Network Followers

Share this Post

അവതാരങ്ങള്‍


ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയ ഒരു സുഹൃത്തിനെ കാണാന്‍ കഴിഞ്ഞ വെക്കേഷനില്‍ ചെന്നയിലേക്ക് ഒരു യാത്ര വേണ്ടിവന്നു, പെട്ടെന്നായതിനാലും; പൊണ്ടാട്ടിയും മോളും കൂടെ ഉള്ളതിനാലും; സ്ലീപ്പര്‍ക്ലാസ്സ്‌ ഫുള്ലായതിനാലും (ഇതാണ് പ്രധാന കാരണമെന്ന് ഭാര്യയോട് ഇതുവരെ പറഞ്ഞിട്ടില്ല) ട്രെയിനില്‍ ഫസ്റ്റ് ക്ലാസ്സിന് തന്നെ ആവട്ടെ യാത്ര എന്ന് വെച്ചു.
രാത്രിയാത്ര ആയതിനാല്‍ തൃശൂര്‍ നിന്നും വണ്ടി വടക്കാഞ്ചേരി എത്തുമ്പോഴേക്കും ഞാന്‍ സായിപ്പിന്‍റെ കളസങ്ങള്‍ മാറ്റി ലുങ്കിയും ബനിയനും ധരിച്ച് തനി നാടനായി മാറിയത് വാമഭാഗത്തിന് തീരെ പിടിച്ചില്ലെന്നു അവളുടെ നോട്ടത്തില്‍ നിന്നും മനസ്സിലായെങ്കിലും അത് മൈന്‍ഡ് ചെയ്യാതെ സീറ്റിലേക്ക് ചമ്രം പടിഞ്ഞിരുന്നു പുറകാഴ്ച്ചകളിലേക്ക് ഞാന്‍ കണ്ണ് നീട്ടി,
അല്ലെങ്കിലും ഈ ലെഡിസിനുണ്ടോ അറിയുന്നു ഫ്രീ ആയി കാറ്റുംകൊണ്ടിരിക്കുന്നതിന്‍റെ ആ ഒരു സുഖം!
ആ കൂപ്പയില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ റെയില്‍വേയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഹാപ്പി ജേണി ആയി ഞങ്ങള്‍  നീങ്ങുന്നതിന്നിടയിലാണ് ഒലവക്കോട് നിന്നും ആ സ്വര്‍ഗത്തിലേക്ക് ഒരു നെയ്യുറുമ്പ് കയറിവന്നത്,  കോട്ട്, സൂട്ട്, കൂള്‍ഗ്ലാസ്സ്, ഗോള്‍ഡ്‌സ്ട്രാപ് വാച്ച്, ബ്ലാക്ക്ബെറി മൊബൈല്‍ കയ്യിലൊരു ലെതര്‍ബാഗ്‌ എല്ലാം കൂടി ഒരു ഒന്നൊന്നര അവതാരം. അങ്ങേരെ കണ്ടതും സീറ്റില്‍ മടക്കി വെച്ചിരുന്ന എന്‍റെ കാലുകള്‍ ഞാന്‍ അറിയാതെ തന്നെ താഴോട്ട്‌ തൂങ്ങിപ്പോയി എന്നത് പച്ചപരമാര്‍ത്ഥം,എങ്കിലും അയ്യാളെ കണ്ട നിമിഷം ഒരു അഴകിയ രാവണന്‍ സ്മെല്ല് എനിക്ക് കിട്ടി,  വന്നപാടേ ഞങ്ങളെ നോക്കി ഒന്നു വിഷ് ചെയ്ത് കോട്ടിന്‍റെ പോക്കറ്റില്‍ നിന്നും ടിക്കറ്റ്‌ എടുത്തുനോക്കി സീറ്റ്‌ നമ്പര്‍ ഉറപ്പാക്കി കാലില്‍ കാലും കയറ്റിവെച്ചു അപാര സ്റ്റൈലില്‍ ഇഷ്ടന്‍ അങ്ങോട്ടിരുന്നു, പിന്നെ മൊബൈലില്‍ വളരെ കാര്യമായി എന്തോ സെര്‍ചിംഗ് തുടങ്ങി,
അതിന്നിടയില്‍ ഞങ്ങള്‍ കുറഞ്ഞ വാക്കുകളിലൂടെ പരസ്പരം യാത്രാ ഉദ്ദേശം കൈമാറി, ഇതെല്ലാം കണ്ണും മിഴിച്ച് ഒരു ആരാധനാ ഭാവത്തോടെ നോക്കി ഇരിക്കുന്ന എന്‍റെ പൊണ്ടാട്ടി അതിന്നിടയില്‍ അര്‍ഥം വെച്ച് എന്നെ ഒന്ന് രണ്ടു നോട്ടംനോക്കിയത് ഞാന്‍ കണ്ടില്ലെന്നു വെച്ചു. അല്പം കഴിഞ്ഞപ്പോള്‍ അങ്ങേര് ബാഗില്‍ നിന്നും മാറാനുള്ള ഡ്രെസ്സും എടുത്ത് ബാത്ത്റൂമില്‍ പോയി.
അയാള്‍ പോകാന്‍ കാത്തിരുന്നപോലെ എന്‍റെ ഭാര്യ കുത്തുവാക്കുകള്‍ കൊണ്ട് എന്നെ അഭിഷേകം ചെയ്യാന്‍ തുടങ്ങി,  അങ്ങിനെയാണ് മാന്യന്മാര്‍, അയാളെ കണ്ടു പഠിക്കണം ഡ്രസ്സിങ്ങ്; അയാളെ കണ്ടു പഠിക്കണം പെരുമാറ്റം; അയാളെ കണ്ടു പഠിക്കണം ഇരിക്കാന്‍, നില്‍ക്കാന്‍, നടക്കാന്‍ എന്ന് തുടങ്ങി അയാളുടെ  ഒരു നൂറു നൂറു സ്വഭാവ വിശേഷങ്ങള്‍ അവളുടെ നാവില്‍ നിന്നും അനര്‍ഗനിര്‍ഗളം പ്രവഹിച്ചു. അങ്ങോട്ട്‌ അപ്പോള്‍  എന്ത് പറഞ്ഞാലും വെള്ളത്തില്‍ ആണി അടിക്കുന്നതിന് തുല്യമാണ് എന്നറിയാവുന്നതിനാല്‍ ഞാന്‍ മൌനം വിദ്വാന് ഭൂഷണം എന്ന് പറഞ്ഞ ആ മഹാത്മാവിന്‍റെ ഒരു അനുയായി ആയി തല്‍കാലം മാറി, ഞങ്ങളുട മോള് ബാലരമ അരച്ച് കലക്കി കുടിക്കുന്ന ശ്രമത്തില്‍ ആയിരുന്നതിനാല്‍ ഞാനീ നാട്ടുകാരി അല്ല എന്ന മട്ടിലായിരുന്നു ഇരുപ്പ്,  അപ്പോഴേക്കും ഭാര്യയുടെ മാതൃകാ പുരുഷ കേസരി പളപളാ തിളങ്ങുന്ന നൈറ്റ്‌ഡ്രെസ്സും ധരിച്ച് തിരിച്ചു വന്നു ബോസ്സ് സ്പ്രേയുടെ സുഗന്ധം കൂടിയായപ്പോള്‍ സത്യത്തില്‍ എനിക്കും തെല്ല് വൈക്ലബ്യം തോന്നാതിരുന്നില്ല,  തെല്ലൊരു അസൂയയും.
ഗുഡ്നൈറ്റ്‌ പറഞ്ഞ് ആ അവതാര പുരുഷന്‍ മേലെ ബര്‍ത്തിലേക്ക് കയറി കിടന്നു, അപ്പോഴും എന്‍റെ വാമഭാഗത്തിന്‍റെ കണ്ണ് അയാളെ പിന്തുടരുന്നുണ്ടായിരുന്നു, അവളുടെ ആരാധനാ ഭാവം ഒന്നൂടെ വിജ്രംബിച്ചപോലെ തോന്നി.
അങ്ങിനെ കുറച്ചു കഴിഞ്ഞ് ഞങ്ങളും ഉറങ്ങാന്‍ കിടന്നു ഞാനും പോണ്ടാട്ടിയും താഴെ ബര്‍ത്ത്കളിലും മോള്‍ മേലെ ബര്‍ത്തിലുമായാണ് കിടന്നത്. ട്രെയിനിന്‍റെ പഞ്ചാരിമേളത്തോടൊപ്പം താളം തുള്ളി തുള്ളി എപ്പോഴോ ഉറങ്ങിപ്പോയി ..
ഭയന്ന ശബ്ദത്തിലുള്ള ഭാര്യയുടെ വിളിയൊച്ച കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്, മോളും താഴെ ഇറങ്ങി നില്കുന്നുണ്ടായിരുന്നു, ആദ്യമൊന്നും എനിക്ക് വ്യക്തമായില്ല, പൊണ്ടാട്ടി മിണ്ടാട്ടം മുട്ടിയപോലെ മേലെ അവതാരം കിടക്കുന്ന ബര്‍ത്തിലേക്ക് വിരല്‍ ചൂണ്ടി .
"പന്ന കഴുവേറീടെ മോനെ..@@##@@..@@##@@...കേറ്റും ഞാന്‍.. ആരാന്നാടാ..തെണ്ടി, ആരോടാടാ കളിക്കുന്നേ..പട്ടി..@@##@@.. അവള്‍ടെ അമ്മേടെ..@@"
ഉറക്കത്തിന്നിടയില്‍ വീരശൂര പരാക്രമങ്ങളിലായിരുന്നു അയാള്‍. കേട്ടാലറക്കുന്ന വികട സരസ്വതി നാവിന്‍ തുമ്പില്‍ വിളയാടുന്നു, തന്‍റെ ആരാധ്യ പുരുഷന്‍റെ യഥാര്‍ത്ഥ രൂപം കണ്ട് അന്തംവിട്ടു നിന്ന ഭാര്യയും മോളും അന്നുവരെ കേട്ടിരിക്കാന്‍ യാതൊരു വിധ സാധ്യതയുമില്ലാത്ത കടുത്ത പച്ചത്തെറിക്കൂട്ടുകളുടെ സമ്പൂര്‍ണ വെടിക്കെട്ട്‌ കേട്ട് ആകെ ഭയന്നു പോയിരുന്നു. ഞാന്‍ അയാളെ ഒന്ന് തൊട്ടുവിളിച്ചപ്പോള്‍ എന്തൊക്കെയോ പിന്നെയും പുലമ്പിക്കൊണ്ട് അവതാരം ഒന്നു തിരിഞ്ഞു കിടന്നു , അതോടെ ആ ഭരണിപ്പാട്ട് തല്‍ക്കാലം നിലച്ചു.
പന്തം കണ്ട പെരുച്ചാഴിയെ പോലെ കണ്ടതും കേട്ടതുമൊന്നും വിശ്വസിക്കാനാവാതെ വാമഭാഗവും മോളും പ്ലിംഗും പ്ലിംഗ് ..

16 comments:

  1. അത് നന്നായി അല്ലങ്കിലും പുറംമോഡി കാണുമ്പോഴേക്കും മാതൃകയാക്കാന്‍ പറയുന്ന ചിലരുടെയൊക്കെ ശരിക്കുള്ള സ്വഭാവം ഉറക്കത്തിലെ കാണൂ..

    പിന്നെ മേലാല്‍ ഇതു പോലുള്ള കുത്ത് വാക്കുകള്‍ ശ്രീമതിയില്‍ നിന്നും ഉണ്ടായിട്ടുണ്ടാവില്ല എന്നു ഉറപ്പാണ്. അല്ലെ.

    ReplyDelete
  2. ആഹാ... അത് കലക്കീട്ടാ..
    ഉറക്കത്തില്‍ പോലും തെറിയും ദേശ്യവും കാണിക്കുന്ന ഇവന്‍ ഏതു പെര്‍ഫ്യൂം അടിച്ചിട്ടെന്താ കാര്യം..
    കൂതറ ജെന്റില്‍മാന്‍..!!

    ReplyDelete
  3. നന്നായി.
    പുറംമോടിയിലല്ല കാര്യം, സംസ്കാരം ജന്മസിദ്ധം !

    ReplyDelete
  4. കോള്ളാ‍ാം..ടൈയിൻ ജെന്റിൽ മാൻ കഥ

    ഗുണപാടം.” കളസമിട്ടവരെ വിശ്വസിക്കരുത് “

    ഓ.ടോ:

    ഈ പറയുന്ന പാർട്ടി ഉറക്കത്തിൽ എന്തൊക്കെയാ വിളിച്ച് പറയുന്നതെന്ന് അറിയാൻ അലപം കാത്തിരിക്കൂ സുഹൃത്തുക്കളേ..ഞാനൊന്ന് ഫോൺ ചെയ്ത് ചോദിക്കട്ടെ.

    എവിടെ ഇത്താടെ നമ്പർ ..ആ കിട്ടി.. 0091487.....

    അപ്പോൾ കാണാ‍ാം :)

    ReplyDelete
  5. അതേതായാലും നന്നായി. പൊണ്ടാട്ടിയ്ക്ക് അയാളുടെ വിശ്വരൂപം മനസ്സിലാക്കാന്‍ അധിക നേരം വേണ്ടി വന്നില്ലല്ലോ...

    ReplyDelete
  6. ആദ്യത്തെ അഭിപ്രായത്തിനു ഹംസ ഭായിക്ക് നന്ദി
    ശ്രീമതി എവടെ നന്നാവാന്‍ അരണ ബുദ്ധിയല്ലേ അത് അപ്പൊത്തന്നെ മറന്നിരിക്കും!
    കൂതറ: സാക്ഷാല്‍ കൂതറ അയാളാണ്.
    തെച്ചിക്കോടാ സംഗതി സത്യമാണ്
    ഉണ്ണി... ബഷീറേ..അരമനരഹസ്യം .....ആക്കണോ?
    ശ്രീ പൊണ്ടാട്ടി ശെരിക്കും വിരണ്ടുപോയി...ഹ.. ഹ.. ഹ

    ReplyDelete
  7. കാര്യങ്ങളൊക്കെ മനസ്സിലായല്ലോ? മനസ്സിലായില്ലെങ്കിലും തമ്മില്‍ ഭേദം താന്‍ തന്നെയാണെന്ന് പൊണ്ടാട്ടിക്ക് മനസ്സിലായി കാണുമായിരിക്കും അല്ലെ?

    ReplyDelete
  8. മനസ്സിലായിക്കാണും എന്ന് കരുതാം അല്ലെ കൊച്ചുമുതലാളീ?

    ReplyDelete
  9. ഉണര്‍ന്നിരിക്കുമ്പോള്‍ പോലും തെറി ചേര്‍ത്ത് സംസാരിക്കുന്നവര്‍ പ്രവാസികള്‍ക്കിടയില്‍ കാണാം.
    ചാറ്റ് ചെയ്യുമ്പോള്‍ രണ്ട് തെറി വെച്ചില്ലെങ്കില്‍ ചാറ്റിനൊരു കൊഴുപ്പ് കിട്ടില്ലെന്നാണ് പലരുടേയും അവസ്ഥ.

    ReplyDelete
  10. ikka thanneyaanente padachon,

    ReplyDelete
  11. "നടപ്പ് നന്നല്ലാത്തവന്റെ ഉടുപ്പ് നന്നായിട്ട് കാര്യമില്ല" എന്ന് പറയുന്നത് ഇതിനെയാണ്.
    * ഭാര്യെയോ ഭര്‍ത്താവിനെയോ മക്കളെയോ ഒരിക്കലും മറ്റുള്ളവരുമായി താരതമ്യപ്പെടുതരുത്.കുടുംബ പ്രശ്നം ഉണ്ടാവാന്‍ ഇതൊരു പ്രധാന കാരണം.

    ReplyDelete
  12. പൊതുജനം പലവിധം ഉലകില്‍ സുലഭം.. എന്നല്ലേ പഴമക്കാര്‍ പറഞ്ഞുവെചിരിക്കുന്നത്! ഷംസു ഭായ്...
    അങ്ങിനെയും ചിലരുണ്ടാവാം അജ്ഞാതേ...
    കുറുമ്പടി പറഞ്ഞത് പരമാര്‍ത്ഥം..

    ReplyDelete
  13. അങ്ങനെ ഖത്തര്‍ മലയാളം ബ്ലോഗ്ഗേര്‍സിന്റെ ഇടയിലേക്ക്
    ഒരു പുലി കുട്ടിയെ കൂടി കിട്ടിയതില്‍ വളരെ വളരെ സന്തോഷം .......

    ഒട്ടുമിക്ക പുറം മോടിക്കാരുമായും അടുത്ത് കഴിയുമ്പോഴല്ലേ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാവുന്നത് ....
    നീല കുറുക്കന്‍ നിലാവ് കണ്ടപ്പോള്‍ സഹിക്കാനാവാതെ ഓരിയിട്ട പോലെ ചില സാഹചര്യങ്ങളില്‍ യഥാര്‍ത്ഥ സ്വഭാവം പുറത്തു വരും

    ഒരാളെ എത്രത്തോളം അടുത്തറിഞ്ഞു വരുന്നോ അത്രത്തോളം ഇഷ്ടം കുറഞ്ഞു കൊണ്ടുമിരിക്കും എന്നൊരു ഇംഗ്ലീഷ് മൊഴി കേട്ടിട്ടുണ്ട്

    ReplyDelete
  14. "ഒരാളെ എത്രത്തോളം അടുത്തറിഞ്ഞു വരുന്നോ അത്രത്തോളം ഇഷ്ടം കുറഞ്ഞു കൊണ്ടുമിരിക്കും എന്നൊരു ഇംഗ്ലീഷ് മൊഴി കേട്ടിട്ടുണ്ട്"
    സുനീ..ഈ പറഞ്ഞത് നമ്മുടെ കാര്യത്തില്‍ തെറ്റിക്കണം..ട്ടോ!

    ReplyDelete
  15. valare nannaayi........ aashamsakal............

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍