വിരഹം ..
ജീവിതചലനങ്ങളെ യാന്ത്രികമാക്കുന്നു.., വിരഹം , വ്യഥകളുടെ ; നൊമ്പരങ്ങളുടെ ഒരായിരം തീതുള്ളികള്‍ ഉള്ളത്തില്‍ വര്‍ഷിക്കുന്നു..
തീവ്രാനുരാഗത്തിന്‍റെ നേരിപ്പോടെരിയുന്ന മനസ്സും കരളുരുകുന്ന മൌനപ്രാര്‍ത്ഥനകളുമായി പ്രവാസിയുടെ ആകമനവും കാത്ത്..
അലക്കുയന്ത്രവും അരവുയന്ത്രവും മറ്റുപലയന്ത്രങ്ങളുടെയും നടുവില്‍ അകത്തളങ്ങളുടെ മനംമടുപ്പിക്കുന്ന ഏകാന്തതയില്‍ ഒരു കൂപമണ്ഡൂകം പോലെ.
നെടുവീര്‍പ്പുകളുടെ ചൂടില്‍ വാടിവീഴുന്ന ദിനങ്ങളില്‍..
എണ്ണിയാലൊടുങ്ങാത്ത നോവുകള്‍ കരളിന് ഭാരം കൂട്ടുന്നു ..
ഇരുള്‍ വീണടിഞ്ഞ വീഥികളിലൂടെ ഏകാന്തതയുടെ ദുരൂഹതകളും പേറി കാതങ്ങള്‍ അനവതി പിന്നിടുമ്പോഴും , ദാഹാര്‍ത്തയായി കുഴഞ്ഞുവീഴാന്‍ തുടങ്ങുമ്പോഴും..
ദൂരെ ..ആശയുടെ കുഞ്ഞുനാളമായി ഒരു മരുപ്പച്ച , ഇഴഞ്ഞെങ്കിലും പിന്നെയും കാതങ്ങള്‍ താണ്ടാന്‍ അത് പ്രചോദനമാകുന്നു .
ആയിരം കൈകള്‍ നീട്ടി തലോടാനെത്തുന്ന ഇളംതെന്നലിന്‍റെ കുളിരും സാന്ത്വനവും അനുഭവിച്ചറിഞ്ഞ് ഹൃദയത്തിലെ സര്‍വത്ര ഭാരങ്ങളും വിഷാദസ്മൃതികളും ആ ശീതളച്ചായയില്‍ ഇറക്കിവെച്ച് ആ ഹരിത തീരത്തിന്‍റെ മാസ്മരികതയില്‍ അലിഞ്ഞ് ഹര്‍ഷോന്മാദമണിയാറുള്ള അസുലഭദിനങ്ങളുടെ അന്ത്യം കുറിക്കാനെത്തുന്ന വേര്‍പ്പാടുകളുടെ ആവര്‍ത്തന മുഹൂര്‍ത്തങ്ങള്‍..
ധന്യനിമിഷങ്ങളും സുന്ദരസ്വപ്നങ്ങളും യാത്രാമൊഴി ചൊല്ലി പിരിയവേ.
നിയോഗങ്ങളായി നോവുകള്‍ വീണ്ടും , പ്രാണന്‍റെ പിടച്ചില്‍ ..ആത്മാവിന്‍റെ വിലാപം..നെഞ്ചില്‍ കുറുകുന്ന സങ്കടങ്ങള്‍ ..നീ അറിയുന്നുവോ പഥികാ..?
വ്യാകുലതയുടെ വിഴുപ്പുഭാണ്ഡവുമായി പൂര്‍വ്വനിശ്ചയങ്ങള്‍ പോലെ..
പിന്നെയും ഈ എകാന്തായാത്ര..ഇനിയൊരു മരുപ്പച്ചയുടെ ഈര്‍പ്പത്തിനായ് എത്ര വിരസ ദിനങ്ങള്‍ !
അഭിലാഷങ്ങള്‍ ഒരു ഭ്രാന്തന്‍ കുതിരയായി മാറുമ്പോള്‍...,
വയ്യ ഇനിയുമൊരു വിരഹഗാഥ കുറിക്കാന്‍ ..
വിരഹം വിരസമാണ് , വിലാപമാണ്, വ്യാകുലതയാണ് , ഭാരമാണ്.
ReplyDeleteനല്ല കഥ. വിരഹകഥ. വിരഹഗാഥ.
എണ്ണമില്ലാതെ, ഏതെല്ലാമോ തരത്തിൽ.......
ReplyDeleteവിവിധ ഭാവങ്ങളിൽ
ലോകത്തിലെല്ലാവർക്കും വിരഹം........
> നീ അറിയുന്നുവോ പഥികാ..?
ReplyDeleteവ്യാകുലതയുടെ വിഴുപ്പുഭാണ്ഡവുമായി പൂര്‍വ്വനിശ്ചയങ്ങള്‍ പോലെ..
പിന്നെയും ഈ എകാന്തായാത്ര..ഇനിയൊരു മരുപ്പച്ചയുടെ ഈര്‍പ്പത്തിനായ് എത്ര വിരസ ദിനങ്ങള്‍ !
അഭിലാഷങ്ങള്‍ ഒരു ഭ്രാന്തന്‍ കുതിരയായി മാറുമ്പോള്‍...,
വയ്യ ഇനിയുമൊരു വിരഹഗാഥ കുറിക്കാന്‍ .. <
നല്ല കഥ.
വിരഹം വേദനയാണ്
ഒരു സുഖമുള്ള വേദന .
വിരഹം ഒരു കല്ലിവല്ലി കൂടിയാണ്..!
ReplyDeleteവിരഹം വേദനയാണ്, പക്ഷെ അതിനുശേഷമുള്ള സമഗമാത്തെകുറിച്ചു ഓര്‍ക്കുമ്പോള്‍ മധുരതരവും.
ReplyDeleteവിരഹം അനുഭവിക്കുമ്പോള്‍ പ്രണയം ശരിക്കും അറിയുന്നു.
ReplyDeleteviraham..
ReplyDeleteishtaayi
നല്ല കഥ. വിരഹകഥ
ReplyDelete@ കുറുമ്പടി അനുഭവിച്ചുതന്നെ അറിയണം അല്ലെ?
ReplyDelete@ സമദ്..നന്ദി.
@ എച്ചാമുട്ടി വിരഹം ഉലകില്‍ സുലഭം.
@ മുക്താര്‍ ഭായ് സന്തോഷം.
@ കണ്ണൂരാന്‍..തീര്‍ച്ചയായും കല്ലിവല്ലി.
@ തെച്ചിക്കോടന്‍ ..സംഗതി വളരെ ശെരി.
@ ഹംസക്കാ കറക്റ്റ്.
@ മേന്‍...സന്തോഷം.
@ ഒഴാക്കാന്‍ ..വളരെ സന്തോഷം.
:)
ReplyDeleteവിരഹം, പ്രണയം - അടുത്തുനില്‍ക്കുമ്പോഴും അകന്നു മാറി അങ്ങനെ..
ReplyDeleteസന്തോഷം ഡ്രീംസ്.
ReplyDeleteധന്യാ ദാസ് ..ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി , വളരെ സന്തോഷം .
വളര പഴയ ഈ കൊച്ചു ഗാഥ വീണ്ടുമിവിടെ വായിച്ചപ്പോൾ, വിരഹത്തിന്റെ തീച്ചൂളയിൽ മരുപ്പച്ചയുടെ നനവ് തേടി ഇന്നും യാത്ര തുടരുകയാണല്ലോ എന്നോർത്ത് ഒരു നൊമ്പരം.
ReplyDeleteഇനിയെത്ര നാളുകൾ !!
ഒരു പിടിയുമില്ല ബച്ചുണ്ണി...
ReplyDeleteവിരഹം പ്രണയത്തിന്‍റെ പരിണാമഗുപ്തി..!!
ReplyDeleteലക്ഷ്മി ..വന്നു കണ്ടതില്‍ വളരെ സന്തോഷം, നന്ദി .
ReplyDeleteഅനന്തം....ഈ വഴികള്‍
ReplyDeleteസന്തോഷം ആയിരതോന്നാംരാവ്
ReplyDelete"ധന്യനിമിഷങ്ങളും സുന്ദരസ്വപ്നങ്ങളും യാത്രാമൊഴി ചൊല്ലി പിരിയവേ.
ReplyDeleteനിയോഗങ്ങളായി നോവുകള്‍ വീണ്ടും"
അതെ സിദ്ധീക്ക്- നേട്ടങ്ങളുടെ അക്കരപ്പച്ച തേടി നഷ്ടപ്പെടലുകളുടെ യാത്ര തുടരുന്ന പ്രവാസികള്‍ക്ക് ജീവിതം എന്നും വേര്‍പാടുകളുടെ നോവുകള്‍ മാത്രാമാണ്. നല്ല എഴുത്ത്.
വളരെ സന്തോഷം അക്ബര്‍ ഭായ്.
ReplyDelete