണിസ്റ്റ് ആശയക്കാരനാണെങ്കിലും തികഞ്ഞൊരു ദൈവവിശ്വാസിയും കൂടി ആണേ ഹാജ്യാരെ....!"

കൊയാജിയുടെ തിരുമണ്ടയില്‍ ട്യൂബ് ലൈറ്റ്‌ മിന്നിതുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ, അത് കത്തിതെളിഞ്ഞാലുള്ള പ്രതികരണത്തിന്‍റെ നിലവാരമറിയാന്‍കാത്തുനില്‍കാതെ ഞാന്‍പെട്ടെന്ന് തന്നെ വീട്ടിലേക്ക് വെച്ചുപിടിച്ചു.

"തീരെ ചെറിയ കാര്യങ്ങള്‍.."

" സ്പൂണിങ്ങനെ വെച്ചാല്‍ ശെരിയാവ്യോ എന്‍റെ സുബൈറേ..?  അച്ഛാറു മുഴുവനും ഇതിന്മേല്‍ ഒട്ടിപ്പിടിച്ചത് നീ കണ്ടില്ലേ? ഞാനിപ്പോ എടുത്ത് ഇത് ചായേല്‍ക്ക് ഇട്ടേനേ..ഒന്ന് നോക്കാന്‍ തോന്നിയത് ഭാഗ്യം..ഇല്ലെങ്കിലിന്നു ഞാന്‍ അച്ചാറുചായ കുടിക്കേണ്ടി വന്നേനെ..
"ഹംസക്ക പിന്നെയും പരാതികളുടെ അഴുകിയ ഭാണ്ഡക്കെട്ട് അഴിച്ചു കുടയാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നിയതിനാല്‍ ഞാന്‍ ബ്ലാന്കെറ്റ്‌ തലവഴി മൂടി തിരിഞ്ഞുകിടന്നു,  സുബൈര്‍ അത് തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന മട്ടില്‍ ലാപ്ടോപിലേക്ക് തലയും പൂഴ്ത്തി ഇരിപ്പാണ്. സംഗതി ഹംസക്കാ പറയുന്നതില്‍ കാര്യമില്ലാതില്ല , എന്ത് എടുത്താലും അത് ഇരിക്കുന്നിടത്ത് തിരിച്ചുവെക്കുന്ന സ്വഭാവം  ഞങ്ങളുടെ സഹമുറിയനും കൂട്ടത്തിലെ ഏക ബാച്ചിലറും ആയ സുബൈര്‍ എന്ന ഐ ടി ക്കാരന് തീരെയില്ല ,  പല്ലുതേപ്പും കുളിയും എന്തിനേറെ പറയുന്നു ഭക്ഷണം  കഴിക്കാന്‍ പോലും മറന്നു പോകാറുള്ള അവന്‍റെ രീതികള്‍ക്ക് പൊരുത്തപ്പെടാന്‍ പെട്ടെന്നാര്‍ക്കും കഴിഞ്ഞെന്നും വരില്ല ,

 പക്ഷേ ക്ഷമ,സ്നേഹം,വിനയം, സഹായം തുടങ്ങിയ വിഷയങ്ങളില്‍ ഞങ്ങളുടെ കമ്പനിയിലെ ഒന്നാം സ്ഥാനം അവനുതന്നെ കൊടുക്കണമെന്നതിനാല്‍ അവന്‍റെ ചെറിയ ചെറിയ വലിയ മറവികള്‍ ഞങ്ങള്‍ കണ്ടില്ലെന്നു വെച്ച് ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നു , പക്ഷേ, ഹംസക്ക എന്നാല്‍ അടുക്കും ചിട്ടയും നിര്‍ബന്ധമുള്ള ഒരാളാണ് എന്നത് മാത്രമല്ല എന്തുകണ്ടാലും അതില്‍ തന്‍റേതായ ഒരു അഭിപ്രായം രേഘപ്പെടുത്തുന്ന കാര്യത്തില്‍ അദ്ദേഹം തീരെ പിറകിലല്ല , ചറ പറാ എന്തെങ്കിലുമൊക്കെ പറയുന്ന അങ്ങേരുടെ വാക്കുകള്‍ക്കങ്ങിനെ ആരും ചെവി കൊടുക്കാറോ പ്രതികരിക്കാറോ ഇല്ല എന്നതാണ് പരമാര്‍ത്ഥം.
"ഇയ്യീ രാപകലില്ലാതെ ഈ കുന്ത്രാണ്ടത്തില്‍ ഇങ്ങനെ ഇരുന്ന് മാന്തിക്കൊണ്ടിരുന്നാല്‍ വെശപ്പും ദാഹോം തീര്വോ ചെക്കാ?ആ ഫ്രിട്ജിലിരിക്കണ പഴങ്ങളൊക്കെ ചീയാന്‍ തുടങ്ങിയിരിക്കന്നു..  വല്ലാത്തൊരു ജന്മംതന്നെ നിന്‍റെത് ..ഊണുല്ല ഒറക്കോം ഇല്ല.. മനുഷന്മാരുമായി മിണ്ടാട്ടോം ഇല്ല...എന്താ ഇത് കഥ..
ഹംസക്ക തന്‍റെ വാക്കത്തി അനുസ്യൂതം തുടരുകയാണ്.അതിന്നിടയില്‍ അയാള്‍ ചായ കൂട്ടുകയും കട്ടിലില്‍ വന്നിരുന്ന് ടി വി ഓണ്‍ ചെയ്ത് ഓരോരോ ചാനലുകള്‍ മാറ്റുകയും ചെയ്തുകൊണ്ടിരുന്നു.
"ഇയ്യാളിന്നു അവന്‍റെ വായീന്നു പുളിച്ചത് വല്ലോം കേട്ടേ അടങ്ങൂന്നു തോന്നുന്നു.."
എന്‍റെ തൊട്ടടുത്ത കട്ടിലില്‍ കിടന്ന ടോണി സ്വയമെന്നോണം പറഞ്ഞത് കാര്യംതന്നെയാണെന്ന് എനിക്ക് തോന്നി. കാര്യം ക്ഷമാശീലനും വിനയകുനയനുമൊക്കെ ആണെങ്കിലും ചൂടായാല്‍ അവനൊരു പുലിയാണെന്ന് ചില അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.
"ആ..പിന്നെ..ആ വാഷുമിഷേനില്‍ കെടക്കണ ഡ്രസ്സ്‌ ആരുടെതാ.? അതൊന്നെടുത്ത് കഴുകിയിടാന്‍ നോക്കെന്നേ..മണിക്കൂറ് മൂന്നുനാലായല്ലോ അതില് കെടക്കണ്..ഇതിനൊക്കെ ഒരു കയ്യും കണക്കുമില്ലേ?..ഇങ്ങിനെ അയാലെങ്ങനാ...?
ഹംസക്ക നിറുത്താനുള്ള ഭാവമില്ലെന്നുമനസ്സിലാക്കിയാണെന്നു തോന്നുന്നു; അതല്ല , ക്ഷമ എന്ന സാധനത്തിന്‍റെ നെല്ലി സ്റ്റെപ്പ് കണ്ടു കഴിഞ്ഞത് കൊണ്ടോ..എന്തോ! സുബൈര്‍ തന്‍റെ ലാപ്ടോപ് ഓഫ്‌ ചെയ്തുകൊണ്ട് മെല്ലെ എഴുന്നേറ്റു, പിന്നെ ഹംസക്കാനെ ഒന്ന് ഇരുത്തിനോക്കി..ശേഷം ബാത്തുറൂം ലക്ഷ്യമാക്കി നടക്കുന്നതിന്നടയില്‍ പറഞ്ഞു 'വാഷിങ്ങ്മെഷിനും ഫ്രിഡ്ജും ടിവിയും എല്ലാം വിട്..അറ്റ്ലീസ്റ്റ് നിങ്ങളൊരു ടീസ്പൂണങ്കിലും സ്വന്തമായി വാങ്ങാന്‍ നോക്കെന്‍റെ കാര്‍ന്നോരെ..എങ്കിലീ പ്രശ്നങ്ങളോന്നുമുണ്ടാവില്ലല്ലോ!' 
ടോണിയുടെ അടക്കിപ്പിടിച്ച ചിരി കേട്ടു, പക്ഷെ, ഹംസക്കായില്‍ നിന്നും പ്രതികരണമൊന്നും കേള്‍ക്കാതെ വന്നപ്പോള്‍ ബ്ലാന്കെറ്റ്‌ മുഖത്തുനിന്നും മാറ്റി ഞാന്‍ നോക്കുമ്പോള്‍ അപ്പറഞ്ഞതൊന്നും തന്നോടല്ല എന്ന മട്ടില്‍ മൂപ്പര്‍ മൂടിപ്പുതച്ച് കിടന്നു കഴിഞ്ഞിരുന്നു.

കാലടികള്‍

    കാലത്തിന് മായ്ക്കാനാവാത്ത ചില കാല്‍പാടുകള്‍..

തീരങ്ങള്‍.

              ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു...

ലയനം

ആ ദിവ്യമായ അദൃശ്യ ശക്തിയുടെ കയ്യൊപ്പുള്ള ഭൂഭാഗം..

നീല

എല്ലാ നിറങ്ങള്‍ക്കും അധിപനായി നീല; ആകാശത്തിന്‍റെ, കടലിന്‍റെ,അനന്തതയുടെ, ശൂന്യതയുടെ.. അങ്ങിനെ അങ്ങിനെ...

ഞാന്‍ സിദ്ധീക്ക്

തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ വടക്ക് പടിഞ്ഞാറായി പൂക്കോട് പഞ്ചായത്ത് തൊഴിയൂര്‍ ദേശത്ത് എട്ടാംതറയില്‍ ഹസ്സന്‍ താച്ചുകുട്ടി ദമ്പതികളുടെ രണ്ടാം പുത്രനായി മെയ്‌ നാലാം തീയതി ഭൂജാതനായി.
1982ല്‍    സ്കൈലാര്‍ക്ക്‌ ട്രാവല്‍സ്‌ എന്നൊരു ഏജന്‍സി ബിസിനസ്സ് നടത്തി കടക്കാരനായി  പഠനം പൂര്‍ത്തിയാക്കും മുമ്പേ കടം വീട്ടാനുള്ള ജോലിയാവശ്യാര്‍ഥം നാടുവിടേണ്ടി വന്നു അങ്ങിനെ സൗദി, കുവൈറ്റ്‌, യു. എ. ഇ, എന്നിവിടങ്ങളിലൂടെ പതിനഞ്ചുകൊല്ലത്തെ പര്യാടനം കഴിഞ്ഞു ഒടുവിലീ ഖത്തറിലും ഒരു ഭാഗ്യപരീക്ഷണം, ഇപ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷമായി   ദോഹയിലെ ഫാമിലി ഫുഡ്‌ സെന്റര്‍ എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ പര്‍ചേസ്‌ വിഭാഗത്തില്‍ സുപ്പര്‍വൈസര്‍ ആയി ജോലിനോക്കുന്നു, ദോഷം പറയരുതല്ലോ! അതിന്നിടയില്‍ കുറച്ചു നോവലുകള്‍ "മോഹവലയങ്ങള്‍" "പ്രവാസികളുടെ കൂടാരം"  "ഉഷ്ണക്കാറ്റ്" "കല്‍പ്പിതം" എന്നിവയും കുറച്ചു ചെറുകഥകളും എഴുതി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചത് ഒരു മുതല്‍ കൂട്ടായി കരുതുന്നു, അതിന്നിടെ "കല്‍പ്പിതം" "കളിപ്പാട്ടങ്ങള്‍  " എന്നീ ദൂരദര്‍ശന്‍ സീരിയലുകളില്‍  ചെറിയ വേഷങ്ങള്‍ ചെയ്തു എങ്കിലും ചില സിനിമാ സീരിയല്‍ പ്രവര്‍ത്തനങ്ങള്‍ കൈ വിട്ട കളിയായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്, എന്നെ സഹിച്ച് കൂടെ കഴിയുന്ന എന്‍റെ നല്ലപാതി ശൈല  , മൂന്നു പെണ്‍ കുളന്തകള്‍ നസ്നി, നഹന, നഹിത. അങ്ങിനെ ചിരിച്ചു കാണിച്ചവരെ എല്ലാം വിശ്വസിച്ചതിനാല്‍ ജീവിതം കൈ വിട്ടുപോയ ഒരു പാവം ബൂലോക മണ്ടന്‍..കൂടുതലെന്ത് പറയാന്‍? അനുഭവങ്ങളെ ഗുരുനാഥനാക്കി ഈ ബൂലോകത്തിലൂടെ ഒരാളായി ഞാനും... 

ഇപ്പോള്‍ ഇത് രണ്ടാമൂഴം... ഒന്നാമൂഴത്തിലെ പലതും മറവിയുടെ ഭാണ്ഡക്കെട്ടിനുള്ളിലേക്ക് തള്ളി വീണ്ടും നിങ്ങള്‍ക്കൊപ്പം ജീവിച്ചുപോകുന്ന ഒരു നിരുപദ്രവകാരി..എത്തുന്നിടം വരെ എത്തട്ടെ.അത്രേ ഉള്ളൂ...ഹല്ല പിന്നെ !

                                         ഞാനിപ്പോള്‍ ജോലി നോക്കുന്ന ഖത്തറിലെ 
                                      ഫാമിലി ഫുഡ്‌ സെന്‍റെര്‍ , അല്‍-നാസര്‍, ദോഹ .

                                     ഖത്തറില്‍ അഞ്ചു വര്ഷം മുമ്പ് എത്തിയപ്പോള്‍ 

രണ്ടായിരത്തി എട്ടിലെ ഒരു ഫോട്ടോ 

ഖത്തര്‍ ബ്ലോഗേഴ്സ് മീറ്റില്‍ (11.02-11)

ഖത്തര്‍ ബ്ലോഗേഴ്സ് മീറ്റില്‍  (10-02-12)

അവതാരങ്ങള്‍

ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയ ഒരു സുഹൃത്തിനെ കാണാന്‍ കഴിഞ്ഞ വെക്കേഷനില്‍ ചെന്നയിലേക്ക് ഒരു യാത്ര വേണ്ടിവന്നു, പെട്ടെന്നായതിനാലും; പൊണ്ടാട്ടിയും മോളും കൂടെ ഉള്ളതിനാലും; സ്ലീപ്പര്‍ക്ലാസ്സ്‌ ഫുള്ലായതിനാലും (ഇതാണ് പ്രധാന കാരണമെന്ന് ഭാര്യയോട് ഇതുവരെ പറഞ്ഞിട്ടില്ല) ട്രെയിനില്‍ ഫസ്റ്റ് ക്ലാസ്സിന് തന്നെ ആവട്ടെ യാത്ര എന്ന് വെച്ചു.
രാത്രിയാത്ര ആയതിനാല്‍ തൃശൂര്‍ നിന്നും വണ്ടി വടക്കാഞ്ചേരി എത്തുമ്പോഴേക്കും ഞാന്‍ സായിപ്പിന്‍റെ കളസങ്ങള്‍ മാറ്റി ലുങ്കിയും ബനിയനും ധരിച്ച് തനി നാടനായി മാറിയത് വാമഭാഗത്തിന് തീരെ പിടിച്ചില്ലെന്നു അവളുടെ നോട്ടത്തില്‍ നിന്നും മനസ്സിലായെങ്കിലും അത് മൈന്‍ഡ് ചെയ്യാതെ സീറ്റിലേക്ക് ചമ്രം പടിഞ്ഞിരുന്നു പുറകാഴ്ച്ചകളിലേക്ക് ഞാന്‍ കണ്ണ് നീട്ടി,
അല്ലെങ്കിലും ഈ ലെഡിസിനുണ്ടോ അറിയുന്നു ഫ്രീ ആയി കാറ്റുംകൊണ്ടിരിക്കുന്നതിന്‍റെ ആ ഒരു സുഖം!
ആ കൂപ്പയില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ റെയില്‍വേയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഹാപ്പി ജേണി ആയി ഞങ്ങള്‍  നീങ്ങുന്നതിന്നിടയിലാണ് ഒലവക്കോട് നിന്നും ആ സ്വര്‍ഗത്തിലേക്ക് ഒരു നെയ്യുറുമ്പ് കയറിവന്നത്,  കോട്ട്, സൂട്ട്, കൂള്‍ഗ്ലാസ്സ്, ഗോള്‍ഡ്‌സ്ട്രാപ് വാച്ച്, ബ്ലാക്ക്ബെറി മൊബൈല്‍ കയ്യിലൊരു ലെതര്‍ബാഗ്‌ എല്ലാം കൂടി ഒരു ഒന്നൊന്നര അവതാരം. അങ്ങേരെ കണ്ടതും സീറ്റില്‍ മടക്കി വെച്ചിരുന്ന എന്‍റെ കാലുകള്‍ ഞാന്‍ അറിയാതെ തന്നെ താഴോട്ട്‌ തൂങ്ങിപ്പോയി എന്നത് പച്ചപരമാര്‍ത്ഥം,എങ്കിലും അയ്യാളെ കണ്ട നിമിഷം ഒരു അഴകിയ രാവണന്‍ സ്മെല്ല് എനിക്ക് കിട്ടി,  വന്നപാടേ ഞങ്ങളെ നോക്കി ഒന്നു വിഷ് ചെയ്ത് കോട്ടിന്‍റെ പോക്കറ്റില്‍ നിന്നും ടിക്കറ്റ്‌ എടുത്തുനോക്കി സീറ്റ്‌ നമ്പര്‍ ഉറപ്പാക്കി കാലില്‍ കാലും കയറ്റിവെച്ചു അപാര സ്റ്റൈലില്‍ ഇഷ്ടന്‍ അങ്ങോട്ടിരുന്നു, പിന്നെ മൊബൈലില്‍ വളരെ കാര്യമായി എന്തോ സെര്‍ചിംഗ് തുടങ്ങി,
അതിന്നിടയില്‍ ഞങ്ങള്‍ കുറഞ്ഞ വാക്കുകളിലൂടെ പരസ്പരം യാത്രാ ഉദ്ദേശം കൈമാറി, ഇതെല്ലാം കണ്ണും മിഴിച്ച് ഒരു ആരാധനാ ഭാവത്തോടെ നോക്കി ഇരിക്കുന്ന എന്‍റെ പൊണ്ടാട്ടി അതിന്നിടയില്‍ അര്‍ഥം വെച്ച് എന്നെ ഒന്ന് രണ്ടു നോട്ടംനോക്കിയത് ഞാന്‍ കണ്ടില്ലെന്നു വെച്ചു. അല്പം കഴിഞ്ഞപ്പോള്‍ അങ്ങേര് ബാഗില്‍ നിന്നും മാറാനുള്ള ഡ്രെസ്സും എടുത്ത് ബാത്ത്റൂമില്‍ പോയി.
അയാള്‍ പോകാന്‍ കാത്തിരുന്നപോലെ എന്‍റെ ഭാര്യ കുത്തുവാക്കുകള്‍ കൊണ്ട് എന്നെ അഭിഷേകം ചെയ്യാന്‍ തുടങ്ങി,  അങ്ങിനെയാണ് മാന്യന്മാര്‍, അയാളെ കണ്ടു പഠിക്കണം ഡ്രസ്സിങ്ങ്; അയാളെ കണ്ടു പഠിക്കണം പെരുമാറ്റം; അയാളെ കണ്ടു പഠിക്കണം ഇരിക്കാന്‍, നില്‍ക്കാന്‍, നടക്കാന്‍ എന്ന് തുടങ്ങി അയാളുടെ  ഒരു നൂറു നൂറു സ്വഭാവ വിശേഷങ്ങള്‍ അവളുടെ നാവില്‍ നിന്നും അനര്‍ഗനിര്‍ഗളം പ്രവഹിച്ചു. അങ്ങോട്ട്‌ അപ്പോള്‍  എന്ത് പറഞ്ഞാലും വെള്ളത്തില്‍ ആണി അടിക്കുന്നതിന് തുല്യമാണ് എന്നറിയാവുന്നതിനാല്‍ ഞാന്‍ മൌനം വിദ്വാന് ഭൂഷണം എന്ന് പറഞ്ഞ ആ മഹാത്മാവിന്‍റെ ഒരു അനുയായി ആയി തല്‍കാലം മാറി, ഞങ്ങളുട മോള് ബാലരമ അരച്ച് കലക്കി കുടിക്കുന്ന ശ്രമത്തില്‍ ആയിരുന്നതിനാല്‍ ഞാനീ നാട്ടുകാരി അല്ല എന്ന മട്ടിലായിരുന്നു ഇരുപ്പ്,  അപ്പോഴേക്കും ഭാര്യയുടെ മാതൃകാ പുരുഷ കേസരി പളപളാ തിളങ്ങുന്ന നൈറ്റ്‌ഡ്രെസ്സും ധരിച്ച് തിരിച്ചു വന്നു ബോസ്സ് സ്പ്രേയുടെ സുഗന്ധം കൂടിയായപ്പോള്‍ സത്യത്തില്‍ എനിക്കും തെല്ല് വൈക്ലബ്യം തോന്നാതിരുന്നില്ല,  തെല്ലൊരു അസൂയയും.
ഗുഡ്നൈറ്റ്‌ പറഞ്ഞ് ആ അവതാര പുരുഷന്‍ മേലെ ബര്‍ത്തിലേക്ക് കയറി കിടന്നു, അപ്പോഴും എന്‍റെ വാമഭാഗത്തിന്‍റെ കണ്ണ് അയാളെ പിന്തുടരുന്നുണ്ടായിരുന്നു, അവളുടെ ആരാധനാ ഭാവം ഒന്നൂടെ വിജ്രംബിച്ചപോലെ തോന്നി.
അങ്ങിനെ കുറച്ചു കഴിഞ്ഞ് ഞങ്ങളും ഉറങ്ങാന്‍ കിടന്നു ഞാനും പോണ്ടാട്ടിയും താഴെ ബര്‍ത്ത്കളിലും മോള്‍ മേലെ ബര്‍ത്തിലുമായാണ് കിടന്നത്. ട്രെയിനിന്‍റെ പഞ്ചാരിമേളത്തോടൊപ്പം താളം തുള്ളി തുള്ളി എപ്പോഴോ ഉറങ്ങിപ്പോയി ..
ഭയന്ന ശബ്ദത്തിലുള്ള ഭാര്യയുടെ വിളിയൊച്ച കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്, മോളും താഴെ ഇറങ്ങി നില്കുന്നുണ്ടായിരുന്നു, ആദ്യമൊന്നും എനിക്ക് വ്യക്തമായില്ല, പൊണ്ടാട്ടി മിണ്ടാട്ടം മുട്ടിയപോലെ മേലെ അവതാരം കിടക്കുന്ന ബര്‍ത്തിലേക്ക് വിരല്‍ ചൂണ്ടി .
"പന്ന കഴുവേറീടെ മോനെ..@@##@@..@@##@@...കേറ്റും ഞാന്‍.. ആരാന്നാടാ..തെണ്ടി, ആരോടാടാ കളിക്കുന്നേ..പട്ടി..@@##@@.. അവള്‍ടെ അമ്മേടെ..@@"
ഉറക്കത്തിന്നിടയില്‍ വീരശൂര പരാക്രമങ്ങളിലായിരുന്നു അയാള്‍. കേട്ടാലറക്കുന്ന വികട സരസ്വതി നാവിന്‍ തുമ്പില്‍ വിളയാടുന്നു, തന്‍റെ ആരാധ്യ പുരുഷന്‍റെ യഥാര്‍ത്ഥ രൂപം കണ്ട് അന്തംവിട്ടു നിന്ന ഭാര്യയും മോളും അന്നുവരെ കേട്ടിരിക്കാന്‍ യാതൊരു വിധ സാധ്യതയുമില്ലാത്ത കടുത്ത പച്ചത്തെറിക്കൂട്ടുകളുടെ സമ്പൂര്‍ണ വെടിക്കെട്ട്‌ കേട്ട് ആകെ ഭയന്നു പോയിരുന്നു. ഞാന്‍ അയാളെ ഒന്ന് തൊട്ടുവിളിച്ചപ്പോള്‍ എന്തൊക്കെയോ പിന്നെയും പുലമ്പിക്കൊണ്ട് അവതാരം ഒന്നു തിരിഞ്ഞു കിടന്നു , അതോടെ ആ ഭരണിപ്പാട്ട് തല്‍ക്കാലം നിലച്ചു.
പന്തം കണ്ട പെരുച്ചാഴിയെ പോലെ കണ്ടതും കേട്ടതുമൊന്നും വിശ്വസിക്കാനാവാതെ വാമഭാഗവും മോളും പ്ലിംഗും പ്ലിംഗ് ..

എന്റെ സുഹൃത്തുക്കള്‍