Network Followers

Share this Post

എന്റെ നാട്ടിലൂടെ..

തൊഴിയൂര്‍ ഗ്രാമത്തിലേക്ക് സ്വാഗതം  ഗുരുവായൂര്‍ പൊന്നാനി റോഡ്‌ -ഗുരുവായൂര്‍ നിന്നും നാല് കിലോമീറ്റര്‍ തൊഴിയൂര്‍ സുനേന നഗറിലേക്ക് .



പ്രധാന ജങ്ക്ഷന്‍  സുനേന നഗര്‍  രാവിലെ ആരവങ്ങളോടെ തുടക്കം .

പ്രധാന ഷോപ്പിംഗ്‌ കോംപ്ലക്സ് -ഹൈസന്‍ സെന്റര്‍ -സുനേന നഗര്‍ 

ബാല്യങ്ങള്‍ തളിര്‍ത്ത തിരുമുറ്റം എ.എം.എല്‍.പി. സ്കൂള്‍ അഥവാ പനങ്ങായി കോളേജ്.

ജീവിതചര്യകളുടെ ചുവടുവെപ്പുകള്‍ ഇവിടെ നിന്നും ഇഹ്-യാഉല്‍ ഇസ്ലാം മദ്രസ്സ.

അങ്കച്ചുവടുകള്‍ ഉറപ്പിച്ച പി കെ ബി കളരി സംഘത്തിന്റെ തറവാട് .

കൌമാരത്തിലെ ഒട്ടനവധി  പ്രതീക്ഷകള്‍ക്കും മോഹങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കലുങ്ക്.

ഫുട്ബോള്‍ കളിയുടെ ആര്‍മാദങ്ങളും കൊതിക്കെറുവുകളും ഇവിടെ ...കൈരളി പാടം

ക്രിക്കറ്റിന്‍റെ ആവേശം തിമിര്‍ത്താടിയ വയലിടം 

ഈ വഴിയും ഈ മരത്തണലും ഓര്‍മ്മകളെ പുറകോട്ടു നയിക്കുന്നു...

കലാ കായിക അരങ്ങേറ്റങ്ങള്‍ക്ക് വേദിയായ സെന്‍റെ: ജോര്‍ജസ് സെക്കണ്ടറി ഹൈ സ്കൂള്‍

കൌമാര സ്വപ്നങ്ങളെ തളിര്‍പ്പിച്ച ഈ നടുമുറ്റവും വാരാന്തകളും സെന്‍റെ: ജോര്‍ജസ് സെക്കണ്ടറി ഹൈ സ്കൂള്‍
യൌവ്വനത്തിന്റെ തീഷ്ണ ഘട്ടങ്ങളിലൂടെ ..

പാലെമാവ്‌ മുസ്ലീം ജുമാഅത് പള്ളി 

പള്ളിയുടെ ഇരുനൂറു മീറ്റര്‍ മാറി ശ്രീ ചുള്ളിയില്‍ ഭഗവതി ക്ഷേത്രം.

മലബാര്‍ സ്വതന്ത്ര സുറിയാനി ഓര്‍ത്തോഡോക്സ് സഭയുടെആസ്ഥാനം മലബാര്‍ സ്വതന്ത്ര സുറിയാനി പള്ളി.

പുരാതന മായ ശ്രീ കപ്പിയൂര്‍ ചിറക്കല്‍ ഭഗവതി ക്ഷേത്രം.

നാടിനു അഭിമാനമായി എ സി കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഐ സി എ കോളേജ്

ഒരു പാട് അനാഥകള്‍ക്കു തണലേകിവരുന്ന പ്രശസ്ത സ്ഥാപനം "ദാറു:റഹ്മ യത്തീംഖാന



മറ്റൊരു ശ്രദ്ധേയമായ സേവന സംഘടന ലൈഫ് കെയര്‍  ചാരിറ്റബിള്‍ സൊസൈറ്റി

ഒടുവില്‍ ആരവങ്ങള്‍ അടങ്ങി വീണ്ടും അടുത്ത പുലരിയിലെ കാലോച്ചകള്‍ക്ക് കാതോര്‍ത്തു  


89 comments:

  1. അങ്ങിനെ ആദ്യമായി എന്റെ സുഹൃത്തിന്റെ നാട് സന്ദര്‍ശിച്ചു അഭിപ്രായം പറയാന്‍ അവസരം കിട്ടി. കൊള്ളാം ,ഉഗ്രന്‍..കിടിലന്‍!....ഇതൊക്കെയല്ലെ നമ്മള്‍ ഉപയോഗിക്കാറുള്ള പ്രയോഗങ്ങള്‍?.....നന്നായിട്ടുണ്ട് സിദ്ധീഖ്.അഭിനന്ദനങ്ങള്‍!..

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട് സര്..കൊള്ളാം

    ReplyDelete
  3. സിദ്ദീക്കായുടെ നാട്ടില്‍ വന്ന അനുഭവം തോന്നി. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  4. അവനവന്റെ നാടിന്റെ ചിത്രങ്ങളും കഥകളും ആ നാട്ടുകാരന്‍ കാണുമ്പോഴുന്ടാവുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
    അത് ഞങ്ങള്‍ക്കും കാണാനായതില്‍ സന്തോഷം.

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്.. ..

    ReplyDelete
  6. ശ്രീ സിദ്ധിക്കിന്റെ നാട് വളരെ ഇഷ്ട്ടപെട്ടു ..
    ഒരിക്കല്‍ വരണമെന്നുണ്ട്

    ആശംസകള്‍

    ReplyDelete
  7. അടുത്ത ലീവിന് ഒന്ന് അവിടം വരെ വന്നിട്ട് കാര്യം !

    ReplyDelete
  8. എന്റെ അയൽ നാട്, എനിക്ക് തൊഴിയൂരുമായി നല്ല ബന്ധമുണ്ട്. നന്ദി

    ReplyDelete
  9. നാടിന്റെ തനിമയുള്ള ഫോട്ടോസ്

    ReplyDelete
  10. നല്ല ചിത്രങ്ങള്‍ ....

    ReplyDelete
  11. നല്ല ചിത്രങ്ങള്‍, ആശംസകള്‍. ഹൈസണ്‍ ന്റെ ഹസനാജിയെ അറിയുമൊ..

    ReplyDelete
  12. സിദ്ധിക്, വളരെ നല്ല ചിത്രങ്ങൾ...ഇങ്ങനെ ഓരോ ബ്ലോഗറും തങ്ങളുടെ നാടുകൾ പരിചയപ്പെടുത്തിയാൽ വളരെ നന്നായിരിയ്ക്കും...ആശംസകൾ

    ReplyDelete
  13. നാട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി അല്ലെ?
    നന്നായിരിക്കുന്നു.

    ReplyDelete
  14. നല്ല നാട്, നല്ല ഫോട്ടോ, നല്ല സിദ്ധീഖ്. ആശംസകള്‍

    ReplyDelete
  15. ഗ്രാമക്കാഴ്ചകള്‍ അസ്സലായി..

    ReplyDelete
  16. നിങ്ങള് തന്നെ ആധ്യമെത്തിയല്ലേ മോമുട്ടിക്കാ , വളരെ സന്തോഷം.
    തസ്ലീം : സന്തോഷം അനിയാ ..ഈ സാറ് വിളി വേണ്ട, അതിനൊരു അകല്‍ച് തോന്നിക്കും
    അപ്പച്ചോ : അധികം വൈകാതെ നിങ്ങളുടെയൊക്കെ നാടും കൂടെയൊന്നു കാണനമേന്നുണ്ട് , നോക്കട്ടെ.
    OAB/ഒഎബി : കുറെ നാളായല്ലോ കണ്ടിട്ട് , ഇവിടെ സന്ദര്‍ശനത്തിനു നന്ദി ,സന്തോഷം.

    ReplyDelete
  17. യൂനസ് ഭായ് : സന്തോഷം തന്നെ.
    വേണുജീ : ഞാന്‍ നാട്ടിലെത്തിയ ശേഷം വിളിക്കാം ,വരുമെല്ലോ അല്ലെ !
    ലീവിന് ഞാനും കൂടെവരാം ഇസ്മയില്‍ ഭായ്
    നവാസ് ഭായ് : അയല്‍നാട്ടുകാരാ വല്ലപ്പോഴും ഈ വഴിയൊക്കെ ഒന്നിറങ്ങെന്നെ .

    ReplyDelete
  18. സുമേഷ് ജീ : ഇവിടെ കണ്ടത്തില്‍ സന്തോഷം, നന്ദി.
    സൈന്‍ : സന്തോഷം അറിയിക്കട്ടെ .
    മുല്ലാ : ഉദ്ദേശിച്ചത് ഹൈദര്‍ ഹാജിയെയാണോ ! കോഴിക്കോട് ഹൈസന്‍ , കാലിക്കറ്റ് ടവര്‍ എന്നിവയുടെയും കൂടി ഓണര്‍ , ഞാനിപ്പോള്‍ ജോലി ചെയ്യുന്ന ഖത്തറിലെ സ്ഥാപനവും അദ്ധേഹത്തിന്റെതാണ്.അദ്ദേഹവും തൊഴിയൂര്‍കാരനാണ് .

    ReplyDelete
  19. ശിബുജീ : അത് നല്ലൊരു അഭിപ്രായമാണ് , കുറെ ഗ്രാമങ്ങളെ ചിത്രങ്ങളിലൂടെയെങ്കിലും കാനാനാവുമെല്ലോ
    റാംജീസാബ് : മുഴുനായില്ല , താങ്കളെ നാട്ടിലെത്തുമ്പോള്‍ ഒന്ന് കാണണം .
    അജിത്ജീ : വളരെ വളരെ സന്തോഷം.
    കാദു : ഒത്തിരി നന്ദി ,സന്തോഷം.

    ReplyDelete
  20. വളരെ മനോഹരം

    ReplyDelete
  21. ഗ്രാമക്കാഴ്ച്ചയുടെ ഭംഗി, നന്നായിരിക്കുന്നു സിദ്ധിക്ക് ഭായ് ...!

    ReplyDelete
  22. മനസ്സില്‍ തങ്ങുന്ന കാഴ്ചകള്‍...:)

    ReplyDelete
  23. ഇക്ക ഇതൊരു സംഭവം ആണല്ലോ...

    ഇതൊരു വലിയ ഗ്രാമം തന്നെ...

    സന്തോഷം ആയി..ഇനി വരുമ്പോള്‍

    എല്ലാം തിരിച്ചു അറിയാമല്ലോ...

    ReplyDelete
  24. അടുത്ത ലീവിനു തൊഴിയൂർ വന്നിട്ട് ബാക്കി കാര്യം.
    ഇക്ക ഇപ്പോൾ നാട്ടിൽ പോയി വന്നതാണോ ?

    ReplyDelete
  25. ഗ്രാമം .പള്ളികള്‍ ,പള്ളിക്കൂടങ്ങള്‍ ,കളരി , അമ്പലം എല്ലാം ഇഷ്ടപ്പെട്ടു ..നല്ല ഗ്രാമക്കാഴ്ചകള്‍ :)

    ReplyDelete
  26. നല്ല പോസ്റ്റ്‌ ഇഷ്ടമായി

    ReplyDelete
  27. തൊഴിയൂരിലൂടെ സഞ്ചരിച്ചു.സന്തോഷം.

    ReplyDelete
  28. ഒരു സമ്പൂര്ണ ഗ്രാമം എന്ന് പറയാം. തൊഴിയൂരിന്റെ സ്വന്തം സിദ്ദിക്ക ആ നാടിനെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് ഈ പോസ്റ്റ് തെളിയിക്കുന്നു. പ്രിയ നാടിനും പ്രിയ എഴുത്തുകാരനും ആശംസകളോടെ സസ്നേഹം.

    ReplyDelete
  29. ... Photos created a deep missing feeling in heart... our nostalgic emotions.....

    note:- പള്ളി പരിസരം ഉള്പെടുത്താത്തത് പ്രതിഷേതാര്‍ഹം

    ReplyDelete
  30. സുനേന നഗറിലൂടെ വന്നത് പോലെ.. മനൊഹരം..

    ReplyDelete
  31. നന്ദി...ഈ മനോഹര ചിത്രങ്ങള്‍ക്ക്....!

    ReplyDelete
  32. നല്ല ചിത്രങ്ങള്‍..പല ചിത്രങ്ങളും ഗൃഹാതുരത്വം തുളുമ്പുന്നതാണ്.

    ReplyDelete
  33. sidheek ika nadu otiri ishtapetu,santha sundaramaya grama bhangi tulumbunna nadu

    ReplyDelete
  34. അങ്ങനെ ഞാനും തൊഴിയൂര്‍ കണ്ടു.
    ചിത്രങ്ങള്‍ നന്നായി .. ആ വയലിന്റെ പടങ്ങളൊക്കെ എന്റെ ഒര്മകളെയും ഇളക്കി

    ReplyDelete
  35. എല്ലാവരും പറഞ്ഞത് പോലെ സിദ്ധീക്ക് ഭായിയുടെ നാട് ചുറ്റിക്കറങ്ങിയ ഫീലിംഗ്... ഗ്രാമവിശുദ്ധി വിളിച്ചോതുന്ന ഫോട്ടോസ്...

    ReplyDelete
  36. അതോമാനോഹരമീ ഗ്രാമ ഭംഗി,,ഈ ചിത്രങ്ങലോരോന്നും വചാലാമാണ്,,,

    ReplyDelete
  37. ശുക്കൂര്‍ഭായ് , കുഞ്ഞൂസ് , ഇസ്ഹാക്ക് ഭായ് : വളരെ സന്തോഷം തന്നെ കണ്ടതില്‍
    മൊയ്തീന്‍ജീ : എപ്പോഴും സ്വാഗതം..
    രമേശ്‌ജീ : കാഴചകള്‍ ഇനിയും ബാക്കിയാണ്..
    കവിയൂര്‍ജീ : വളരെ സന്തോഷം.

    ReplyDelete
  38. ശ്രീകുമാര്‍ജീ :നന്ദി വളരെ സന്തോഷം..ഇനി ഒന്നുനേരില്‍ കാണാം.
    അക്ബര്‍ജീ : മനസ്സിലുള്ളത് കണ്ടെത്തിയല്ലേ! വളരെ സന്തോഷം.
    ഹബീ: പള്ളിപ്പടിഭാഗം ഫോട്ടോസ് കയ്യില്‍ ഇല്ലാത്തത് കൊണ്ടാണ്, ഉടനെ മറ്റൊരു വിശദമായ പോസ്റ്റ്‌ തൊഴിയൂര്‍ ബ്ലോഗ്‌ സൈറ്റില്‍ വരുന്നുണ്ട് അതില്‍ കാണാം.
    ആയിരത്തില്‍ ഒരുവനായി ആ ഭാഗത്ത്‌ കൂടിയും ഒന്ന് വരാല്ലോ ഭായ്.

    ReplyDelete
  39. നൗഷാദ്‌ ഭായ്: സന്തോഷം.
    മുനീര്‍ജീ : മിക്കവാറും തീരദേശഗ്രാമങ്ങള്‍ക്ക് ഒരേ മുഖമാണെന്ന് തോന്നുന്നു.
    ബിജിന്‍ : വളരെ സന്തോഷം.
    ഇസ്മയില്‍ജീ : വയലുകള്‍ നമ്മുടെ നാടിന്റെ സ്വന്തമാനല്ലോ അതുകൊണ്ടാവാം അല്ലെ? സിനിമാ തിരക്കുകള്‍ കഴിഞ്ഞോ?

    ReplyDelete
  40. അസ്‌ലം: ഗ്രാമതനിമകള്‍ പലതും മാറിവരുന്നു, കണ്ടതില്‍ സന്തോഷം.
    പെരുമ്പട്ടക്കാരാ : വളരെ സന്തോഷം നല്ല അഭിപ്രായത്തില്‍ .

    ReplyDelete
  41. തൊഴിയൂര്‍ ഒരു 'അഴകൂര്‍' ആണ് അല്ലെ ?
    ഹൃദ്യമായ ഗ്രാമക്കാഴ്ചകള്‍ ഒപ്പം സാംസ്ക്കാരിക ദൃശ്യങ്ങളും

    ReplyDelete
  42. തൊഴിയൂരിലെ പാടത്തെങ്ങും കുട്ടികള്‍ പട്ടയും പന്തുമായി ക്രിക്കറ്റ്‌ കളിക്കുന്നില്ലേ.. ?

    ReplyDelete
  43. ഫോട്ടോകൾ വളരെ നന്നായി,, ഓർമ്മചിത്രങ്ങൾ

    ReplyDelete
  44. നാടിനെ അടുത്ത് പരിചയപ്പെട്ടത് പോലെ, നല്ല നാട്!

    ചിത്രങ്ങള്‍ പങ്കു വച്ചതിനു നന്ദി, മാഷേ...

    ReplyDelete
  45. തൊഴിയൂരില്‍ പോയി വന്ന പോലെ............. കൂടുതല്‍ ഫോട്ടോസ് പ്രതീക്ഷിക്കാമല്ലോ...?

    ReplyDelete
  46. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  47. എനിക്ക് സുപരിചിതമായ എന്റെ ഈ പരിസരപ്രദേശത്തിന്റെ ചിത്രാഖ്യാനം സന്തോഷകരമായ കാഴ്ചയായി. നന്ദി.

    ReplyDelete
  48. എനിക്ക് സുപരിചിതമായ എന്റെ ഈ പരിസരപ്രദേശത്തിന്റെ ചിത്രാഖ്യാനം സന്തോഷകരമായ കാഴ്ചയായി. നന്ദി.

    ReplyDelete
  49. excellent ... I am jealous of your place Sidheek Sahib ;)

    ReplyDelete
  50. ഒരുപാട് ഓർമ്മകൾ..
    Skylark ന്റെ ഒരു ചിത്രം വേണാർന്നു. :)

    ReplyDelete
  51. ഗ്രാമക്കാഴ്ചകള്‍ അതീവ ഹൃദ്യമായി വിളമ്പി തന്നു.. ആവോളം കോരി കുടിച്ചു.. സുന്ദരം .. അതി സുന്ദരം.. ആശംസകളോടെ..

    ReplyDelete
  52. തൊഴിയൂരിലൂടെ സഞ്ചരിച്ചു.

    ReplyDelete
  53. സിദ്ധിക്ക് ഭായ്.....
    തൊഴിയൂരിലൂടെ സഞ്ചരിച്ചു.
    വളരെ നന്നായിരിക്കുന്നു.

    ReplyDelete
  54. ഇതുവഴി മുന്‍പെപ്പോഴോ ഞാന്‍ പോയിട്ടുണ്ടല്ലോ?
    സന്തോഷം.

    ReplyDelete
  55. ഉസ്മാന്‍ ഭായ് : നാടിന്റെ പുതിയൊരു ഉപമക്ക് നന്ദി കണ്ടതില്‍ വളരെ സന്തോഷം .
    കാദര്‍ ഭായ് : ആ ക്കാഴ്ചകള്‍ ഇപ്പോള്‍ അപൂര്‍വ്വമായിരിക്കുന്നു, ഇപ്പോള്‍ എല്ലാ കളിയും വിരല്‍തുമ്പുകൊണ്ടല്ലേ !
    മിനി ടീച്ചറെ : വളരെ വളരെ സന്തോഷം ,നര്‍മ്മങ്ങള്‍ കാണാറുണ്ട്‌.
    ശ്രീ : നന്ദി ശ്രീ..ഇനി നേരില്‍ കണ്ടും മനസ്സിലാക്കാമെല്ലൊ .

    ReplyDelete
  56. ജെപീജീ : ഞമനെക്കാട് വരുമ്പോള്‍ ഇതുവഴി ഒന്ന് തിരിക്കാമല്ലോ ! ഒരു കിലോമീറ്റര്‍ അല്ലെയുള്ളൂ ,കണ്ടതില്‍ സന്തോഷം.
    ലീല എം ചന്ദ്രന്‍. : വളരെ സന്തോഷം തന്നെ.
    പള്ളിക്കരക്കാരാ : നിങ്ങളപ്പോ ഈ വഴിയൊക്കെ പോകുന്നുണ്ടാല്ലേ ! സുനെന നഗറില്‍ എത്തിയാല്‍ ആദ്യം കാണുന്ന വീട് തന്നെ എന്റേത്
    സമീര്‍ ജീ : വളരെ സന്തോഷമുണ്ടെ കണ്ടതില്‍ .

    ReplyDelete
  57. നജൂ : അക്കാര്യം വിട്ടുപോയതാ ശെരിക്കും , പിന്നെ നല്ല ഫോട്ടോസ് ഒന്നും കയ്യിലില്ല താനും ,പത്തു പന്ത്രണ്ടു കൊല്ലം പണിത തട്ടകമല്ലേ.നോക്കട്ടെ.
    ഷാനവാസ് ഭായ് : ഓരോ ഗ്രാമത്തിനും അതിന്റെതായൊരു വശ്യചാരുതയുണ്ടല്ലോ ! ചിത്രങ്ങളില്‍ അത് കൂടുതല്‍ മികവോടെ തെളിയുന്നു ,കണ്ടതില്‍ വളരെ സന്തോഷം
    ടോംസ് : ഇനി നേരില്‍ സഞ്ചരിക്കണം , ഞാന്‍ നാട്ടില്‍ എത്തട്ടെ. നന്ദി .
    വേണ്പാല്‍ : വളരെ സന്തോഷം ഈ വരവില്‍

    ReplyDelete
  58. വളരെ നന്നായിട്ടുണ്ട്.. ..

    ReplyDelete
  59. നാട്ടിലെ ഫോട്ടോസ് കാണിച്ചു കൊതിപ്പിക്കാല്ലേ ! ഹും നാല് ദിവസം കൂടി കഴിഞ്ഞാല്‍ ഞങ്ങളും പോവ്വാണല്ലോ നാട്ടിലേക്ക്. :) (അങ്ങനെ തൊഴിയൂര്‍ ഗ്രാമം ചിത്രങ്ങളിലൂടെ കണ്ടറിഞ്ഞു. നന്ദി സിദ്ധീക്ക.)

    ReplyDelete
  60. എന്റെ ഒരു ബന്ധുവീടവിടെയുണ്ട് കേട്ടൊ ഭായ്

    ReplyDelete
  61. തൊഴിയൂർ ഗ്രാമഭംഗി....അസ്സലായി...ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാ എന്റെ ഗ്രാമവും....ചിത്രങ്ങൾ വാചാലമാകുന്നൂ...നല്ല ക്ലാരിറ്റി..നന്മയും സ്നേഹവും സിദ്ധിക്ക്...ലിപി മോൾ തൊഴിയൂരിൽ ടൂർ നടത്തുമോ എന്നൊരു സംശയം......ഹ...ഹ..

    ReplyDelete
  62. ജുവൈരിയാ : സന്തോഷം ,ഇപ്പോള്‍ രചനകള്‍ ഒന്നും ഇല്ലേ ?
    ലിപീ : അപ്പോഴിനി ആര്മാദത്തിന്റെ നാളുകളാനല്ലേ ! നടക്കട്ടെ ,തൊഴിയൂരിനി നേരിട്ടൊന്നു കാണാം കേട്ടോ.

    ReplyDelete
  63. മുരളീജീ : ആ ബന്ധുവിന്റെ പേരും കൂടിയൊന്നു പറയെന്നെ ,പരസ്പരം അറിയാത്ത തൊഴിയൂര്‍ നിവാസികള്‍ വളരെ കുറവാണ്
    ചന്തുജീ : ഗ്രാമക്കാഴ്ചകള്‍ മിക്കവാറും ഒരേ പോലെയാണെന്ന് എനിക്കും തോന്നാറുണ്ട് , പ്രത്യേകിച്ച് ചിത്രങ്ങളിലൂടെ കാണുമ്പോള്‍.
    ലിപിയെ ക്ഷണിച്ചിട്ടുണ്ട് ,വരുമോന്ന് നോക്കട്ടെ.

    ReplyDelete
  64. ഇതിലെ കുറച്ച് ചിത്രങ്ങള്‍ മുമ്പ് സിദ്ധിക്ക പോസ്റ്റ്‌ ചെയ്തിരുന്നു എന്ന് തോന്നുന്നു. എന്‍റെ മദ്രസ ഓര്‍മ്മകളും വെച്ചു വിശദമായി അഭിപ്രായം പറഞ്ഞു എന്നും ഓര്‍ക്കുന്നു.
    നല്ല ചിത്രങ്ങള്‍. ഒരു ഗ്രാമത്തെ മുഴുവന്‍ ഫോട്ടോ ടൂറിലൂടെ പരിചയപ്പെടുത്തി.
    പള്ളിയും അമ്പലവും ചര്‍ച്ചും വയലും എല്ലാം നിറയുന്ന സുന്ദര ഗ്രാമം.

    ReplyDelete
  65. ദൃശ്യവിരുന്നായി ഈ കാഴ്ചകള്‍.
    ഈ ഭാഗത്തെല്ലാം ഞാന്‍ വന്നിട്ടുണ്ടല്ലോ!
    ഓര്‍ക്കട്ടെ............
    ആശംസകളോടെ

    ReplyDelete
  66. തോഴിയൂരില്‍ വരാതെ വന്ന പോലെ....

    ReplyDelete
  67. മന്‍സൂര്‍ ചെറുവാടി :ഓര്‍മ്മ വളരെ ശെരിയാണ് മന്‍സൂര്‍ജീ ,തൊഴിയൂര്‍ എന്ന ബ്ലോഗില്‍ ഇവിടെയുള്ള ചിത്രങ്ങളുടെയെല്ലാം വിശധമായ പോസ്റ്റുകള്‍ ഉണ്ട് , കണ്ടതില്‍ വളരെ സന്തോഷം.
    തങ്കപ്പെട്ടാ തൊഴിയൂര്‍ വന്നിട്ടുണ്ടോ ! ഒന്നൂടെയൊന്ന് ഒരതുനോക്കിക്കെ! സന്തോഷം .
    ഷഫീക് : വിളിച്ചിട്ടും വരാതെയല്ലേ ശ്രദ്ധേയാ..

    ReplyDelete
  68. വളരെ നല്ല നാടന്‍ പടങ്ങളും ...സിറ്റി പടങ്ങളും ...അതായത് ഗ്രാമവും നഗരവും ഒന്നാകുന്ന നാട് ...നല്ല നാട്ടാരും കൂടി ഉള്ള ഈ നാട്ടില്‍ ഒന്ന് വരണം എന്നാണു ഇന്ഷ അള്ളാ

    ReplyDelete
  69. കാണണം ഇംതീ..അന്യോന്യം നാടും വീടും കൂട്ടും എല്ലാം..നാട്ടിലെത്തട്ടെ.

    ReplyDelete
  70. സുനേന നഗറിലൂടെ വന്നത് പോലെ

    ReplyDelete
  71. വന്നതുപോലെ ആക്കാതെ വന്നുതന്നെ കാണാമെല്ലോ ജിത്തു.കണ്ടതില്‍ സന്തോഷം.

    ReplyDelete
  72. This comment has been removed by the author.

    ReplyDelete
  73. പ്രധാന ജങ്ങ്ഷന്റെ പേര് വായിച്ചപ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം .....
    ഒരു ദേശത്തിനാകെ നേരിന്റെ, നന്മയുടെ, പ്രകാശം പരത്തിയിരുന്ന ആ 'നല്ല കണ്ണുകള്‍' ചിമ്മാതിരിക്കാന്‍, ആകൈതിരി അണയാതെ വരും തലമുറകളിലേക്ക് കൈമാറാന്‍ നമുക്കുശേഷം വന്നവര്‍ക് ആയില്ലല്ലോ സിദ്ധീ.......
    വേണ്ട ഒന്നും ഇനി ഓര്‍ത്തു കുട്ടികളോട് വെറുതെ......

    ReplyDelete
  74. നമ്മുടെ തൃശ്ശൂരിനു അഭിമാനിക്കാവുന്ന ഒരു ഗ്രാമംതന്നെ തൊഴിയൂര്‍

    ReplyDelete
  75. മത്രംകോട്: അതാണ്‌ ന്യൂ ജനറേഷന്‍റെ ഗുണം സലീ..അവര്‍ എല്ലാം കീപേടും മൌസും ഉപയോഗിച്ച് ചെയ്യും.
    ത്രുശൂര്‍ക്കാരാ : കണ്ടതില്‍ സന്തോഷം.

    ReplyDelete
  76. good work, I have some relatives in Thoziyoor

    ReplyDelete
  77. ഒരു നാടിന്റെ കഥ പറയുന്ന ചിത്രങ്ങള്‍ !

    ReplyDelete
  78. നാഗരീകാരവങ്ങള്‍ വീശിയാലും അകന്നു പോകില്ല,ഈ ഗ്രാമീണ ചിത്രങ്ങളുടെ നറുമണം..
    പകര്‍ത്താനും വേണം, മനസ്സില്‍ നന്മയുടെ ഭാവപ്പകര്‍ച്ചകള്‍!

    ആശംസകള്‍..

    ReplyDelete
  79. ബിജുജീ : സന്തോഷം, അപ്പോള്‍ തോഴിയൂരില്‍ വന്നിരിക്കും അല്ലെ?
    അനില്‍ജീ : കഥ മുഴുവനും ഇല്ല ഭായ്.കണ്ടതില്‍ സന്തോഷം.
    വളരെ സന്തോഷം റഫീഖ്ഭായ്. ഇടക്കൊക്കെ തൊഴിയൂര്‍ വഴിയൊക്കെ ഒന്ന് കറങ്ങാം കേട്ടോ.

    ReplyDelete
  80. വളരെ വാചാലമായി കഥ പറയുന്ന തൊഴിയൂർ ഗ്രാമക്കാഴ്ചകൾ...

    ReplyDelete
  81. വളരെ ഏറെ ഇഷ്ടപ്പെട്ടു സിദ്ധിഖ് ഇക്കാ ... ഇക്കാടെ കുട്ടികാലം മുതല്‍ മനസ്സില്‍ കണ്ടത് പോലൊരു തോന്നല്‍ ...!!

    ReplyDelete
  82. പറ്റിച്ചല്ലോ സിദ്ധീക്ക്. ഞാനോര്‍ത്തു പുതിയ ഫോട്ടംസുമായിട്ടാ വരവ്ന്ന്. എന്നാലും ഒന്നൂടെ കണ്ടു എല്ലാം. സുന്ദരചിത്രങ്ങളാ‍ണ്

    ReplyDelete
  83. സന്തോഷം ജന്‍സര്‍
    ഞാന്‍ അപ്ഡേറ്റ് ഒന്നും ചെയ്തില്ലല്ലോ അജിത്‌ജീ..

    ReplyDelete
  84. ഹമ്പട... നിങ്ങടെ നാട്ടിലിങ്ങന്യൊക്കെയുണ്ടോ?
    കേമായിരിക്കുന്നു..
    കാഴ്ചകളും ചിത്രങ്ങളും..

    ReplyDelete
  85. പിന്നില്ലാതെ..സന്തോഷം ശ്രീജിത്ത്‌.

    ReplyDelete
  86. സിദ്ധിക്ക്ബായിയുടെ നാട്ടില്‍ വന്നു പോയതുപോലെ. ഞങ്ങളും ഇവിടെ അടുത്തുതന്നെയാണ് കോട്ടോ...... ആശംസകള്‍ .....

    ReplyDelete
  87. നല്ല ചിത്രങ്ങള്‍, ആശംസകള്‍.

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍