Network Followers

Share this Post

ഭ്രാന്ത്‌


ഒരു കൊച്ചു വളപ്പൊട്ടിനുള്ളില്‍ കുടുങ്ങിക്കിടന്ന കുഞ്ഞുസൂര്യനെ കണ്ടെത്തി ആകാശത്ത് പ്രതിഷ്ടിച്ചശേഷം ..
വിളറി ശോഷിച്ച് ഒരു കുപ്പത്തൊട്ടിയില്‍ വീണ്‌കിടക്കുകയായിരുന്ന ചന്ദ്രബിംബത്തെയും മോചിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു ..
വിശാലമായൊരു മൈതാനത്ത് പൊടിമൂടിക്കിടന്ന നക്ഷത്രകുഞ്ഞുങ്ങളെ ഒന്നൊന്നായി പെറുക്കിയെടുത്ത്‌ വാനത്തെക്കെറിഞ്ഞു പിടിപ്പിക്കുവാനുണ്ടായ പ്രയാസം നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലുമാവില്ല.
അതെല്ലാം കഴിഞ്ഞിട്ടിപ്പോള്‍ വര്‍ഷങ്ങള്‍ ഒരുപാടായി , അവരൊക്കെ വലിയ വലിയ പ്രസ്ഥാനങ്ങളായി..
ഇന്നും ഞാനിത് പറയുമ്പോള്‍ നിങ്ങള്‍ ചിരിക്കുന്നു ..ഭ്രാന്തനെന്നു മുദ്രകുത്തപ്പെട്ടവന്‍റെ ജല്‍പനങ്ങള്‍ക്ക് എന്ത് പ്രസക്തി എന്നായിരിക്കും !?
നിങ്ങള്‍ ചിരിച്ചോളൂ ..ഹൃദയം എന്നോ എവിടെയോ കൈമോശം വന്നുപോയ നിങ്ങള്‍ക്ക് അതിനല്ലേ കഴിയൂ ..പക്ഷേ., ഈ ചിരി വികൃതമാണെന്നും വൃത്തിഹീനമാണെന്നും ഞാന്‍ തറപ്പിച്ചു പറയും .
അപകടത്തില്‍ പെട്ടോരാള്‍ പ്രാണന്‍ വെടിയുന്നത് കണ്ടാലും ; ആക്രമികള്‍ ഒരാളെ വെട്ടിമുറിക്കുന്നത് കണ്ടാലും നിസ്സംഗരായി നോക്കിനിന്ന് നിങ്ങള്‍ ചിരിക്കും ; മൊബൈലുകളില്‍ അത് പകര്‍ത്തി ഇമെയില്‍ അയച്ചു രസിക്കും ..
എന്നാല്‍ .., പൈങ്കിളിക്കഥകളിലെ നായികയുടെ  നൊമ്പരം നിങ്ങളുടെ കരളലിയിപ്പിക്കുമെന്നും; അഭ്രപാളികളിലെയും സീരിയലുകളിലെയും സാങ്കല്‍പിക ദുരന്തങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ നിറക്കുമെന്നും ഞാന്‍ പറഞ്ഞാല്‍...!
പക്ഷേ , നിങ്ങളെ കരയിക്കാന്‍ അത്തരമൊരു സൃഷ്ടിവൈകൃതം എന്നെക്കൊണ്ടാവില്ലെങ്കിലും ഒന്നെനിക്ക് ചെയ്യാനാവും ..നീണ്ടു ജടപിടിച്ച എന്‍റെ ഈ താടിക്ക് തീ വെക്കുക , തീനാമ്പുകള്‍ ജീവന്‍ കാര്‍ന്നുതിന്നുന്നതു കണ്ടാലെങ്കിലും നിങ്ങള്‍ ഈ വൃത്തികെട്ട ചിരിയൊന്നു നിരുത്തിയെങ്കിലോ!
അതോ ..!  ഒരു ഭ്രാന്തന്‍റെ മരണത്തിനെന്തു പ്രസക്തി എന്ന ചിന്തയോടെ ആ തീയ്യില്‍നിന്നും ഒരു ബീഡിക്ക് തീ പിടിപ്പിച്ച് നിഷ്ഠൂരമായ ചിരിയോടെ തിരിഞ്ഞു നടക്കുമോ നിങ്ങള്‍ !?

16 comments:

  1. നല്ല പിരാന്താണല്ലോ!

    ReplyDelete
  2. ഇങ്ങനെ ചിന്തിയ്ക്കുന്നവരാണല്ലോ ഇന്ന് ഭ്രാന്തന്മാര്‍... അല്ലേ?

    ReplyDelete
  3. നല്ല ചിന്തയുള്ളവരെ സമൂഹം എന്നും ഭ്രാന്തനെന്നു വിളിച്ചു. വാക്കുകള്‍ക്ക് വല്ലാത്ത തീഷ്ണത... ഇനിയും തൂടരുക, ഞങ്ങള്‍ കാത്തിരിക്കുന്നു

    ReplyDelete
  4. അതെ ഇതാണ് പിരാന്ത് ... പിരാന്തെന്ന് പറഞ്ഞാലും പോര നല്ല മൊരം പിരാന്ത്..

    ReplyDelete
  5. അതെ
    നന്നായി എഴുതിയിരിക്കുന്നു
    എനിക്കും ഭ്രാന്താനെന്ന് ഞാന്‍ എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കാം

    ReplyDelete
  6. ..
    നല്ല പിരാന്തെന്നെ.. :)
    ആശംസകള്‍
    ..

    ReplyDelete
  7. ദപ്പോ ദിദാനല്ലേ പ്രാന്ത് :)

    ReplyDelete
  8. നിക്ക് പ്രാന്തില്ല അതോണ്ടന്നെ... ന്ത് നടനാലും നിക്കെന്താ? :)

    ReplyDelete
  9. ഇത്രേം വലിയ കാര്യങ്ങൾ ചെയ്ത നിങ്ങൾ താടിക്ക് തീ പിടിപ്പിച്ചൊടുങ്ങരുത്. ജനങ്ങൾക്ക് ചിരിക്കാനായി ഇനിയും ജീവിക്കണം. ചിരി കൂടി നിലച്ചാൽ മൊത്തം ഭ്രാന്തായിപ്പോകില്ലേ ഈ ലോകത്തിന് !

    ഭാന്തൻ കഥ കൊള്ളാ‍ാം (ഭ്രാന്തന്റെ കഥ എന്നല്ല )

    ReplyDelete
  10. അലിഭായ് ഉച്ചപ്രാന്ത്..
    ശ്രീ .നമുക്ക് ഇങ്ങിനിയൊക്കെതന്നെ ചിന്തിക്കാം..
    നിലീനം ..വളരെ സന്തോഷം .
    ഹംസ ഭായ്..നിങ്ങള്‍ വന്നില്ലെങ്കില്‍ എനിക്ക് ശെരിക്കും ഭ്രാന്ത് ആകും
    കൂതൂ..ഭ്രാന്താണെന്ന് പ്രത്യേകിച്ച്‌ പറയണോ?
    രവി ..സന്തോഷം പ്രാന്ത് തുടരും
    ഒഴാക്കാ ..വളരെ വളരെ സന്തോഷം
    ജീവി ..എന്താ ഞാന്‍ പറയാ?
    റഫീക്കെ ..ഭ്രാന്ത് !? അത് എന്താണെന്ന് മനസ്സിലായില്ലേ?
    ബച്ചു മോനെ..എത്ര കാലം ? നോ ഗ്യാരണ്ടി!

    ReplyDelete
  11. നന്നായിരിക്കുന്നു.. വായിച്ചപ്പോള്‍ കുറച്ച് ഭ്രാന്തു എനിക്കും ഇല്ലേ എന്ന തോന്നല്‍.

    ReplyDelete
  12. സുശീല്‍..സംശയം വേണ്ട..

    ReplyDelete
  13. ഇതു ഭ്രാന്താണെങ്കില്‍ ഞാനും ഒരു ഭ്രാന്തി.
    വൈകിയതില്‍ ക്ഷമിക്കുക

    ReplyDelete
  14. വൈകിയാലും ഈ ഭ്രാന്ത് കണ്ടല്ലോ അതുമതി കുസുമം ..നന്ദി

    ReplyDelete
  15. സിദ്ദീക്കിന്റെ ധാര്‍മ്മികരോഷം കൊളുത്തിവിട്ട തീജ്ജ്വാലയില്‍ പിടഞ്ഞുവീണ തിക്ത യാഥാര്‍ത്ഥ്യങ്ങളില്‍ ചുഴന്നടിച്ച ചുടുകാറ്റേറ്റാളിയ കനല്‍ക്കട്ടകളില്‍നിന്നും തെറിച്ച സ്ഫുലിംഗങ്ങള്‍ എന്റെ ചേതനയെ, ഭ്രാന്തമായ മസ്തിഷ്കത്തെ, പൊള്ളിച്ചു. എങ്കിലും, സര്‍ഗ്ഗാത്മകതയുടെ തണലില്‍ കനല്‍ക്കട്ടകള്‍ ചാമ്പലായപ്പോള്‍ ഞാനത്‌ എന്റെ കൈവിരലില്‍ നുള്ളിയെടുത്ത്‌ നെറ്റിയില്‍ പൂശി! ധാര്‍മ്മിക രോഷത്താല്‍ ഭ്രാന്തനായ ഞാന്‍ കൊതിച്ചിരുന്ന അനുഭൂതി എനിക്കും പകര്‍ന്നുകിട്ടി.
    ലേഖകന്ന്‌ ഭാവുകങ്ങള്‍!

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍