Network Followers

Share this Post

Email Subscription

ഭ്രാന്ത്‌


ഒരു കൊച്ചു വളപ്പൊട്ടിനുള്ളില്‍ കുടുങ്ങിക്കിടന്ന കുഞ്ഞുസൂര്യനെ കണ്ടെത്തി ആകാശത്ത് പ്രതിഷ്ടിച്ചശേഷം ..
വിളറി ശോഷിച്ച് ഒരു കുപ്പത്തൊട്ടിയില്‍ വീണ്‌കിടക്കുകയായിരുന്ന ചന്ദ്രബിംബത്തെയും മോചിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു ..
വിശാലമായൊരു മൈതാനത്ത് പൊടിമൂടിക്കിടന്ന നക്ഷത്രകുഞ്ഞുങ്ങളെ ഒന്നൊന്നായി പെറുക്കിയെടുത്ത്‌ വാനത്തെക്കെറിഞ്ഞു പിടിപ്പിക്കുവാനുണ്ടായ പ്രയാസം നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലുമാവില്ല.
അതെല്ലാം കഴിഞ്ഞിട്ടിപ്പോള്‍ വര്‍ഷങ്ങള്‍ ഒരുപാടായി , അവരൊക്കെ വലിയ വലിയ പ്രസ്ഥാനങ്ങളായി..
ഇന്നും ഞാനിത് പറയുമ്പോള്‍ നിങ്ങള്‍ ചിരിക്കുന്നു ..ഭ്രാന്തനെന്നു മുദ്രകുത്തപ്പെട്ടവന്‍റെ ജല്‍പനങ്ങള്‍ക്ക് എന്ത് പ്രസക്തി എന്നായിരിക്കും !?
നിങ്ങള്‍ ചിരിച്ചോളൂ ..ഹൃദയം എന്നോ എവിടെയോ കൈമോശം വന്നുപോയ നിങ്ങള്‍ക്ക് അതിനല്ലേ കഴിയൂ ..പക്ഷേ., ഈ ചിരി വികൃതമാണെന്നും വൃത്തിഹീനമാണെന്നും ഞാന്‍ തറപ്പിച്ചു പറയും .
അപകടത്തില്‍ പെട്ടോരാള്‍ പ്രാണന്‍ വെടിയുന്നത് കണ്ടാലും ; ആക്രമികള്‍ ഒരാളെ വെട്ടിമുറിക്കുന്നത് കണ്ടാലും നിസ്സംഗരായി നോക്കിനിന്ന് നിങ്ങള്‍ ചിരിക്കും ; മൊബൈലുകളില്‍ അത് പകര്‍ത്തി ഇമെയില്‍ അയച്ചു രസിക്കും ..
എന്നാല്‍ .., പൈങ്കിളിക്കഥകളിലെ നായികയുടെ  നൊമ്പരം നിങ്ങളുടെ കരളലിയിപ്പിക്കുമെന്നും; അഭ്രപാളികളിലെയും സീരിയലുകളിലെയും സാങ്കല്‍പിക ദുരന്തങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ നിറക്കുമെന്നും ഞാന്‍ പറഞ്ഞാല്‍...!
പക്ഷേ , നിങ്ങളെ കരയിക്കാന്‍ അത്തരമൊരു സൃഷ്ടിവൈകൃതം എന്നെക്കൊണ്ടാവില്ലെങ്കിലും ഒന്നെനിക്ക് ചെയ്യാനാവും ..നീണ്ടു ജടപിടിച്ച എന്‍റെ ഈ താടിക്ക് തീ വെക്കുക , തീനാമ്പുകള്‍ ജീവന്‍ കാര്‍ന്നുതിന്നുന്നതു കണ്ടാലെങ്കിലും നിങ്ങള്‍ ഈ വൃത്തികെട്ട ചിരിയൊന്നു നിരുത്തിയെങ്കിലോ!
അതോ ..!  ഒരു ഭ്രാന്തന്‍റെ മരണത്തിനെന്തു പ്രസക്തി എന്ന ചിന്തയോടെ ആ തീയ്യില്‍നിന്നും ഒരു ബീഡിക്ക് തീ പിടിപ്പിച്ച് നിഷ്ഠൂരമായ ചിരിയോടെ തിരിഞ്ഞു നടക്കുമോ നിങ്ങള്‍ !?

തലക്കുറി.വര്‍ഷങ്ങളുടെ ഉരുണ്ടുപോക്കിന്നിടയില്‍...
നിയോഗങ്ങള്‍ പോലെ ഒരുപാട് നോവുകള്‍,
കരുണയില്ലായ്മയുടെ കല്ലിച്ച മുഖങ്ങള്‍..
ഊറിയൊഴുകുന്ന ചുടുചോരയാല്‍ 
ഉള്ളമാകെ കുതിര്‍ന്നപോലെ..
പഴിയും പള്ളും മാത്രം പോംവഴികളാക്കാന്‍
ശീലിച്ചുപോയ അന്യവല്‍കരിക്കപെടുന്ന മനാസ്സ്.
ഇനിയും പിറക്കാന്‍ മോഹങ്ങളില്ലായിരുന്നെങ്കിലെന്നു
ആശിച്ചുപോകുന്ന മൃതി..!
ഈ ഇറയും ദുരയും അകുലതയുടെ
ദീര്‍ഘയാമങ്ങളും...
ദാരുണമായ കുറെ സ്വപ്നങ്ങളും,
വ്യര്‍ഥമാകുന്ന ജിഹ്വാചലനങ്ങള്‍..
ഇടവേളകളുടെ അറുതിയാവുന്ന 
പ്രത്യാശയുടെ മരവിപ്പിന്നിടയിലും..
പൂര്‍വ്വനിശ്ചയങ്ങള്‍ പോലെ ..
അമരാനൊരു ശുഭചിന്ത...
നേരാനൊരു നല്ല വാക്ക്...
പിന്നെ.....
മതിഭ്രമങ്ങള്‍...സങ്കല്‍പലോകങ്ങള്‍...

"തിരുവോണം"

     
( പഠന കാലത്ത്മനോരമ വാരികയില്‍  എഴുതിയത്  )


കുട്ടി അമ്മൂമ്മയുടെ വരവും പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി, അമ്മൂമ്മയുടെ മടിയില്‍ ഉണ്ടായേക്കാവുന്ന വിഭവങ്ങളെക്കുറിച്ചായിരുന്നു കുട്ടിയുടെ ചിന്ത !
ഒടുവില്‍ കാത്തിരിപ്പിന് അന്ത്യംകുറിച്ചുകൊണ്ട് അമ്മൂമ്മയുടെ രൂപം നിരത്തില്‍ കണ്ടപ്പോള്‍ കുട്ടി ആഹ്ലാദത്തോടെ അവരുടെ അരികിലെക്കോടി.
പക്ഷെ, അമ്മൂമ്മ തളര്‍ന്നവശയായിരുന്നു. ശൂന്യമായ മടിയിലേക്ക് നോക്കി കുട്ടി ചോദിച്ചു : 
"ഇന്നൊന്നും കിട്ടീല്ലേ അമ്മൂമ്മേ ..?"
നഗരത്തിലെ ഹോട്ടലുകള്‍ക്കുപിറകിലും ; കുപ്പത്തൊട്ടികളിലും പട്ടികളോടും പൂച്ചകളോടും മല്ലടിച്ച് എന്നും എച്ചില്‍ ഭക്ഷണവുമായി എത്തുന്ന അമ്മൂമ്മയുടെ കണ്ണുകളില്‍ ദുഃഖം.
"ഇന്ന് തിരുവോണമാന്നുണ്ണീ..,എല്ലാവരും വീടുകളില്‍ സദ്യഉണ്ടാക്കിക്കഴിക്കും . ഇന്ന് ആരും എച്ചിലില വലിച്ചെറിയില്ല."
മുത്തശ്ശിയുടെ ദീനതയാര്‍ന്ന സ്വരം കുട്ടിയുടെ കണ്ണുകളില്‍ ഉണ്ടായിരുന്ന പ്രതീക്ഷയുടെ അവസാന നാളവും അണച്ചു.(മനോരമയിലെ ഒറിജിനല്‍ )

"തിരുവോണം"

     
   
( പഠന കാലത്ത്മനോരമ വാരികയില്‍  എഴുതിയത്  )
കുട്ടി അമ്മൂമ്മയുടെ വരവും പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി, അമ്മൂമ്മയുടെ മടിയില്‍ ഉണ്ടായേക്കാവുന്ന വിഭവങ്ങളെക്കുറിച്ചായിരുന്നു കുട്ടിയുടെ ചിന്ത !
ഒടുവില്‍ കാത്തിരിപ്പിന് അന്ത്യംകുറിച്ചുകൊണ്ട് അമ്മൂമ്മയുടെ രൂപം നിരത്തില്‍ കണ്ടപ്പോള്‍ കുട്ടി ആഹ്ലാദത്തോടെ അവരുടെ അരികിലെക്കോടി.
പക്ഷെ, അമ്മൂമ്മ തളര്‍ന്നവശയായിരുന്നു. ശൂന്യമായ മടിയിലേക്ക് നോക്കി കുട്ടി ചോദിച്ചു : 
"ഇന്നൊന്നും കിട്ടീല്ലേ അമ്മൂമ്മേ ..?"
നഗരത്തിലെ ഹോട്ടലുകള്‍ക്കുപിറകിലും ; കുപ്പത്തൊട്ടികളിലും പട്ടികളോടും പൂച്ചകളോടും മല്ലടിച്ച് എന്നും എച്ചില്‍ ഭക്ഷണവുമായി എത്തുന്ന അമ്മൂമ്മയുടെ കണ്ണുകളില്‍ ദുഃഖം.
"ഇന്ന് തിരുവോണമാന്നുണ്ണീ..,എല്ലാവരും വീടുകളില്‍ സദ്യഉണ്ടാക്കിക്കഴിക്കും . ഇന്ന് ആരും എച്ചിലില വലിച്ചെറിയില്ല."
മുത്തശ്ശിയുടെ ദീനതയാര്‍ന്ന സ്വരം കുട്ടിയുടെ കണ്ണുകളില്‍ ഉണ്ടായിരുന്ന പ്രതീക്ഷയുടെ അവസാന നാളവും അണച്ചു.(മനോരമയിലെ ഒറിജിനല്‍ )

ആദ്യത്തെ പള്ളിക്കൂടം ..

                    
എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്കൂള്‍ ,
തൊഴിയൂരിന്‍റെ മാത്രം  സ്വന്തം എന്ന് ഉറപ്പിച്ചു പറയാവുന്ന  ഒരു സ്ഥാപനം ഇതുപോലെ മറ്റൊന്ന്  ഈ നാട്ടില്‍ വേറെ  ഇല്ല തന്നെ , 
ഒരു നൂറ്റാണ്ട് കാലം  പിന്നിട്ട വലിയൊരു സേവന പാരമ്പര്യവും; ഒരു പാട് അനുഭവങ്ങളുടെ നേര്‍കാഴ്ച്ചകളും; ഒളിമങ്ങാത്ത ഓര്‍മകളുടെ വന്‍ ശേഖരവുമായി  തൊഴിയൂരിന്‍റെ കുറേയേറെ തലമുറകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്ത അഭിമാനബോധത്തോടും  അതിലേറെ പ്രൌഢിയോടും ഒരു മുതുമുത്തച്ഛന്‍റെ ഗൗരവത്തോടും കൂടി 
തലയുയെടുപ്പുമായി നില്‍ക്കുകയാണ് ഈ കൊച്ചുവലിയ സ്ഥാപനം .
മാളിയേക്കല്‍ കുഞ്ഞഹമ്മു ഹാജി യുടെ കാല ശേഷം 
ഈ സ്കൂളിന്‍റെ മാനേജര്‍ തോഴിയൂരിലെ പ്രഥമ പൌരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന  ബഹുമാന്യനായ മാളിയേക്കല്‍  മോയ്തുട്ടി ഹാജിയാണ്  കാലഘട്ടത്തിനനുയോജ്യമായ നിലയില്‍ ഇടയ്ക്കിടെ സ്കൂള്‍  ബില്‍ഡിംഗുകള്‍ പുതുക്കിയും; മാറ്റിയും പണിത്‌ അദ്ദേഹം തന്നാല്‍ കഴിയും വിധം ഈ സ്ഥാപനത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി ശ്രമിക്കുന്നുണ്ട്.
എന്‍റെയും  സമപ്രായക്കാരുടെയും  മൂന്നു നാല് മുന്‍ തലമുറകളുടെയും  വിദ്യക്ക് നാന്ദി കുറിച്ച
പഠനകേന്ദ്രം ,
 തലമുറകളിലൂടെ കണ്ടും കേട്ടും എന്നും ഞങ്ങള്‍ തൊഴിയൂര്‍കാര്‍ക്ക് ഞങ്ങളുടെ സ്വന്തമായ എല്‍ പി സ്കൂള്‍ അഥവാ പനങ്ങായി സ്കൂള്‍ . 
ബാല്യകാലം; മധുരനൊമ്പരങ്ങളുടെ കുത്തൊഴുക്കാണ്  മനസ്സകങ്ങളിലേക്ക്, പുളകങ്ങള്‍ ഉണര്‍ത്തുന്ന കുതൂഹലതകളുടെ, 
കുറെ കുസ്രുതികുന്നായ്മകളുടെ, കൊച്ചു കൊച്ചു ഇണക്കങ്ങളുടെ; പിണക്കങ്ങളുടെ....  
അങ്ങിനെ ഒരായിരം ഓര്‍മ്മകളുടെ.നിലയില്ലാ കയങ്ങളിലേക്ക് മുങ്ങാം കുഴിയിട്ടുമുങ്ങാന്‍, അടിത്തട്ടുകളില്‍ മങ്ങിമയങ്ങിക്കിടക്കുന്ന മണിമുത്തുകള്‍ വാരിക്കോരി എടുക്കാന്‍ വെറുതെയെങ്കിലും ഒരു മോഹം തോന്നുന്നു ഉള്ളിലെവിടെയോ ...


അന്നത്തെ അവധിക്കാലങ്ങള്‍...കാരക്കമിട്ടായിയുടെ,കോല്മിട്ടായിയുടെ മധുരം. കണ്ണിമാങ്ങയച്ചാറിന്റെ രസമുള്ളപുളി..
കുട്ടിയും കോലും കളിയുടെ താളമേളങ്ങള്‍ ,
 കൊച്ചംകുത്തിയുടെ വെറിക്കൂട്ടുകള്‍ കോട്ടിക്കുഴിക്കളിയുടെ കൈവഴക്കങ്ങള്‍.
അങ്ങിനെ അങ്ങിനെ   ആ കാലത്തിലെക്കൊന്നു തിരിച്ചു പോകാനായെങ്കില്‍! ഹാവൂ.. എന്ത് രസമായേനെ..!
വെറുതെ മോഹിക്കാനല്ലാതെ...! പ്രതിവിധിയില്ലാത്ത നിയോഗങ്ങള്‍.. ഓര്‍ക്കുമ്പോള്‍ എവിടെയൊക്കെയോ... വിണ്ടുകീറുന്ന പ്രതീതി ഉള്ളിലെവിടെയോ ചോരകിനിയുന്നപോലെ..
കുഞ്ഞയമു മാഷ്‌ , അറബി മാഷ്‌ , എസ്ട്രേല ടീച്ചര്‍ , കൊച്ചുണ്ണി മാഷ്‌ , കുര്യാക്കു മാഷ്‌ , മേരി ടീച്ചര്‍ , ചുള്ളീലെ ടീച്ചര്‍,തുന്നല്‍ ടീച്ചര്‍..
 എന്നിങ്ങനെ ഒന്നാം ക്ലാസുമുതല്‍ മൂന്നാം ക്ലാസ്സുവരെ  പഠിപ്പിച്ച അദ്ധ്യാപകരില്‍ തുടങ്ങി നാലില്‍ നിന്നും സ്കൂളിനോട് വിടപറയുമ്പോള്‍  മോമുണ്ണി മാഷ്‌ ( ഈ മാഷ് ഇവിടെ പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകനായി വന്നു എന്നതു നിയോഗം ,ഇദേഹം എന്‍റെ മൂത്ത സഹോദരസ്ഥാനീയന്‍ ആണെന്നത് പരമാര്‍ത്ഥം)   ഹഫ്സ ടീച്ചര്‍ തുടങ്ങിയവര്‍ കൂടി  എത്തിച്ചേര്‍ന്നിരുന്നു ( ഇവരും ഇപ്പോള്‍ പെന്‍ഷനായി പിരിഞ്ഞു കഴിഞ്ഞു ) ഇപ്പോള്‍ കുറേ കാലമായുള്ള പ്രവാസജീവിതം മൂലം പുതിയ അദ്ധ്യാപകരുടെ പേരുവിവരങ്ങള്‍ അറിയാനും ഇവിടെ ചേര്‍ക്കാനും  കഴിയുന്നില്ല. 
കുട്ടികളുടെ  ദൌര്‍ലഭ്യം മൂലം ഇപ്പോള്‍  മറ്റു അര്‍ദ്ധസര്‍ക്കാര്‍ സ്കൂളുകളെ പോലെതന്നെ  അടച്ചുപൂട്ടല്‍ ഭീഷണിയെ ഈ സ്കൂളും  നേരിട്ട് കൊണ്ടിരിക്കുന്നെങ്കിലും കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി ഈ സ്കൂളിനെ നെഞ്ചിലേറ്റി സ്നേഹിക്കുന്ന നാട്ടുകാരുടെ നിസ്സീമമായ സഹകരണത്തോടെ    അത് ഒഴിവാക്കി കൊണ്ടിരിക്കുകയാണ്.


എന്നെ പഠിപ്പിച്ച പല അദ്ധ്യാപകരും ഇന്ന് ഓര്‍മ്മ മാത്രമാണെങ്കിലും അവര്‍ പകര്‍ന്നു നല്‍കിയ അക്ഷരക്കരുത്ത് ഇന്നും ഇങ്ങിനെ എന്തെങ്കിലുമൊക്കെ  കുത്തിക്കുറിക്കാന്‍ ഉത്തേജമാകുന്നതില്‍ ഞാന്‍ ചാരിതാര്‍ത്ഥ്യനാണ്.
ആ നിസ്വാര്‍ത്ഥതയുടെ പരിപാവന സ്മരണകള്‍ക്ക് മുന്നില്‍ ഈ എളിയ കുറിപ്പ് സമര്‍പ്പിക്കുന്നു.
ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലെ ഗ്രൂപ്പ് അഡ്രസ്‌.

മഴക്കാലം.

                                                        വീണ്ടും ഒരു മഴക്കാലം ..
ഹൂങ്കാരത്തോടെ വീശുന്ന കാറ്റില്‍ ..


പൂമുഖ തിണ്ണയില്‍ ഇരുന്നൊരു കാഴ്ച .


കുത്തിയൊഴുകുന്ന ചെറുതോടുകള്‍..


അരുവികള്‍ 


പുഴകള്‍ ..


നിറഞ്ഞൊഴുകുന്ന റോഡുകള്‍..
തോടായി മാറുന്ന റോഡുകള്‍..


സാഹസിക യാത്രകള്‍ ..


അതിനിടെ കുടയും ചൂടി ഒരു ചെറുയാത്ര.
 
ഫുട്ബോള്‍ കളിയുടെ ഉല്ലാസം ..


ആര്‍മാദത്തിന്റെ കുതിപ്പുകള്‍ ..


ഇടയില്‍ ചില ദുരിതങ്ങള്‍..


വീണ്ടും ഒരു പുനര്‍വരവിനുള്ള ഒരുക്കം ..


മൂടിക്കെട്ടുന്ന ദിക്കുകള്‍ ..


ഒടുവില്‍ മഴതോര്‍ന്നു മരം പെയ്യുമ്പോള്‍ ..


ആരെയോ പ്രതീക്ഷിച്ചുള്ള ഈ കാത്തിരുപ്പ്?

എന്റെ സുഹൃത്തുക്കള്‍