വര്‍ഷങ്ങളുടെ ഉരുണ്ടുപോക്കിന്നിടയില്‍...
നിയോഗങ്ങള്‍ പോലെ ഒരുപാട് നോവുകള്‍,
കരുണയില്ലായ്മയുടെ കല്ലിച്ച മുഖങ്ങള്‍..
ഊറിയൊഴുകുന്ന ചുടുചോരയാല്‍
ഉള്ളമാകെ കുതിര്‍ന്നപോലെ..
പഴിയും പള്ളും മാത്രം പോംവഴികളാക്കാന്‍
ശീലിച്ചുപോയ അന്യവല്‍കരിക്കപെടുന്ന മനാസ്സ്.
ഇനിയും പിറക്കാന്‍ മോഹങ്ങളില്ലായിരുന്നെങ്കിലെന്നു
ആശിച്ചുപോകുന്ന മൃതി..!
ഈ ഇറയും ദുരയും അകുലതയുടെ
ദീര്‍ഘയാമങ്ങളും...
ദാരുണമായ കുറെ സ്വപ്നങ്ങളും,
വ്യര്‍ഥമാകുന്ന ജിഹ്വാചലനങ്ങള്‍..
ഇടവേളകളുടെ അറുതിയാവുന്ന
പ്രത്യാശയുടെ മരവിപ്പിന്നിടയിലും..
പൂര്‍വ്വനിശ്ചയങ്ങള്‍ പോലെ ..
അമരാനൊരു ശുഭചിന്ത...
നേരാനൊരു നല്ല വാക്ക്...
പിന്നെ.....
മതിഭ്രമങ്ങള്‍...സങ്കല്‍പലോകങ്ങള്‍...
ഈ വരികൾ എനിക്ക് പരിചിതമാണ്. ഈ വരികളിൽ നിന്ന് കടം കൊണ്ട് ഞാൻ എഴുതിയിട്ടുണ്ട്. ഇത് വളരെ മുന്നെ എഴുതിയതാണ്..അല്ലേ !
ReplyDeleteഓടോ:
ReplyDeleteവേഡ് വെരിഫിക്കേഷൻ മാറ്റിയില്ലെങ്കിൽ കാർന്നോരാണെന്ന് നോക്കില്ല. ക്വട്ടേഷൻ ടീമിനു പണിയുണ്ടാക്കല്ലേ ..
സുനേന സ്മരണികയിലെ സാധനമാണ്...ഇപ്പോള്‍ എടുത്തു മറിച്ചപ്പോള്‍ ഇവിടെയും കിടക്കട്ടെ എന്ന് കരുതി.., പിന്നെ കാര്ന്നോന്മാരുടെ പ്രശ്നം തീര്‍ത്തു.
ReplyDelete