Network Followers

Share this Post

പൂരക്കാഴ്ചകള്‍ .

                  പ്രവാസ ജീവിതത്താല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന ചില കാഴ്ചവട്ടങ്ങള്‍ ..


    തെയ്യവും, തിറയും, കാളിയും, മൂക്കന്‍ ചാത്തനും..അങ്ങിനെ അങ്ങിനെ എത്രയെത്ര മിത്തുകള്‍ .

         കരിങ്കാളിയുടെ വേഷപ്പകര്‍ച്ചകളില്‍ ഭയന്ന്  വിരണ്ടോടിയോളിച്ചിരുന്ന ബാല്യകാലം..

കരിമ്പ്‌,കറുത്തലുവ, ആറാംനമ്പര്‍ , പൊരി, ഉഴുന്നുവട, ഈത്തപ്പഴം..പൂരപ്പറമ്പുകളില്‍ സുലഭമായിലഭിച്ചിരുന്ന കൌമാരദിശയുടെ  മധുരിക്കും ഓര്‍മ്മകളിലേക്ക്..
ബലൂണുകളുടെ വിസ്മയിപ്പിക്കുന്ന നിറങ്ങള്‍ , കാറ്റില്‍ കറങ്ങുന്ന ഏഴു നിറങ്ങള്‍ ചാലിച്ച പമ്പരം.. ..ഓര്‍മ്മകളിലെ ഉത്സവങ്ങള്‍ക്ക് ഇന്നും മങ്ങലേറ്റിട്ടില്ലെന്ന തോന്നല്‍ ..
ആനയും അമ്പാരിയുമായി ഒരു ഉത്സവകാലം കൂടി വിടപറയുന്നു ..

49 comments:

  1. വിട പറയാതെ എന്നെന്നും നിലനിന്നിരുന്നെന്കില്‍ എന്നാശിച്ചു പോകുന്നു.
    കളര്‍ഫുളായ മനോഹരക്കാഴ്ചകള്‍ കൊതിപ്പിക്കുന്നു.

    ReplyDelete
  2. വളരെ സന്തോഷം റാംജിസാബ്

    ReplyDelete
  3. മനോഹരമായ ചിത്രങ്ങൾ

    ReplyDelete
  4. പ്രവാസിക്ക് swantham ജീവിതം തന്നെ നഷ്ട്ടാ pinne എന്തോന്ന് പൂര കാഴ്ച ethaayaalum ഫോട്ടോസ് അടിപൊളി ആയി

    ReplyDelete
  5. സന്തോഷം കണ്ണാ ..
    ആ നഷ്ടങ്ങളില്‍ ഇതൂടെ ഉള്‍പ്പെടുത്തെന്റെ കൊമ്പാ..

    ReplyDelete
  6. നൊസ്റ്റാൾജിക്... പണ്ടൊക്കെ രാവും പകലും പൂരപ്പറമ്പുകളിൽ തേരാപാരാ നടക്കുന്നത് ഓർമവരുന്നു...

    ReplyDelete
  7. ഒരിക്കലും മനസ്സില്‍ നിന്ന് മായാത്ത ചിത്രങ്ങള്‍ ..
    അതി മനോഹരം .... ആശംസകള്‍

    ReplyDelete
  8. ഈ വര്‍ഷവും നാട്ടില്‍ കൂടാന്‍ സാധിച്ചില്ല....

    നല്ല ചിത്രങ്ങള്‍ !

    ReplyDelete
  9. നല്ലൻ ചിത്രങ്ങൾ...ആശംസകൾ.

    ReplyDelete
  10. നല്ല ഫോട്ടോകള്‍
    ആശംസകള്‍

    ReplyDelete
  11. ചിത്രങ്ങള്‍ നന്നായി, മാഷേ

    ReplyDelete
  12. ചിത്രങ്ങൾ മനോഹരം. അവ തരുന്ന ഓർമ്മകൾ അതിലും മനോഹരം........

    ReplyDelete
  13. വെടിക്കെട്ടൂടെ വേണാര്‍ന്ന് സിധീക്ക് ക്ക

    ReplyDelete
  14. ഇതൊക്കെ കണ്ടപ്പോള്‍ ഒന്ന് നാട്ടില്‍ പോയാല്‍ കൊള്ളാമെന്ന് തോന്നി...

    ReplyDelete
  15. ശരിക്കും പൂരപറമ്പില്‍ പോയ പ്രതീതി ,കടകളും ,ആനയും തെയ്യങ്ങളും ,ഇനിയും ഇത് പോലെ ഉള്ള പോസ്റ്റുകള്‍ പ്രതിക്ഷീക്കുന്നു

    ReplyDelete
  16. എവിടുന്നു ഒപ്പിക്കുന്നു ഇതൊക്കെ....
    സംഭവം കലക്കി...

    ReplyDelete
  17. നല്ല ചിത്രങ്ങള്‍, ഇത് പോലെ പൂ‍രപ്പറമ്പില്‍ വള വാ‍ങ്ങാന്‍ എത്ര തവണ പോ‍യിരിക്കുന്നു ചെറുപ്പത്തില്‍. ആ ഓര്‍മ്മയൂടെ ഒരു പോസ്റ്റ് പണ്ട് ഞാന്‍ എഴുതീ‍രുന്നു.
    http://mimmynk.blogspot.in/2011/04/blog-post_26.html നോക്കുമല്ലോ...

    ReplyDelete
  18. നല്ല ചിത്രങ്ങള്‍..വടക്കുള്ള ഈ പൂരകാഴ്ചകളൊക്കെ ഇതേപോലെ പടത്തിലേ കണ്ടിട്ടുള്ളു

    ReplyDelete
  19. ചിത്രങ്ങൾ മനോഹരമായിട്ടുണ്ട് ...ഇതില്‍ തെയ്യം കണ്ടിട്ട് കുറെ നാളായി ...ബാക്കി ഒക്കെ കഴിഞ്ഞ ഉത്സവത്തിനും കണ്ടിരുന്നു ..

    ReplyDelete
  20. സാധാരണ ചിത്രങ്ങളില്‍ നിന്നുംവിത്യസ്ഥമായിരിക്കുന്നു. നല്ല ഫോട്ടോകള്‍. സ്വന്തം ക്യാമറയിലൂടെ തന്നെയാവുമെന്ന് കരുതട്ടെ!.

    ReplyDelete
  21. ഉത്സവകാലം വിട പറയാറായിട്ടില്ല ഇക്കാ. ഇനിയല്ലേ മ്മടെ തൃശൂര്‍ പൂരം വരാന്‍ പോകുന്നെ.....കൊതിപ്പിക്കുന്ന കാഴ്ചകള്‍

    ReplyDelete
  22. അജിത്‌ജീ: സന്തോഷം
    ഫസലുല്‍ : എല്ലാം ഓര്‍മ്മകള്‍ .
    വേണുജീ : തീര്‍ച്ചയായും അതാണ്‌.. .
    ജുവൈരി: വളരെ സന്തോഷം.
    തങ്കപ്പെട്ടാ: കണ്ടതില്‍ സന്തോഷം.

    ReplyDelete
  23. ശ്രീ : കുറെ നാളായി കണ്ടിട്ട്.
    എച്ചുമു: ഓര്‍മ്മകളിലെ ഉത്സവങ്ങള്‍ കൊണ്ടാടാനെ ഇപ്പോള്‍ നിവൃത്തിയുള്ളൂ.
    നവാസ്‌ജീ :ഹ ഹ! അത് കരുതിയിരുന്നതാ ..ഫോട്ടോ കിട്ടിയില്ല.
    ദിവാരേട്ടാ: അപ്പൊവെക്കേഷന്‍ ഇനി എന്നാ?

    ReplyDelete
  24. കവിയൂര്‍ജീ : മനസ്സിന് ഒരു സുഖം ഇതൊക്കെകാണുമ്പോള്‍ .
    കാദു : നമ്മടെ ഗൂഗിള്‍ അമ്മായി വകതന്നെ .
    മുല്ലാ: അന്തകാലം ഓര്‍മ്മകളില്‍ പുളകം തന്നെ,പോസ്റ്റ്‌ ഞാന്‍ നോക്കട്ടെ.
    കുസുമടീച്ചറെ : അപ്പൊ തെക്ക് പൂരപ്പരിപാടി ഒന്നും ഇല്ലേ?

    ReplyDelete
  25. കൊച്ചുമോള്‍ : അപ്പൊ ഉത്സവങ്ങള്‍ ഇപ്പോഴും കാണുന്നുണ്ടല്ലേ? നമ്മളാ കാലമൊക്കെ മറന്നു മോളെ.
    മോമുട്ടിക്കാ : ക്യാമറ ഏതായാലും ഫോട്ടോ നന്നായാല്‍ മതിയല്ലോ!ഏതു?
    അനില്‍ജീ : സത്യം.
    ഹാഷിക്‌::::: : :പറഞ്ഞ പോലെ അതിങ്ങടുത്തല്ലോ !

    ReplyDelete
  26. നല്ല ചിത്രങ്ങള്‍ !

    ReplyDelete
  27. poorakazhchakal sammanichathinu nandi. pinne uthvakalam ennum niram pidikunna, chilapol nanavooruna ormakalanu sammanikuka. chilapol ava ormakalil mathramayi odipoyekam

    ReplyDelete
  28. ഈ ഉപ്പാക്കൊരു ഫോട്ടോ അയച്ചു കൊടുക്കാനും വയ്യ, അപ്പൊ എടുത്തു എവിടെയെങ്കിലും പോസ്റ്റും.എന്നാലും നന്നായിട്ടുണ്ട്.

    ReplyDelete
  29. നല്ല പടങ്ങള്‍, പലതും കണ്ടിട്ടില്ല. കേട്ടിട്ടേ ഒള്ളൂ

    ReplyDelete
  30. നാട്ടിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രങ്ങളിൽ ഒരു വിഭാഗം ചിത്രങ്ങളാണ് ഇവയൊക്കെ. ഒരിക്കലും മനസ്സിൽ നിന്നും തുടച്ചുമാറ്റാനാവാത്തവ....!
    ആശംസകൾ....

    ReplyDelete
  31. പ്രവാസം കൊണ്ട് നഷ്ട്ടപെട്ടു പോകുന്ന പൂര കാഴ്ചകള്‍, ഒത്തിരിയൊത്തിരി കൊച്ചു പൂരങ്ങള്‍ അരങ്ങേറുന്ന ഒരു ഗ്രാമത്തിലെ പൂര നഷ്ടങ്ങളെ താലോലിച്ചുകൊണ്ട്‌.....

    പൂര കാഴ്ചകള്‍ക്ക് ആശംസകളോടെ.

    ReplyDelete
  32. കൈതപ്പുഴ : വളരെ സന്തോഷം.
    സുബൈർ ബിൻ ഇബ്രാഹിം : നന്ദി വീണ്ടും കാണാം .
    ജെയിന്‍ : അഭിപ്രായത്തിനു നന്ദി , ചിത്രങ്ങളില്‍ കണ്ടെന്ടെങ്കിലും നമുക്ക് ആശ്വസിക്കാം .

    ReplyDelete
  33. നെനാസേ : നമ്മടെ രഹസ്യങ്ങള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞാലോടീ പെണ്ണെ ?ആ മോമുട്ടിക്ക എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്ക്യാണെന്ന് അറിയില്ലേ ?
    ഫൌസീ : അപ്പൊ നിങ്ങടെ നാട്ടീല്‍ പൂരമോന്നും ഇല്ലേ ?
    വീകെ ; നന്ദി ,തീര്‍ച്ചയായും തുടച്ചുമാറ്റാനാവാത്തത് തന്നെ .
    സന്തോഷം ഇളയോടാ ..എല്ലാം ഓര്‍മ്മകളില്‍ ഒതുങ്ങി പ്പോവുന്നു ..

    ReplyDelete
  34. തെയ്യവും കരിങ്കാളിയുമൊന്നുമല്ല ഈ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നവരോട് തന്ന്യാ എനിക്ക് പ്രിയം..

    ReplyDelete
  35. താങ്കളുടെ ക്യാമറാ കണ്ണുകളില്‍ പകര്‍ത്തിയ
    പൂരക്കാഴ്ച്ചകള്‍ മനോഹരം
    അന്യം നിന്നുപോകുന്ന നമ്മുടെ കേരള പൈതൃകം
    ഇനി ഇതെല്ലാം ചിത്രങ്ങളില്‍ ഒതുങ്ങുമോ
    അതോ ടുരിസ്ടുകള്‍ക്ക് വേണ്ടിമാത്രം പുനര്‍ നിര്മിക്കപ്പെടുമോ
    ആശംസകളോടെ

    ReplyDelete
  36. മഖ്ബൂല്‍ :അത് തന്ന്യാ എനിക്കും പഥ്യം.സന്തോഷം.
    നൌഷാദ്ഭായ് : വളരെ സന്തോഷം കണ്ടതില്‍ .
    കനകാംബര്‍ജീ : :)

    ReplyDelete
  37. ബലൂണുകളുടെ വിസ്മയിപ്പിക്കുന്ന നിറങ്ങള്‍ , കാറ്റില്‍ കറങ്ങുന്ന ഏഴു നിറങ്ങള്‍ ചാലിച്ച പമ്പരം.. ..ഓര്‍മ്മകളിലെ ഉത്സവങ്ങള്‍ക്ക് ഇന്നും മങ്ങലേറ്റിട്ടില്ലെന്ന തോന്നല്‍ ..

    ReplyDelete
  38. അങ്ങനെതന്നെയല്ലേ മുരളീ ജീ ?

    ReplyDelete
  39. നേന, ഇടുന്ന പോസ്റ്റില്‍ അപ്പൊ തന്നെ

    ഇങ്ങനെ ഉപ്പയെ പെനാല്‍ടി കിക്ക്

    ചെയ്യല്ലേ..ഒരു സാവകാശം കൊടുത്തു

    അടുത്തതില്‍ പോരെ?

    തെയ്യം,കോലങ്ങള്‍,കുടമാറ്റം.പൂരം

    എല്ലാം എനിക്ക് കാഴ്ചകളിലും വായനയിലും

    മാത്രം..പൂരം അടുത്തു അല്ലെ?ഇനി എല്ലാം ഒന്ന്

    നേരിട്ട് കാണാന്‍ ആഗ്രഹം...ചിത്രങ്ങള്‍ക്ക് നന്ദി

    ഇക്ക..(ഇതെവിടെ (നന്ദി) പോവും..നേന തട്ടി എടുക്കുമോ?)

    ReplyDelete
  40. കൂടുതല്‍ വാണിജ്യപരമായി ഇപ്പോഴും ഇതൊക്കെ കാണുന്നുണ്ട്. ആശംസകള്‍

    ReplyDelete
  41. വിന്‍സന്റ് ഭായ് : മോള്‍ പരീക്ഷാചൂടിലായതിനാല്‍ ഇത് എനിക്കുതന്നെ കിട്ടി.
    അഹമ്മദ്‌ഭായ്: തീര്‍ച്ചയായും ,പക്ഷെ ഇതിന്റെ ഒരു സുഖം അതിനു തോന്നുന്നില്ല.

    ReplyDelete
  42. തെയ്യവും തിരയും കാണാന്‍ ഇത് വരെ കഴിഞ്ഞിട്ടില ,,,ആഗ്രഹം ഉണ്ടെങ്കിലും ,.ചിത്രങ്ങള്‍ നന്നായി ,,ആശംസകള്‍ ...

    ReplyDelete
  43. സിയാഫ്‌ ഫോട്ടോ കണ്ടു കൊതിതീര്‍ക്കാം കുറെയൊക്കെ.

    ReplyDelete
  44. ആൾക്കൂട്ടമില്ലാത്ത പൂരമൊരു പൂരാവില്ലാട്ടാ.....
    പിന്നെതെവിടത്തെ പൂരാ...ആനപുറത്തിരിക്കുന്ന കോലമൊക്കെ ശുഷ്കിച്ചൊരു കോലമല്ലാതായി.....ആലവട്ടമെവിടെ???? വെഞ്ചാമരമെവിടെ????
    ഒക്കെ പോട്ടെ ഒന്നു താളം പിടിക്കാൻ...ചെണ്ടമേളമെവിടെ????
    പൂരാണുപോലും...പൂരം...ത്രിശൂർക്കാരടെ പേരുകളയണ പൂരപ്പടങ്ങൾ!!!!!!
    :))

    ReplyDelete
  45. അത് പൂരം വേറെ മോനെ നികുവേ..

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍