"ഒന്നേക്കാലുലുവേടെ കൂതറ കള്ളും മോന്തി താനാണ് നാട്ടുരാജാവെന്ന ഭാവത്തില്‍ നടക്കുന്ന കുറേ ഊച്ചാളികള്‍ വെലസുന്നുണ്ട് നമ്മുട നാട്ടിലിപ്പോള്‍ , അവന്മാര്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ചു നിന്നൊരു മൊട്ടുസൂചി എടുത്തു കാണിച്ചാ മതി ആ കൂതറകളെല്ലാം വാലും ചുരുട്ടി പായുന്നത്കാണാം , പിന്നെ പൊടിപോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍ "
നാട്ടിലെ ചില ചട്ടമ്പി പിള്ളേരെ ക്കുറിച്ച് ആയിടെ നാട്ടില്‍പോയി തിരിച്ചെത്തിയ സുഹൃത്ത് പറഞ്ഞ ഈ അഭിപ്രായത്തില്‍ നിന്നാണ് കൂതറ എന്ന പദം ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് , ശേഷം ഗൂഗിള്‍ ബസ്സില്‍ നമ്മുടെ ബൂലോക ബ്ലോഗര്‍ "കൂതറ" ഹാഷിമില്‍ നിന്നും കിട്ടിയ ഒരു കമന്റും കൂടി ആയപ്പോള്‍ കൂതറ എന്ന വാക്കിന്‍റെ ഉത്ഭവം കണ്ടെത്താനുള്ള ഒരു ആകാംക്ഷ തോന്നി, അന്നാണ് ബൂലോകത്തും ഒരു കൂതറ ഉണ്ടെന്നറിഞ്ഞതും അതിന്‍റെ മൊതലാളി ഹാഷിമിനെ ആദ്യമായി പരിചയ പ്പെടുന്നതും, അടുത്തറിഞ്ഞപ്പോള്‍ കൂതറ എന്ന ഈ സ്വയ വിശേഷണം ഒരിക്കലും ചേരാത്ത ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്‍റെ ഈ അനുജനെന്ന പരമാര്‍ത്ഥം ഞാന്‍ മനസ്സിലാക്കി , മനസ്സിലുള്ളത് മറകൂടാതെ ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്ന ആ സ്വഭാവം കൂതറത്തരമാണെങ്കില്‍ കൂതറ എന്ന വാകിന്‍റെ അര്‍ഥം നല്ലത് എന്നാക്കേണ്ടി വരും .
(ഇത് കണ്ടിട്ടെങ്കിലും ആ കൂതൂ ഒന്ന് സമാധാനിക്കട്ടെ എന്ന് കരുതിയാണെ ബൂലോകരെ , തെറ്റിദ്ധാരണ വേണ്ട )
പിന്നെ , ഒരു ബൈക്കിനെ കുറിച്ച് അക്കാര്യത്തില്‍ നിപുണനായ ഒരു പയ്യന്‍സിനോട് ചോദിച്ചപ്പോള്‍ പെട്ടെന്ന് തന്നെ രണ്ടു ബ്രാണ്ടുകളെ കുറിച്ചുള്ള വിലയിരുത്തല്‍ കിട്ടി ഒരെണ്ണം കിടിലന്‍ മറ്റേതു വെറും കൂതറ , ഒരു സുഹൃത്തിനു പെണ്ണ് അന്വേഷിച്ചപ്പോഴും മറുപടി കൂതറ മയം അവളൊരു കൂതറയാണ് ഇക്കാ എന്ന് , സുഹൃത്തിന്‍റെ മോള്‍ക്കൊരു ചെക്കനെ അന്വേഷിച്ചപ്പോഴും കൂതറ ടച്ചില്‍ തന്നെ ഉത്തരം ചെക്കന്‍ വെറും തറയല്ല കൂതറയാണെന്ന്, അങ്ങിനെ എവിടെയും എന്തിലും ഏതിലും ഒരു കൂതറ മയം സര്‍വ്വവ്യാപിയായി മാറിയിരിക്കുന്നതായി മനസ്സിലാക്കാനായി , കൂതറ തന്ത , കൂതറതള്ള , കൂതറ ചെക്കന്‍ കൂതറപെണ്ണ് , കൂതറ കള്ള്, കൂതറ വണ്ടി ,കൂതറ ബുക്ക് , കൂതറ ബ്ലോഗ്, കൂതറ മുറി , കൂതറ കല്യാണം , കൂതറ പാര്‍ട്ടി അങ്ങിനെ അങ്ങിനെ ഒരു പാട് കൂതറത്തരങ്ങള്‍ കണ്ടും കേട്ടും കൂതറ പ്രയോഗത്തിന്‍റെ അര്‍ത്ഥവ്യാപ്തി എത്രത്തോളം നമ്മുടെ സമൂഹത്തെ സ്വാധീനിക്കുന്നെന്ന കണ്ടെത്തല്‍ അത്ഭുതം ഉളവാക്കുന്ന ഒന്നായിരുന്നു. ദൃശ്യ; വാര്‍ത്താ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല എന്നും ഈ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാനായി .
"നല്ലത്" എന്നതിന്‍റെ വിപരീത പദമായാണ് "കൂതറ" പ്രയോഗിക്കപ്പെട്ടു കാണുന്നത് ,
കോളേജ് കാംപസ്സുകളിലൂടെയും സിനിമകളിലൂടെയും നമ്മുടെ മലയാള ഭാഷക്ക് കുറെ കനപ്പെട്ട സംഭാവനകള്‍ മുമ്പും ലഭിച്ചിട്ടുണ്ട് , ചെത്ത് , അടിപൊളി , കിടിലന്‍ , ഇടിവെട്ട് , സവാരി ഗിരി ഗിരി തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്, അവയുടെ മുന്‍കാല റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ഈ കൂതറ കടന്നു കയറ്റം നടത്തിയിരിക്കുന്നത്.
പക്ഷെ , ശബ്ദ താരാവലി യില്‍ വളരെ പണ്ടേ സ്ഥാനം പിടിച്ചിട്ടുള്ള കൂതറ ഇയ്യിടെയാണ് ജനശ്രദ്ധ ആകര്‍ഷിച്ചതെന്നു മാത്രം , മലയാളം ലക്സിക്കണിലും കൂതറയുടെ സാനിദ്ധ്യമുണ്ട് , "കൂതറൈ" എന്ന തമിഴ് പദത്തെക്കുറിച്ചും ലക്സിക്കണില്‍ പരാമര്‍ശം കാണുന്നു, തമിഴ് നാടിനോട് തൊട്ടു കിടക്കുന്നതിനാല്‍ തിരുവനന്തപുരം ഭാഗത്ത് നാട്ടുമലയാളത്തിനു തമിഴ് സ്വാധീനം കൂടുതലാണ് , കൂതറയും അങ്ങിനെ എത്തിപ്പെട്ട ഒന്നാവാനാണ് സാധ്യത കാണുന്നത് , ദൃശ്യ മാധ്യമങ്ങളുടെ പചാരം പ്രാദേശിക ഭാഷാ ഭേദം കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ട് , കൂതറയുടെ വര്‍ദ്ധിച്ച ജനപിന്തുണക്ക് ഇതും ഒരു കാരണമാണ് .
മലയാള സിനിമാ ചരിത്രത്തില്‍ കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി സംഭാഷണ മേഖലയില്‍ കുത്തകാവകാശം സ്ഥാപിച്ചിരുന്ന വള്ളുവനാടന്‍ ഭാഷാ മേല്‍ക്കോയ്മ തച്ചുടച്ചുകൊണ്ട് തെക്കന്‍ തിരുവിതാം കൂറില്‍ നിന്നും അവതരിച്ച സുരാജു വെഞ്ഞാറമൂടാണ് കൂതറയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചത്,
ഇനിയിപ്പോ കൂതറ ചെക്കന്‍മാര്‍ കൂതറ കള്ളും മോന്തി കൂതറ വണ്ടികളില്‍ കൂതറപ്പാട്ടും പാടി കുക്കൂതറകളായി വിലസുന്ന കാഴ്ച നമുക്ക് കണ്ടില്ലെന്നു വെക്കാം.. അല്ല പിന്നെ !..

No comments:
Post a Comment
താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..