Network Followers

Share this Post

കുലംകുത്തികള്‍ ഇനിയും വാഴും,വീഴും.

മലബാറിലെ ഫ്യുഡല്‍ വാമൊഴിയില്‍ ഉണ്ടായിരുന്നതും  പഴയ തറവാടുകളുടെ കാര്യത്തില്‍ സംഭവിച്ചപോലെ കാലാന്തരത്തില്‍ അന്യം വന്നുപോയതുമായ  കുലംകുത്തിയെന്ന വാക്കിനെ മലയാളികളുടെ ഓര്‍മ്മയിലേക്ക് വീണ്ടും എത്തിച്ച സംഭവ പരമ്പരകളെയും വ്യക്തിയെയും കുറിച്ച് അറിയാത്തവര്‍  വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും. അടുത്തൊരു കാലം വരെ ശബ്ദതാരാവലിയില്‍ മാത്രം അവശേഷിച്ചിരുന്ന ഇതിന്റെ വാക്കാര്‍ത്ഥം വംശദ്രോഹി എന്നാണ്, തറവാടുകളെയും മറ്റും മുടിപ്പിക്കുന്നവനെ കുളംതോണ്ടി എന്ന് പറയുന്നപോലെ കുലങ്ങളെ അല്ലെങ്കില്‍ വര്‍ഗ്ഗങ്ങളെ കുത്തുന്നവനോ മുടിപ്പിക്കുന്നവനോ ആരോ അവന്‍ കുലംകുത്തി തന്നെ.മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികശൈലി പ്രകാരമുള്ള വര്‍ഗവഞ്ചകന്‍ എന്ന പ്രയോഗത്തിന് പകരം ഒരു പഴയ നാട്ടുവാക്ക് ഓര്‍മ്മകളില്‍ നിന്നും തപ്പിയെടുത്തു നമുക്ക് നീട്ടിതന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട് നന്ദി പറയണം . ആ വാക്കിനെക്കുറിച്ച് അദ്ധേഹത്തിന്റെ വാക്കുകള്‍ തന്നെ നോക്കാം ..
'കുലംകുത്തികള്‍ എന്നാല്‍ കുലദ്രോഹികള്‍ തന്നെ ,കോഴിക്കോട് ഒഞ്ചിയത്ത് ഞങ്ങളുടെ പാര്‍ട്ടിക്കെതിരായി പഴയ പ്രവര്‍ത്തകര്‍ തിരിഞ്ഞ വേളയിലാണ് അങ്ങനെയൊരു പ്രയോഗം ഞാന്‍ നടത്തിയത് , അവിടത്തെ പ്രത്യേക സാഹചര്യത്തെ വിശേഷിപ്പിക്കാന്‍ ഉതകുന്നതയിരുന്നു ആ വാക്ക് , അത് ബോധപൂര്‍വ്വം ഉപയോഗിച്ചതാണോ എന്ന് ചോദിച്ചാല്‍ പ്രസംഗത്തിനിടെ കടന്നുവന്നു എന്ന് പറയുന്നതാവും ശരി , നേരത്തെയും ആ വാക്ക്‌ ഞാന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത്തവണ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രം'
കുലംകുത്തിയെ വാര്‍ത്താ  മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ചേര്‍ന്ന് ആഘോഷമാക്കിയപ്പോള്‍ ഈ വര്‍ഷത്തെ ; ചിലപ്പോള്‍ ഈ ദശാബ്ദത്തിലെതന്നെ താരപദം ഇതായിമാറിയേക്കാം ,അതിന്റെ മുന്നോടിയായി രാഷ്ടീയപരമായി മാത്രമല്ല സമൂഹത്തിലെ ഏതു തുറകളിലും പ്രത്യേകിച്ച് സ്കൂളുകളിലും ക്യാംപസുകളിലും ഈ വാക്കിന്റെ വിളയാട്ടം കണ്ടുതുടങ്ങിയിരിക്കുന്നു , സുഹൃത്തുക്കള്‍ തമ്മില്‍ പറയുന്ന കളിവാക്കുകളില്‍ പോലും കുലംകുത്തി കടന്നുവരുന്നു, നിന്നെ ഞങ്ങള്‍ എടുത്തോളാമെടാ കുലംകുത്തി, പേനക്കള്ളന്‍ കുലംകുത്തിയെ ക്ലാസ്സില്‍ നിന്നും പുറത്താക്കുക എന്നിങ്ങനെ പലയിടങ്ങളിലും കുട്ടികള്‍ പോലും പറയുന്നത് കേള്‍ക്കുന്നു. വിസ്മൃതിയില്‍ നിന്നുള്ള ഒരു വാക്കിന്റെ വമ്പന്‍ തിരിച്ചു വരവായിതന്നെ ഇതിനെ പരിഗണിക്കേണ്ടിയിരിക്കുന്നു. കുലംകുത്തികള്‍ ഇനിയും സമൂഹത്തില്‍ ഉണ്ടായികൊണ്ടേയിരിക്കും അവര്‍ കാലാനുസൃതമായി വാഴുകയും വീഴുകയും ചെയ്യും..അതെല്ലാം നമുക്ക് കാലത്തിന് വിട്ടുകൊടുക്കാം.
 കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ ഈ അടുത്ത കാലത്തായി സംസ്ഥാനത്ത് സംഭവിച്ച രാഷ്ട്രീയകൊലപാതകങ്ങളും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും വാദപ്രതിവാദങ്ങളും ഇനിയും കെട്ടടങ്ങിയില്ലാത്ത ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഒരു പുനര്‍ചിന്തനത്തിനു സമൂഹത്തെ പ്രേരിപ്പിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.
രാഷ്ടീയ പ്രവര്‍ത്തനമെന്നാല്‍ സമൂഹനന്മക്കും പുരോഗതിക്കുമുള്ളതാണല്ലോ! ആശയങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തിയായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍ സ്ഥാപിതമായ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഏതൊരു പൌരനും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്രവും നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. ആശയപരമായ ഭിന്നിപ്പുകള്‍ ഒഴിവാക്കാവുന്ന ഒന്നല്ല. ഭിന്നാഭിപ്രായങ്ങളില്‍ നിന്ന് ശെരിതെറ്റുകള്‍ കണ്ടെത്തുന്നത് സമൂഹത്തിന്റെ പൊതുസ്വഭാവമാണ്താനും , അഭിപ്രായസ്വാതന്ത്ര്യം നമ്മുടെ ഭരണവ്യവസ്ഥയില്‍ വളരെ ശക്തമായി പ്രതിപാദിക്കുന്ന വകുപ്പാണ്, അഭിപ്രായ ഭിന്നതയുള്ളവരുടെ വായ മൂടിക്കെട്ടിയോ ജീവനെടുത്തോ ഏതെങ്കിലും ആശയങ്ങള്‍ വിജയിപ്പിക്കാമെന്നോ നിലനിറുത്താമെന്നോ കരുതുന്നത് വ്യര്‍ഥമാണെന്നും അതിന് ചരിത്രപരമായ അടിസ്ഥാനമില്ലെന്നും തറപ്പിച്ചു തന്നെ  പറയാനാവും. വിട്ടുവീഴ്ചകളില്ലാത്ത നിയമ നടപടികളാണ് ഈ കടുത്ത അനീതികള്‍ക്കെതിരെ സ്വീകരിക്കേണ്ടത്, പക്ഷെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും അനുസരിച്ചാണ് കൊലപാതക രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത്.
എന്തിനീ അറുംകൊലകള്‍ എന്ന ചോദ്യത്തിനു ഉത്തരം തേടുമ്പോള്‍ കണ്ടെത്താനാവുന്നത് വ്യക്തിവിദ്വേഷങ്ങളോ നീചവും നിന്ദ്യവുമായ  മാര്‍ഗ്ഗങ്ങളിലൂടെ അധികാരമുറപ്പിക്കാനുള്ള ശ്രമങ്ങളോ ആയിരിക്കും, അതിന്നായി പ്രസ്ഥാനങ്ങളെയും ആശയങ്ങളെയും ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിഞ്ഞേ മതിയാവൂ , ഈ അരാജകവര്‍ഗ്ഗം ഏതൊരു പാര്‍ട്ടിയുടെയും ശാപമായി രംഗത്തുണ്ട്, അതിനു കൊടിയോ വര്‍ഗ്ഗ വര്‍ണ്ണ നിറവ്യത്യാസങ്ങളോ ഇല്ലതന്നെ .
ലോകചരിത്രങ്ങള്‍ സമാധാനത്തിന്‍റെയും സ്നേഹത്തിന്റെയും മാത്രമല്ല ചോരചിന്തിയ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും കൂടിയാണെന്ന്  ചരിത്രമറിയാവുന്ന ഏതൊരാളും സമ്മതിക്കും, ഇക്കാര്യത്തില്‍ രാഷ്ടങ്ങള്‍ മാത്രമല്ല ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുന്ന മതങ്ങള്‍ പോലും തുല്യ പങ്കാളികളാണെന്നതും വൈപരീത്യം തന്നെ. മനോ വൈകല്യങ്ങളില്ലാത്ത ഓരോ പൂര്‍ണ്ണ മനുഷ്യനും സ്വാഭാവികമായി കാംക്ഷിക്കുന്നത് സമാധാനമുള്ള ജീവിതമാണ്, അവര്‍ ചോരച്ചാലുകളെയും അതിക്രമങ്ങളെയും ഭീതിയോടെ വീക്ഷിക്കുന്നു. ആശയങ്ങളുടെ പതാക പുതപ്പിച്ച് അവസരങ്ങള്‍ക്കനുസരിച്ച് ഏതു കൊലയേയും ന്യായീകരിക്കുന്നത് ചരിത്രവും ഒപ്പം വര്‍ത്തമാനവുമാകുന്നതാവട്ടെ നമ്മുടെ ഗതികേടും!
 പൌരന്മാര്‍ക്ക് സ്വൈരജീവിതം പ്രദാനം ചെയ്യുകയെന്നത് ഭരണകൂടത്തിന്‍റെ ബാധ്യതയും കടമയുമാണ്, ആ അടിസ്ഥാന കടമകള്‍ നിറവേറ്റുമ്പോഴാണ് ഭരണകൂടങ്ങള്‍ മികച്ചതാകുന്നത്.
അതിക്രമങ്ങളും കൊലപാതകങ്ങളും മാധ്യമങ്ങള്‍ക്ക് ആഘോഷങ്ങളാക്കാന്‍ അനുവദിച്ചുകൂടാ , കാരണം കൊലക്കത്തികള്‍ക്ക് ഇരയാകുന്നവരുടെ മാതാപിതാക്കളും ഭാര്യമാരും മക്കളും സഹോദരങ്ങളും പച്ചയായ മനുഷ്യരാണ്. സാമൂഹ്യനീതി നിഷേധങ്ങളിലൂടെ ഇവരില്‍ നിന്നാണ് അശാന്തിയുടെ അതൃപ്തി നിറഞ്ഞ നിഷേധികളായ ഒരു തലമുറ പിറവിയെടുക്കുക. അവരുടെ മനോഗതികള്‍ സമൂഹം തിരിച്ചറിയാത്തതാണ് തുടര്‍ന്നുള്ള അതിക്രമങ്ങളിലേക്കും അശാന്തികളിലേക്കും നയിക്കുന്നത്.
കൈകളില്‍ രക്തക്കറയുള്ള ഒരപരാധിയും രക്ഷപ്പെടരുത് , ഏതു തത്വശാസ്ത്രത്തിന്റെ പേരിലായാലും ഒരു കൊലപാതകവും ന്യായീകരിക്കപ്പെടുകയും ചെയ്തുകൂടാ. ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ഭരണകൂടമാണ്.

50 comments:

  1. എന്തിനീ അറുംകൊലകള്‍ എന്ന ചോദ്യത്തിനു ഉത്തരം തേടുമ്പോള്‍ കണ്ടെത്താനാവുന്നത് വ്യക്തിവിദ്വേഷങ്ങളോ നീചവും നിന്ദ്യവുമായ മാര്‍ഗ്ഗങ്ങളിലൂടെ അധികാരമുറപ്പിക്കാനുള്ള ശ്രമങ്ങളോ ആയിരിക്കും, അതിന്നായി പ്രസ്ഥാനങ്ങളെയും ആശയങ്ങളെയും ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിഞ്ഞേ മതിയാവൂ

    ReplyDelete
  2. ഇനിയും ചോര വീഴും
    പുള്ളിപ്പുലിയ്ക്ക് അതിന്റെ ത്വക്ക് മാറ്റുക സാധ്യമല്ലല്ലോ.

    ReplyDelete
    Replies
    1. എല്ലാം സഹിക്കാനും പൊറുക്കാനും കഴിവുള്ള പൊതുജനമെന്ന കഴുതകള്‍ ഉണ്ടല്ലോ അജിത്‌ജീ

      Delete
  3. പോസ്റ്റ്‌ നന്നായിട്ടുണ്ട് എങ്കിലും കാലികപ്രസക്തി ഇല്ലാതെ പോയത് പോലെ തോന്നുന്നു. ഇത്തരം വിഷയങ്ങള്‍ കൊലപാതക ആഘോഷ സമയത്ത് ആയിരുന്നെങ്കില്‍ ഒന്ന് വെറുതെ ആശിച്ചു പോയി. അപ്പോഴായിരുന്നു ഇതിനു കൂടുതല്‍ യോജിക്കുന്ന സമയം.

    ReplyDelete
    Replies
    1. കുലംകുത്തിയെന്ന വാക്കിനെക്കുറിച്ച് എഴുതിതുടങ്ങിയതാണ്, അത് അവസാനം ഇങ്ങനെ ആയിപ്പോയതാണ്. പിന്നെ ഈ വിഷയത്തിനു അവസാനമുണ്ടാകുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാതായിരിക്കുന്നു. അഭിപ്രായത്തിനു നന്ദി.

      Delete
  4. മനുഷ്വത്വത്തേക്കാൾ സ്വന്തം കൂട്ടാളികളുടെ വിജയവും സംഘടനകളുടെ നില നിൽ‌പ്പും ലക്ഷ്യമാക്കുന്നവരുള്ളിടത്തോളം കാലം കൊല തുടർന്നു കൊണ്ടേയിരിക്കും..അരുംകൊലകൾക്കെതിരെ ജാതിമതവർഗ്ഗ ഭേദമന്യേ പ്രതികരിക്കുന്ന ഒരു സമൂഹം ഉയരേണ്ടിയിരിക്കുന്നു..

    ReplyDelete
    Replies
    1. "അരുംകൊലകൾക്കെതിരെ ജാതിമതവർഗ്ഗ ഭേദമന്യേ പ്രതികരിക്കുന്ന ഒരു സമൂഹം ഉയരേണ്ടിയിരിക്കുന്നു.." ഇത് എളുപ്പത്തില്‍ സംഭവിക്കാവുന്ന ഒന്നല്ല,സമൂഹം ഒറ്റക്കെട്ടാവുന്ന ഒരുകാലം സ്വപ്നം കാണാനേ ഇപ്പോഴാവൂ മുനീര്‍. .എങ്കിലും നമുക്ക് പ്രതീക്ഷ കൈവിടാതിരിക്കാം അല്ലെ!

      Delete
  5. “ഇക്കാര്യത്തില്‍ രാഷ്ടങ്ങള്‍ മാത്രമല്ല ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുന്ന മതങ്ങള്‍ പോലും തുല്യ പങ്കാളികളാണെന്നതും വൈപരീത്യം തന്നെ.“

    ReplyDelete
    Replies
    1. പ്രത്യേകിച്ചൊരു മതത്തെയും ഉദ്ധേശിച്ചല്ല; അങ്ങനെയാണല്ലോ ചരിത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌ സജീംഭായ് -കണ്ടതില്‍ സന്തോഷം.

      Delete
  6. മറ്റൊരു കാര്യം കൂടി. ഈ കുലം കുത്തികൾ എന്നാൽ കുലം കുത്തികൾ തന്നെ കേട്ടോ! അക്കാര്യത്തിൽ സ.പിണറായി വിജയനു ശക്തമായ പിന്തുണ.

    ReplyDelete
    Replies
    1. അതങ്ങനെതന്നെ..അക്ബര്‍ ഭായിയുടെ കമ്മന്റ് കണ്ടോ!

      Delete
  7. ആശയപരമായ എതിർപ്പുകളെ, ജീവൻ തന്നെ ഇല്ലാതാക്കി അവസാനിപ്പിക്കുന്നത് മനുഷ്യവംശത്തിന്റെ എക്കാലത്തേയും രീതിയാണ്.

    ReplyDelete
    Replies
    1. മാറ്റം അനിവാര്യമായൊരു രീതിയെന്നും അടിവരയിട്ടു പറയണം എച്ചുമു.

      Delete
  8. കുലം‌ കുത്തികൾ എല്ലായ്പ്പോഴും ഉണ്ടാവാം..
    അവരെ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്യുന്നത് ശുദ്ധ കാടത്തരം..

    ReplyDelete
    Replies
    1. തീര്‍ച്ചയായും വീകെ- പക്ഷെ അതിന്നൊരു പ്രതിവിധി!

      Delete
  9. ന്യായങ്ങള്‍ അന്യായങ്ങളായി പുറത്ത്‌ വരുന്നതും കൊലകള്‍ക്ക് കാരണമാകുന്നു. ലേഖനത്തില്‍ സൂചിപ്പിച്ചത്‌ പോലെ രക്തക്കറ പുരണ്ട ഒരപരാധിയും രക്ഷപ്പെടരുത്, ഒപ്പം നിരപരാധികള്‍ ശിക്ഷിക്കപ്പെടാനും പാടില്ല. അതിന് തന്റേടമുള്ള ഒരു ഭരണകൂടം ഉണ്ടാകേണ്ടിയിരിക്കുന്നു. അതുണ്ടാകും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.

    ReplyDelete
    Replies
    1. കഴിഞ്ഞ അറുപത്തഞ്ചു കൊല്ലമായി നമ്മള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതല്ലേ..ഇനിയും തുടരാം അല്ലെ?..സന്തോഷം റാംജീസാബ്.

      Delete
  10. അര്‍ഹിക്കുന്ന ശിക്ഷ പല കുറ്റകൃത്യങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ ലഭിക്കുന്നില്ല എന്നത്, കുറ്റകൃത്യങ്ങളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിക്കാന്‍ ഇടവരുത്തുന്നു. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെങ്കില്‍ തന്നെ, സ്വന്തം നിലനില്‍പ്പ്‌ അവതാളത്തിലായിട്ടുള്ള ഇന്നത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ ബാധ്യത എത്രമാത്രം നിര്‍വ്വഹിക്കും എന്നത് സാധാരണക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളോ. സാധാരണക്കാരായിട്ടുള്ള ജനങ്ങള്‍ ഏറ്റെടുത്തു ഈ ദൌത്യം സ്വന്തം കുടുംബത്തില്‍നിന്നും, മക്കളില്‍നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. മക്കളെ പഠിപ്പിച്ചു വലിയ ഉദ്യോഗസ്ഥന്മാരാക്കണം എന്ന് ആഗ്രഹിക്കുന്നതോട് കൂടെത്തന്നെ, ദയയും കാരുണ്യവും സാഹോദര്യവും കാത്തു സൂക്ഷിക്കുന്ന ഒരു മനുഷ്യ സ്നേഹിയും കൂടി ആകണം എന്ന് ഓരോരുത്തരും ആഗ്രഹിക്കുകയും. നിരന്തരമായി അതിനുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും അവര്‍ക്ക് കൊടുക്കല്‍ നമ്മുടെ ബാധ്യതയായി നമ്മള്‍ കാണലും അനിവാര്യമായിരിക്കുന്നു. അങ്ങിനെ, എന്‍റെ മക്കളെങ്കിലും ഈ ക്രൂര വിനോദങ്ങളില്‍, ഭാവിയി ല്‍ ഭാഗമാവില്ല എന്ന് ഓരോരുത്തരും ഉറപ്പു വരുത്തുന്നിടത്ത്നിന്ന് തുടങ്ങുന്നു ആ ദൌത്യനിര്‍വഹണം.

    ReplyDelete
    Replies
    1. "അര്‍ഹിക്കുന്ന ശിക്ഷ പല കുറ്റകൃത്യങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ ലഭിക്കുന്നില്ല എന്നത്, കുറ്റകൃത്യങ്ങളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിക്കാന്‍ ഇടവരുത്തുന്നു"
      അടിവരയിട്ടു പറയേണ്ട കാര്യമാണ് അഷറഫ്‌ജീ..നമുക്ക് കാത്തിരിക്കാം പ്രതീക്ഷകളോടെ.

      Delete
  11. യഥാര്‍ത്ഥ കുലം കുത്തി ആരെന്നറിയാന്‍ അത് പറഞ്ഞവന്‍ കണ്ണാടിയില്‍ നോക്കിയാല്‍ മതി. TP യുടെ കുടുംബത്തിനു വേണ്ടി പിരിച്ച ഫണ്ട് കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ 15 പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ സ്വന്തം കുലം മുടിക്കുന്നവര്‍ ആരാണ്. ?

    ReplyDelete
    Replies
    1. വാളെടുത്തവന്‍ ....അത്രേയുള്ളൂ അക്ബര്‍ഭായ്..ഈ പോക്ക് പോയാല്‍ ഇനിയും പലതും കാണേണ്ടി വരുമെന്ന് തോന്നുന്നു.

      Delete
  12. ആശയത്തിന്റെ പേരിലുണ്ടാകുന്ന പ്രശ്നങ്ങള്‍ , അല്ലെങ്കില്‍ നിലപാടുകളെ ചോദ്യം ചെയ്യപ്പെടുന്നത് ഒരു പാര്‍ട്ടിക്കും സഹിക്കാനാവുന്നില്ല. അതിനെ കായികമായി നേരിടുന്നു. തുടച്ചു നീക്കപ്പെട്ടാല്‍ ആശയവും ആദര്‍ശവും അതോടെ തീരും എന്ന് കരുതുന്നു. അതുനടപ്പാക്കുന്നു. മുംപെയ്യം ഇല്ലാത്ത വിധം രാഷ്ട്രീയരംഗം കൊലപാതകവും അക്രമവും നിറഞ്ഞ ഒരു മേഖല ആയി മാറുന്നു. ഇത് തുടരുക തന്നെ ചെയ്യും. അങ്ങിനെ ആവരുതെ എന്ന് പ്രാര്‍ഥിക്കാം. ഒരു നല്ല നാളേക്ക് വേണ്ടി

    ReplyDelete
    Replies
    1. തീര്‍ച്ചയായും നമുക്കതെ ചെയ്യാനുള്ളൂ ..അതിനെ ഇപ്പോള്‍ കഴിയൂ ..കണ്ടതില്‍ സന്തോഷം.

      Delete
  13. കൈകളില്‍ രക്തക്കറയുള്ള ഒരപരാധിയും രക്ഷപ്പെടരുത് , ഏതു തത്വശാസ്ത്രത്തിന്റെ പേരിലായാലും ഒരു കൊലപാതകവും ന്യായീകരിക്കപ്പെടുകയും ചെയ്തുകൂടാ

    ReplyDelete
    Replies
    1. തീര്‍ച്ചയായും അങ്ങിനെതന്നെ റോസിലിമേഡം.

      Delete
  14. രാഷ്ടീയ പ്രവര്‍ത്തനമെന്നാല്‍ സമൂഹനന്മക്കും പുരോഗതിക്കുമുള്ളതാണല്ലോ! ആശയങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തിയായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.


    ആരോട് പറയാന്‍ ?
    ആര് കേള്‍ക്കാന്‍ ?

    ReplyDelete
    Replies
    1. ആരോട് പറയാന്‍ ?
      ആര് കേള്‍ക്കാന്‍ ?
      ഇതാണ് നമ്മുടെ പ്രധാന പ്രശ്നം മെയ്‌ഫ്ലവര്‍

      Delete
  15. ഈയടുത്ത് ജയിലില്‍ വെച്ചു നടന്ന ഒരു TV പ്രോഗ്രാമില്‍ ജയിലിനുള്ളിലെ ഒരാള്‍ പറഞ്ഞു. "സാഹചര്യങ്ങള്‍ അല്ലെങ്കില്‍ കയ്യബദ്ധം മൂലം ഒരാളെ കൊല്ലേണ്ടി വന്നവനാണ് ഞാന്‍. അതില്‍ ഒരു പാടു പശ്ചാത്താപിക്കുന്നു. പക്ഷെ , രാഷ്ട്രീയ കൊലപാതകത്തിനെ പേരില്‍ വന്നവര്‍ നെഞ്ചും വിരിച്ചു പുറത്ത് പോകുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടുന്നത് രണ്ടു നീതി ആണെന്ന് പറയേണ്ടി വരും." ഒരര്തത്ത്തില്‍ അത് സത്യമാണെന്ന് തന്നെ പറയേണ്ടി വരും.

    ReplyDelete
    Replies
    1. അതെ ജെഫു ഇവിടെ ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും നീതി വ്യത്യസ്ത തലങ്ങളിലാണ് ,നമ്മുടെ ഭരണ വ്യവസ്ഥയുടെ പ്രധാന പാളിച്ചയും അതുതന്നെയല്ലേ!

      Delete
  16. കൊലപാതകം ന്യായീകരിക്കാൻ കഴിയില്ല, തീർച്ച. പക്ഷെ പോസ്റ്റിനൊപ്പം കൊടുത്ത ചിത്രം ഒരു വിരോധാഭാസമായി തോന്നുന്നു. അതൊരു സംഘടനയുടെ പോസ്റ്റരിൽ വന്ന ചിത്രമാണല്ലോ... കൈ വെട്ടു മുതൽ കഴുത്തു വെട്ടു വരെ ശീലമാക്കിയ, രാഷ്ട്രീയ മുഖം മൂടിയിൽ മറഞ്ഞിരിക്കുന്ന തീവ്രവാദ സംഘടനയുടെ. ആ പോസ്റ്റർ പ്രരിപ്പിച്ചതിനു ശെഷവും അവരുടെ വിദ്യാർഥി സംഘടന ഒരു വിദ്യാർത്ഥിയെ കൊന്നു. അപ്പോൾ പിന്നെ ഈ അക്രമ വിരുദ്ധതയൊക്കെ വെറും വേശ്യയുടെ ചാരിത്ര്യപ്രസംഗം, അല്ലാതെന്ത്?

    ReplyDelete
    Replies
    1. എന്റെ പ്രിയ ഡോക്ടറെ.. ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയ ഒരു ഫോട്ടോ പോസ്റ്റിനു ചേര്‍ന്നതെന്ന് തോന്നിയതിനാല്‍ ചേര്‍ത്തെന്നു മാത്രം.അതൊരു തീവ്രവാദ സംഘത്തിന്‍റെ പോസ്റ്ററില്‍ വന്നതാണെന്ന് എനിക്ക് അറിയില്ലായിരുന്നു,അങ്ങിനെയുള്ളതോന്നും ഞാന്‍ ശ്രദ്ധിക്കാറില്ല എന്ന് വെച്ചാല്‍ അത്തരം പ്രസ്ഥാനങ്ങളോട് തീരെ താല്‍പര്യമില്ല എന്നത് തന്നെ.ഞാന്‍ അത്തരം ഒരു സംഘടനയുടെയും അനുഭാവിയോ പ്രവര്‍ത്തകനോ അല്ലെന്ന് തുറന്ന മനസ്സോടെ അറിയിക്കട്ടെ. എന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ആ ഫോട്ടോ ഇടയായതില്‍ വളരെ ഖേദമുണ്ട്,ക്ഷമിക്കുക,ഇനിയിപ്പോള്‍ അത് ഒഴിവാക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ!കിട്ടേണ്ടത് എനിക്ക് കിട്ടിയല്ലോ? താങ്കളുടെ ടിഗ്നിറ്റിക്ക് അനുസരിച്ചൊരു അഭിപ്രായം കാണാന്‍ കഴിയാത്തതില്‍ വല്ലാത്ത വിഷമവും തോന്നുന്നു -ഇവിടെ കണ്ടതില്‍ സന്തോഷം.

      Delete
  17. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    ReplyDelete
    Replies
    1. നോക്കട്ടെ അഭിപ്രായം അവിടെ കുറിക്കാം.

      Delete
  18. The article is very good.
    But one thing... have you heard yesterdays speech of Pinarayi Vijayan against the Police Officers in Kannur.... You think they are going to stop this.....
    I don't think. Because of this issue of Chandrasekharan, they will wait for an year or so... after that you can expect one more....

    ReplyDelete
    Replies
    1. എന്തുചെയ്യാം സുരേഷ് നമ്മുടെ നാടിന്റെ ഗതിയോര്‍ത്തു സങ്കപ്പെടാനല്ലാതെ..

      Delete
  19. ഈ വക പോസ്റ്റുകളൊക്കെ വായിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാവുന്നു -രാഷ്ട്രീയം തീരെ ശെരിയല്ല,അത്രതന്നെ

    ReplyDelete
    Replies
    1. ഞാന്‍ നേനക്കുട്ടിയെ ശക്തമായി പിന്‍താങ്ങുന്നു
      ജയ് ജയ് നേനക്കുട്ടി

      Delete
    2. ഓ..നിന്റെയൊരു അഭിപ്രായത്തിന്റെ കുറവുണ്ടായിരുന്നെടി ചേനെ..

      Delete
    3. ഈ കാര്യത്തില്‍ ഞാനും നേനൂസിനെ പിന്‍താങ്ങുന്നു

      Delete
  20. കൈകളില്‍ രക്തക്കറയുള്ള ഒരപരാധിയും രക്ഷപ്പെടരുത് , ഏതു തത്വശാസ്ത്രത്തിന്റെ പേരിലായാലും ഒരു കൊലപാതകവും ന്യായീകരിക്കപ്പെടുകയും ചെയ്തുകൂടാ. ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ഭരണകൂടമാണ്.ഇതിന്റെ അവസാന വാക്ക് എനിക്ക്, മാറ്റേണ്ടതായി തോന്നുന്നൂ..ഭരണ കൂടമല്ലാ ഉണർന്ന് പ്രവര്‍ത്തിക്കേണ്ടത്‘നമ്മളാണ്’ നമ്മളെന്നാൽ ജനം...(ജനം ഇനിയും കഴുതകളാകരുത്).........

    ReplyDelete
    Replies
    1. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും രണ്ടു തട്ടുകളിലായിപ്പോയില്ലേ ചന്തുജീ! പൊതുജനം എത്ര അലമുറയിട്ടു കരഞ്ഞാലും കണ്ണ് തുറക്കാത്ത ഭരണവര്‍ഗ്ഗത്തിനു മുന്നില്‍ ജനം എന്നും കഴുതകള്‍ തന്നെ.ഭരണവര്‍ഗ്ഗമെന്ന ബലവാന്മാരുടെ പക്കല്‍ നിന്നും നീതി ഇരന്നു വാങ്ങേണ്ട ഗതികേടിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് തോന്നുന്നു.

      Delete
  21. കൊലകളും അക്രമങ്ങളും എതിര്‍ക്കപ്പെടേണ്‌ടത്‌ തന്നെ, വിപ്ളവത്തിലൂടെ ലോകത്ത്‌ ഫലങ്ങളും ദോഷ ഫലങ്ങളും ഉണ്‌ടായിട്ടുണ്‌ട്‌. രാജ്യ നന്‍മക്ക്‌ കാരണമായി രക്ത രൂക്ഷിത വിപ്ളവങ്ങള്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കാറുണ്‌ട്‌. കേവലം വ്യക്തി വിരോധത്തിനും, ചെറിയ നീക്കു പോക്കുകള്‍ക്കുമാറി അറവ്‌ കത്തിക്കിരയാക്കുന്നവരെ പുറം തള്ളുക തന്നെ വേണം... കുലം കുത്തിയെന്ന വാക്കിനെ പൊടി തട്ടിയെടുത്ത്‌ മലയാളികള്‍ക്ക്‌ സമര്‍പ്പിച്ച സഖാവിന്‌ അഭിനന്ദനങ്ങള്‍ നേരാം... പുള്ളി ഒരു ആണ്‍ കുട്ടിയാണ്‌.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി മൊഹീ.

      Delete
  22. അഭിപ്രായത്തിനു നന്ദി മൊഹീ.

    ReplyDelete
  23. ഈ ലേഖനത്തിന് കാലിക പ്രസക്തി എങ്ങനെ നഷ്ടപെടാന്‍?
    ഇത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലല്ലോ?ഉടനെ തീരുന്നതും
    അല്ല...ഒരു തുടര്ക്കഥയിലെ ഒരു അധ്യായതിന്റെ അവലോകനം
    മാത്രം...ചിന്തിപ്പിക്കുന്ന വരികള്‍ തന്നെ...

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി സുഹൃത്തേ.നമ്മുടെ വിധി അല്ലാതെന്തു പറയാന്‍!

      Delete
  24. ഇന്ന് നിലനില്‍പ്പിനു വേണ്ടി രാഷ്ട്രീയപ്പാര്‍ട്ടികള്‍ നെറികേടിന്റെ ഏതറ്റം വരെയും പോകുന്നത് നാളെ ഒരുപക്ഷെ വേറൊരു വിപ്ലവത്തിന് തുടക്കമിടുമായിരിക്കും.. കാത്തിരുന്നു കാണുക തന്നെ

    ReplyDelete
    Replies
    1. അതെ കാത്തിരിക്കാം കാണാം അല്ലാതെന്തു ചെയാന്‍ !

      Delete
  25. കുലം കുത്തികള്‍ എന്ന് പണ്ടൊന്നും ഞാന്‍ കേട്ടിട്ടില്ലായിരുന്നു അതുകൊണ്ട് ആദ്യം അതുകേട്ടപ്പോള്‍ അങ്ങിനെ പറഞ്ഞാല്‍ എന്താ എന്ന് സത്യത്തിനു എനിക്കറിയില്ലായിരുന്നു ...

    ReplyDelete
    Replies
    1. ഇനി എന്തൊക്കെ കേള്‍ക്കാന്‍ കിടക്കുന്നു കൊച്ചുമോള്‍ ..കണ്ടതില്‍ സന്തോഷം.

      Delete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍