Network Followers

Share this Post

അവളും കുഞ്ഞുസൂര്യനും .



അവള്‍ ,  ഋതുക്കളില്‍ വസന്തമായ്‌, നേര്‍ത്തോ-
രരുവിതന്‍ ഗാനമായ്‌ തെന്നലായ്‌ 
അവളേ കുരുത്തോല മാല ചാര്‍ത്തും ചൈത്ര-
രജനിയായ് മുന്നിലൊരുങ്ങിനിന്നു ..
അവള്‍ ,  ശിലയായ്‌ നീതിസാരങ്ങള്‍ തന്‍ 
ഫലകമായ്‌ പെരുവഴി വക്കില്‍ നിന്നു
അവളഗ്നികുന്ടത്തിലുയിരോടെ ചാടിയോ-
രമൃത കണം പോലുയര്‍ന്നു വന്നു .
അവളെ ചാരമിഴികള്‍ തന്‍ കരടായി , പതിയുടെ 
കഠിനഹൃത്തിന്‍ ദണ്ഡനമേറ്റു വാങ്ങി,
അവള്‍ ഘോരവിപിനത്തിന്‍ വിരഹിയായ്‌ ,
ഭീതിയായ്‌ ഒരു പെരുമ്പാമ്പിന്‍പിടിയിലായോള്‍ ..
അവളെ ഗ്രീഷ്മഭൂവിന്‍റെ പൊരിയും കിനാക്കള്‍ക്ക് 
കുളിര്‍തൂകി വര്‍ഷാംബുവായ്‌ വന്നു!
അവളലമുറയിട്ടു തലതല്ലി വീഴുമൊ-
രലകടലായ്‌, അമ്മയായ്‌ നിന്നു.
അവള്‍ ശതാബ്ധങ്ങളായബലയായടിമയായ്‌
ഉഴറിപ്പിടഞ്ഞു കരഞ്ഞു വീണോള്‍ ..
അവളുടെ നിശ്വാസമൊരു കൊടുംകാറ്റായ് 
കുലപര്‍വതങ്ങള്‍ കടപുഴക്കും.
അവളുടെ ഗര്‍ഭപാത്രത്തിലൊരു കുഞ്ഞു 
സൂര്യനിന്നുണരുന്നു, മുഷ്ടി ചുരുട്ടുന്നു.

16 comments:

  1. മനസ്സില്‍ തോന്നുന്ന നേരെന്തോ അത് കുറിക്കുമെന്ന് കരുതുന്നു ...

    ReplyDelete
  2. " അവളുടെ നിശ്വാസമൊരു കൊടുംകാറ്റായ്
    കുലപര്‍വതങ്ങള്‍ കടപുഴക്കും."
    കൊള്ളാം ....

    ReplyDelete
  3. ഗവിത..?? എന്നാ ലേബലില്‍ അത് എഴിതിക്കൂടേ.., എന്തിനാ എന്നെ കണ്‍ഫ്യൂഷന്‍ ആക്കുന്നെ..!!

    ReplyDelete
  4. @ ആദില , വരവിനും ആദ്യ അഭിപ്രായത്തിനും വളരെ നന്ദി .
    @ എന്‍റെ കൂതൂ...കടിച്ചാല്‍ പൊട്ടാത്ത ഒന്നും അതിലില്ലല്ലോ ലേബല്‍ മറന്നതാണ്, കൂതൂനെ കണ്ടപ്പോള്‍ ഇട്ടു .
    @ ഭാനു ഭായ് വളരെ വളരെ സന്തോഷം .

    ReplyDelete
  5. അവളങിനെ നില്ക്കട്ടെ... വിവിധ ഭാവ ഭേദങളൊടെ..സ്നേഹമായും നൊമ്പരമായും മഴയായും മേടക്കാറ്റായും.......

    നന്നായിരിക്കുന്നു

    ReplyDelete
  6. @ ഉമേഷ്‌ ..വളരെ സന്തോഷം.
    @ ടെസ്പെരടോ...അതെ അവള്‍ നില്‍പ്പ് തുടരട്ടെ ..നന്ദി .

    ReplyDelete
  7. I Like your nice lines...best wishes.

    ReplyDelete
  8. അവള്‍ സര്‍വംസഹ.

    എന്നാലും ഇനിയും പീഡനം എത്രനാള്‍?

    ReplyDelete
  9. പെണ്ണുള്ളിടത്തോളം പീഡനവും...
    വളരെ സന്തോഷം വഷള....

    ReplyDelete
  10. അവളൊരു ഞരക്കമായ് തൊണ്ട തടയുന്നു ....മൃതിയുടെ വിതുമ്പലായ് മേനി പുളയുന്നു ...

    ReplyDelete
  11. അരുന്‍ജീ.. അവള്‍ സര്‍വംസ്വഹ..

    ReplyDelete
  12. വളരെ നല്ല വരികൾ.......വായിക്കാൻ ഭംഗിയുള്ള വരികൾ.
    മനസ്സിനെ വല്ലാതെ നീറ്റുന്ന വരികൾ.

    മുഷ്ടിചുരുട്ടി ഉദിക്കാനായി കാത്തിരിക്കുന്ന ആ സൂര്യന്മാർക്ക് പാലൂട്ടാൻ തരാട്ടാൻ
    ???????????????????സർവംസഹകൾ എത്രകാലം ഇനി കാത്തിരിക്കണം ?

    ReplyDelete

  13. അവളുടെ നിശ്വാസമൊരു കൊടുംകാറ്റായ്
    കുലപര്‍വതങ്ങള്‍ കടപുഴക്കും.
    അവളുടെ ഗര്‍ഭപാത്രത്തിലൊരു കുഞ്ഞു
    സൂര്യനിന്നുണരുന്നു, മുഷ്ടി ചുരുട്ടുന്നു.
    ആയിരം ചോദ്യങ്ങളുമായി ആ സൂര്യന്‍ വരും..
    കരാള ഹസ്തങ്ങളെ കരിച്ചു കളയാന്‍ .......
    നല്ല വരികള്‍ .. തീക്ഷ്ണമായ കവിത .. ആശംസകള്‍..

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍