Network Followers

Share this Post

"എന്തുകൊണ്ട് നമുക്കാവുന്നില്ല! "

                                        A News 9 Campaign video advt:
ജനങ്ങളെ ബോധവത്ക്കരിക്കാനായി ചിത്രീകരിച്ചതെങ്കിലും ഇതില്‍ കാണുന്നത് തള്ളിക്കളയാനാവില്ല, തിരക്കുകള്‍ക്കിടയില്‍ നാം മനപ്പൂര്‍വ്വം ശ്രദ്ധകൊടുക്കാത്ത ഒരു കാര്യം.
ജലം അമൂല്യമാണ്, നിധിപോലെയാണ്, അതൊരു തുള്ളിപോലും പാഴാക്കരുത്, ഒരു പാട് കേട്ടും കണ്ടും വായിച്ചും അനുഭവിച്ചും നാം ശെരിക്കും മനസ്സിലാക്കി വെച്ചിട്ടുള്ള കാര്യം , പക്ഷെ ഇങ്ങിനെ ഒരു കാഴ്ചയില്‍ നിന്നും നാം മുഖം തിരിച്ചു പോവുന്നതെന്തേ? ഈ ജീവിയുടെ വിവേകം പോലും കാണിക്കാനാവാത്ത
നാം സഹജീവികളോട് നീതി പുലര്‍ത്തുന്നുണ്ടോ? ചിന്തിക്കേണ്ടിയിരിക്കുന്നു.

39 comments:

  1. എന്തുകൊണ്ട് നമുക്കാവുന്നില്ല ,സ്വയം ഓരോരുത്തരും ചോദിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  2. ഇത് ഫേസ് ബുക്കില്‍ കണ്ടിരുന്നു... മനുഷ്യര്‍ ഇത് കണ്ടു നാണിക്കട്ടെ....

    ReplyDelete
  3. ശരിക്കും നാണികേണ്ട കാര്യമാന്ന്‍,

    ReplyDelete
  4. പറയാം അല്ലെ നമുക്ക് അഭിമാന പൂര്‍വ്വം നമ്മുടെ പൂര്‍വികര്‍ കുര ങ്ങ് ആണെന്ന്

    ReplyDelete
  5. കുരങ്ങന്മാരെ നമുക്ക് ഗുരുനാഥന്മാരാക്കാന്‍ സമയമായി!

    ReplyDelete
  6. സഹജീവികളുടെ പ്രശ്നങ്ങളെക്കുറിച്ച് ഏറ്റവും കുറച്ച് ചിന്തിയ്ക്കുന്നവരാണ് മനുഷ്യർ എന്നതുകൊണ്ടാണ് നമുക്ക് ഇത് ആവാത്തത്......

    ReplyDelete
  7. മനുഷ്യര്‍ ഇത് കണ്ടു നാണിക്കട്ടെ..!!!ഹല്ല പിന്നെ :)

    ReplyDelete
  8. തുടരാം ഈ മുന്നറിയിപ്പുകള്‍ ...

    ReplyDelete
  9. സ്വന്തം ശരീരത്തോട്‌ തന്നെ നീതി പുലർത്താത്തവർ സഹജീവികളോട് എങ്ങിനെ പുലർത്തും...?

    ReplyDelete
  10. ബിന്യാമിന്റെ ആടുജീവിതത്ത്തില്‍
    ഒരിറ്റു വെള്ളത്തിനു വേണ്ടി നജീബും കൂട്ടരും അലയുന്നുട്
    അവസ്സാനം സഹയാത്രികന്‍ (ഹക്കീം) വെള്ളം ദാഹം സഹിക്കാന്‍
    പറ്റാതെ മണ്ണ് വാരിത്തിന്നു രക്തം ചര്‍ദ്ദിച്ചു മരിക്കുന്നു
    നോവലില്‍ ഒരുപാട് ഭാഗത്ത് വെള്ളത്തിന്റെ വിലയെക്കുറിച്ച്
    പറയുന്നുണ്ട് . ഈ വീഡിയോ കണ്ടപ്പോള്‍ മരുഭൂമിയില്‍
    ഒരിറ്റു വെള്ളത്തിനു വേണ്ടി അലഞ്ഞ നജീബിനെ ഓര്‍ത്തു പോയി

    www.sunammi.blogspot.com

    ReplyDelete
  11. If he can, Why can't we.'കുരങ്ങന്‍മാരെന്തറിഞ്ഞു വിഭോ'എന്നു പാടി നടക്കുന്ന പരിഷ്കൃതസമൂഹമേ ലജ്ജിക്കുക.

    ReplyDelete
  12. നമ്മള്‍ മനുഷ്യര്‍ ബുദ്ധിജീവികള്‍ ആണല്ലോ. മൃഗങ്ങള്‍ അങ്ങനെയല്ല.

    ReplyDelete
  13. ദേഷ്യം വന്നാൽ പോലും മനുഷ്യനെ കുരങ്ങനെന്നു വിളിക്കരുത്.അത് കുരങ്ങുകൾക്ക് അപമാനമാണ്.

    ReplyDelete
  14. അല്ലെങ്കിലും ഇപ്പോള്‍ മനുഷ്യനു പലതും മൃഗങ്ങളില്‍ നിന്നു പഠിക്കേണ്ടതായുണ്ട്!.പണ്ടു നാം പറഞ്ഞിരുന്ന/കേട്ടിരുന്ന മൃഗീയ സ്വഭാവം ഇന്നു തിരുത്തേണ്ടിയിരിക്കുന്നു.

    ReplyDelete
  15. നാമോരുത്തരും കണ്ടു മനസ്സില്‍ കൊണ്ടു നടക്കേണ്ടത്‌.

    ReplyDelete
  16. ഇനിയെങ്കിലും ഒന്നു ശ്രദ്ധിച്ചെങ്കിൽ....!

    ReplyDelete
  17. ചിന്തിക്കേണ്ട കാര്യം ..!!!

    ReplyDelete
  18. ഇനി വരും യുദ്ധം ജലത്തെച്ചൊല്ലിയായിരിക്കുമത്രെ...!!

    ReplyDelete
  19. @@
    ഒരുതുള്ളി വെള്ളംപോലും വെറുതെ കളയാത്ത കണ്ണൂരാനെ കണ്ടു പഠിക്കൂ മക്കളെ..!

    (യദാ യദാഹി വെള്ളസ്യ ഗ്ലാനിര്‍ ഭവതി പോയസ്സ്യ)

    **

    ReplyDelete
  20. മനുഷ്യൻ പൂർവ്വികരെ നോക്കി പഠിക്കണം.

    ReplyDelete
  21. ജലം അത് അമൂല്യമാണ്‌.
    നാഥന്‍ കനിഞ്ഞേകിയ വിലകല്‍പ്പിക്കാനാകാത്ത അനുഗ്രഹങ്ങളില്‍ ഒന്ന്.
    അടുത്ത നൂറ്റാണ്ടിലെ ലോക യുദ്ധം വെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന മുന്നറിയിപ്പിനെ അവഗണിച്ചുകൂടാ.
    ഈ ഒരു ഓര്‍മ്മപ്പെടുത്തലിനു നന്ദി.

    ReplyDelete
  22. save water - ennu nettiyil ezhuthi ottichondu nadakkendi varum....

    ReplyDelete
  23. പണ്ടൊക്കെ മനുഷ്യരും ഇങ്ങനെ ആയിരുന്നു . പിന്നെ അവനു വിദ്യാഭ്യാസവും വിവരവും നാഗരീകതയും ഒക്കെ വന്നപ്പോളാണ് ഇത്തരം കാര്യങ്ങളില്‍ ഒക്കെ ഒരു സ്വാര്തത വന്നത് . തന്നെയോ തന്റെ കുടുംബത്തെയോ നേരിട്ട് ബാധിക്കുന്ന കാര്യത്തില്‍ മാത്രമേ അവന്‍ ഇടപെടുകയുള്ളൂ .

    ReplyDelete
  24. enikonne parayaanullo...ingane kandaal njaan saadikunnath cheyyumennu urappichu

    ReplyDelete
  25. എല്ലാ പ്രിയപ്പെട്ട മിത്രങ്ങള്‍ക്കും നന്ദി , സന്തോഷം.

    ReplyDelete
  26. ഇത് കണ്ടു സ്വയം ചിന്തിക്കാന്‍ ചിലര്‍ക്കെങ്കിലുമായെങ്കില്‍.. അത്രേം നന്ന്..

    ReplyDelete
  27. ഇസ്മായില്‍ പറഞ്ഞ പോലെ.

    ReplyDelete
  28. ഇത് കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹം.....ഒരു നിമിഷം തിരിഞ്ഞ് നിന്ന് ആ ടാപ്പ് അടയ്ക്കാൻ മനസ്സില്ലാ...... കഷ്ടം....

    ReplyDelete
  29. ഫേസ്ബുക്കിലും കാണുകയുണ്ടായീ.... വിവേകമുള്ളവന്‍ വിവേകി... വിവേകി=മനുഷ്യന്‍.. പക്ഷേ ഇന്ന് നമുക്ക് വിവേകമുണ്ടൊ..? ആര്‍ക്കാ ഒരു നിമിഷം ചിതിയ്ക്കാന്‍; മറ്റുള്ളവര്‍ക്ക്-നാടിന്- ഒക്കെ വേണ്ടിക്കൂടി പ്രവര്‍ത്തിയ്ക്കാന്‍ മനസ്സുണ്ടാവുക.. തുലോം തുച്ഛം തന്നെ... സ്നേഹാശംസകള്‍ ഇക്കാ, ഈ ചിന്തയ്ക്ക്....

    ReplyDelete
  30. പരിണാമത്താൽ പകർന്ന് കിട്ടാതെ പോയ വിവേകം!

    ReplyDelete
  31. വീഡിയോ നേരത്തേ കണ്ടിരുന്നു... എന്ത് പറയാനാ.. കണ്ടില്ലെന്നു നടിക്കുകയാണല്ലോ പലരും പലതും പലപ്പോഴും

    ReplyDelete
  32. namukkellam ithu nanakkedu thanne.......

    ReplyDelete
  33. അത് പ്രത്യേകം പറയേണ്ടതുണ്ടോ ജയകുമാര്ജീ

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍