Network Followers

Share this Post

Email Subscription

മുള്ളുള്ള ചില മനോഹര പുഷ്പങ്ങള്‍

                                           കാണാന്‍ എന്ത് ഭംഗി..പക്ഷേ..
 
                            മുള്ളുകള്‍ക്കിടയിലെ അദൌമ സൗന്ദര്യം
                                              നടുവില്‍ മുള്ളാണെങ്കിലും...
                  കൂര്‍ത്ത മുള്ളും അതുപോലെ തന്നെ ഈ പൂവും !
                           മുള്‍ക്കൂടിനുള്ളില്‍ ഒറ്റപ്പെട്ടു പോയ ഒരു പാവം.
                                                മുള്ളുകള്‍ക്ക് മീതെയെങ്കിലും...
                                               മുള്ളുകള്‍ക്കിടയിലെ  ശോണിമ.
                                                                മുള്ളും പിന്നെ .. പൂവും

എന്‍റെ ഹൈസ്കൂള്‍ .

തൊഴിയൂരിന്‍റെ നെടുംതൂണായ ഒരു സ്ഥാപനം, ഞങ്ങളുടെ നാടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന്, അഞ്ചു മുതല്‍ പത്തുവരെയുള്ള  ക്ലാസ്സുകള്‍ മാത്രമേ ഞങ്ങളുടെ ഈ സ്കൂളില്‍ ഉള്ളൂവെങ്കിലും ഞങ്ങളുടെ പഠനകാലത്ത് ഓരോ ക്ലാസ്സും കുറഞ്ഞത് അഞ്ചു ഡിവിഷന്‍ വീതമെങ്കിലും ഉണ്ടായിരുന്നു ; അതിനിടെ ഒരു വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ആധിക്യം മൂലം എട്ടാം ക്ലാസ്‌  "J"  ഡിവിഷന്‍ വരെ എത്തിയത് ഇന്നും എന്‍റെ
ഓര്‍മ്മയിലുണ്ട് .

തൊഴിയൂരിന്‍റെ വടക്ക് കിഴക്ക് അതിരിലായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നതെങ്കിലും അന്ന് ചുറ്റുവട്ടങ്ങളിലൊന്നും അത്രയും പ്രശസ്ഥമായ മറ്റൊരു സ്ഥാപനം ഇല്ലാതിരുന്നതിനാല്‍ അറുപത് ,എഴുപത് ,എണ്‍പതു കാലഘട്ടങ്ങളില്‍ അയല്‍ പ്രദേശങ്ങളായ അഞ്ഞൂര്‍, ചിറ്റഞ്ഞൂര്‍, കോട്ടപ്പടി , പേരകം , പിള്ളക്കാട്, വൈലത്തൂര്‍, കുരഞ്ഞിയൂര്‍, ഞമനക്കാട്, വടക്കേകാട്, കല്ലൂര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥി ;വിദ്യാര്‍ഥിനീകള്‍ ഇവിടെയായിരുന്നു പഠനം നടത്തിയിരുന്നത്.
മലബാര്‍ സ്വതന്ത്ര സുറിയാനി ഭദ്രാസന സഭയുടെയും ; സിറിയന്‍ മാര്‍ ബസേലിയാസ് മെത്രാപോലീത്തയുടെയും ആസ്ഥാനമായ തൊഴിയൂര്‍ സെന്‍റെ: ജോര്‍ജസ് ചര്‍ച്ചിന്‍റെ മാനേജുമെന്റിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ സ്കൂളിന് ഏഴു പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന ചരിത്രമുണ്ട്. സമരങ്ങളും , പ്രക്ഷോപങ്ങളും അതോടോപ്പം കലാ കായിക രംഗങ്ങളിലെ കുതിച്ചു ചാട്ടങ്ങളും എല്ലാം ഈ സ്കൂളിന്‍റെ ചരിത്ര താളുകളില്‍ എഴുതപ്പെട്ടിട്ടുണ്ട് .
എ എം എല്‍ പി സ്കൂളില്‍ നാലാം തരം പാസ്സായി അഞ്ചാം ക്ലാസ്സിലാണ് ഞാനും എന്‍റെ ഏറ്റവും അടുത്ത നാല് സുഹൃത്തുകളും ഈ സ്കൂളില്‍ ചേര്‍ന്നത്‌, കൌമാരത്തിന്‍റെ കുലൂഹതകളും കൗതുകങ്ങളും നിറഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ഇവിടെ പിന്നിടുമ്പോള്‍ ഒരു പാട് സുഖ ദുഃഖ പങ്കിലങ്ങളായ അനുഭവങ്ങള്‍ ഓര്‍മ്മയില്‍ തങ്ങി നിന്നിരുന്നു . ഇന്നും ഓര്‍ക്കുമ്പോള്‍ സുഖമുള്ള നൊമ്പരങ്ങളായി അത് ഉള്ളത്തില്‍  ഊഞ്ഞാലാടി കളിക്കുന്നു .


ഹെഡ് മാസ്റ്റര്‍ ആദിത്യന്‍ നമ്പൂതിരി , അദ്ധേഹത്തിനു ശേഷം ജോണ്‍ മാസ്റ്റര്‍ , ശ്രീമതി ടീച്ചര്‍ , കണക്ക് ഗോപാലന്‍ മാഷ്‌; കാവീട്ടി ടീച്ചര്‍ ,ജേക്കബ്‌ മാഷ്‌ ,  സയിന്‍സിന്‍റെ ജോസ് മാഷ്‌ , മലയാളം കുഞ്ഞോല ടീച്ചര്‍ ,നാരായണന്‍ നമ്പൂരി മാഷ്‌, ജോര്‍ജ്ജ് മാഷ്‌, സൂസി ടീച്ചര്‍ , കൊച്ചുപാപ്പി മാഷ്‌ , കുഞ്ഞാതിരി ടീച്ചര്‍ , യശോധ ടീച്ചര്‍ , ഗൌരി ടീച്ചര്‍ , രാധ ടീച്ചര്‍ , പാപ്പി മാഷ്‌ , ഡ്രോയിംഗ് മാഷ്‌ കൊച്ചപ്പന്‍ , ഡ്രില്‍ മാഷ്‌     ആന്റപ്പന്‍, സുമതി ടീച്ചര്‍ , കമല ടീച്ചര്‍ അങ്ങിനെ  എന്‍റെഓര്‍മയില്‍  തപ്പിയപ്പോള്‍ കിട്ടിയ അവിടുത്തെ അദ്യാപക പ്രമുഖരില്‍   ചിലര്‍ ഇവരാണ് .  ഇവരില്‍ പലരും ഇന്ന് ഓര്‍മ്മകള്‍ മാത്രമായിരിക്കുന്നു .
ഇന്ന് ; ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നു കയറ്റം മറ്റു ഏതൊരു മലയാളം സ്കൂളിനെയും പോലെ  ഈ സ്കൂളിനെയും കാര്യമായി ബാധിച്ചു , അഡ്മിഷന്‍ കിട്ടാതെ വിദ്യാര്‍ഥികള്‍ മടങ്ങി പ്പോയിരുന്ന ആ നാളുകളുടെ  സ്മരണകള്‍ ഉണരുമ്പോള്‍ ഇന്നത്തെ ഈ ശോചനീയ അവസ്ഥ പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ് .
അന്നത്തെ ആ സ്കൂള്‍ കാലഘട്ടത്തിന്‍റെ പല പല ഓര്‍മ്മകള്‍ മനസ്സിലേക്ക് ആരവങ്ങളോടെ എഴുന്നള്ളി വരുന്നു...വഴിയെ അവയില്‍ പലതും ഓര്‍മ്മകളില്‍ നിന്നും കോരിയെടുത്ത് ഇവിടെ കുറിക്കാമെന്ന വിശ്വാസത്തോടെ ...ഈ ഓര്‍മ്മ ക്കുറിപ്പിനു അടിവരയിടുന്നു.

വിരഹഗാഥ

വിരഹം ..
ജീവിതചലനങ്ങളെ യാന്ത്രികമാക്കുന്നു.., വിരഹം , വ്യഥകളുടെ ; നൊമ്പരങ്ങളുടെ ഒരായിരം തീതുള്ളികള്‍ ഉള്ളത്തില്‍ വര്‍ഷിക്കുന്നു..
തീവ്രാനുരാഗത്തിന്‍റെ നേരിപ്പോടെരിയുന്ന മനസ്സും കരളുരുകുന്ന മൌനപ്രാര്‍ത്ഥനകളുമായി പ്രവാസിയുടെ ആകമനവും കാത്ത്..
അലക്കുയന്ത്രവും അരവുയന്ത്രവും മറ്റുപലയന്ത്രങ്ങളുടെയും നടുവില്‍ അകത്തളങ്ങളുടെ മനംമടുപ്പിക്കുന്ന ഏകാന്തതയില്‍ ഒരു കൂപമണ്ഡൂകം പോലെ.
നെടുവീര്‍പ്പുകളുടെ ചൂടില്‍ വാടിവീഴുന്ന ദിനങ്ങളില്‍..
എണ്ണിയാലൊടുങ്ങാത്ത നോവുകള്‍ കരളിന് ഭാരം കൂട്ടുന്നു ..
ഇരുള്‍ വീണടിഞ്ഞ വീഥികളിലൂടെ ഏകാന്തതയുടെ ദുരൂഹതകളും പേറി കാതങ്ങള്‍ അനവതി പിന്നിടുമ്പോഴും , ദാഹാര്‍ത്തയായി കുഴഞ്ഞുവീഴാന്‍ തുടങ്ങുമ്പോഴും..
ദൂരെ ..ആശയുടെ കുഞ്ഞുനാളമായി ഒരു മരുപ്പച്ച , ഇഴഞ്ഞെങ്കിലും പിന്നെയും കാതങ്ങള്‍ താണ്ടാന്‍ അത് പ്രചോദനമാകുന്നു .
ആയിരം കൈകള്‍ നീട്ടി തലോടാനെത്തുന്ന ഇളംതെന്നലിന്‍റെ കുളിരും സാന്ത്വനവും അനുഭവിച്ചറിഞ്ഞ് ഹൃദയത്തിലെ സര്‍വത്ര ഭാരങ്ങളും വിഷാദസ്മൃതികളും ആ ശീതളച്ചായയില്‍ ഇറക്കിവെച്ച് ആ ഹരിത തീരത്തിന്‍റെ മാസ്മരികതയില്‍ അലിഞ്ഞ് ഹര്‍ഷോന്മാദമണിയാറുള്ള അസുലഭദിനങ്ങളുടെ അന്ത്യം കുറിക്കാനെത്തുന്ന വേര്‍പ്പാടുകളുടെ ആവര്‍ത്തന മുഹൂര്‍ത്തങ്ങള്‍..
ധന്യനിമിഷങ്ങളും സുന്ദരസ്വപ്നങ്ങളും യാത്രാമൊഴി ചൊല്ലി പിരിയവേ.
നിയോഗങ്ങളായി നോവുകള്‍ വീണ്ടും , പ്രാണന്‍റെ പിടച്ചില്‍ ..ആത്മാവിന്‍റെ വിലാപം..നെഞ്ചില്‍ കുറുകുന്ന സങ്കടങ്ങള്‍ ..നീ അറിയുന്നുവോ പഥികാ..?
വ്യാകുലതയുടെ വിഴുപ്പുഭാണ്ഡവുമായി പൂര്‍വ്വനിശ്ചയങ്ങള്‍ പോലെ..
പിന്നെയും ഈ എകാന്തായാത്ര..ഇനിയൊരു മരുപ്പച്ചയുടെ ഈര്‍പ്പത്തിനായ് എത്ര വിരസ ദിനങ്ങള്‍ !
അഭിലാഷങ്ങള്‍ ഒരു ഭ്രാന്തന്‍ കുതിരയായി മാറുമ്പോള്‍...,
വയ്യ ഇനിയുമൊരു വിരഹഗാഥ കുറിക്കാന്‍ ..

വഴികള്‍

ഹരിതമനോഹരം ഈ കാട്ടുവഴി
മനോഹരം ഈ പൂമര വഴി..
അതിമനോഹരം ചിലത്..
ചില വിചിത്ര വഴികള്‍..
ഉയരങ്ങളിലെ വഴികള്‍..
അതിന്നിടയിലെ നമ്മുടെ സ്വന്തം  നാട്ടുവഴി..


എന്റെ സുഹൃത്തുക്കള്‍